പ്രതിവാർത്ത

അഭിപ്രായത്തിന് കൂച്ചുവിലങ്ങ്

അഭിപ്രായത്തിന് കൂച്ചുവിലങ്ങ്

ഒടുവിലിതാ ഐക്യരാഷ്ട്രസഭയും നരേന്ദ്രമോഡി സര്‍ക്കാറിനെതിരേ വിമര്‍ശനമുന്നയിച്ചിരിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഇന്ത്യയുടെ പുതിയ ഐ ടി. ചട്ടം മനുഷ്യാവകാശ ലംഘനമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗത്തിലെ വിദഗ്ധര്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. പൗരാവകാശങ്ങളും രാഷ്ട്രീയവകാശങ്ങളും സംരക്ഷിക്കാനുള്ള രാജ്യാന്തര പ്രഖ്യാപനത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ല ഇന്ത്യയിലെ പുതിയ ചട്ടങ്ങളെന്ന് കഴിഞ്ഞയാഴ്ച യു.എന്‍. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നിരീക്ഷണത്തില്‍ യു.എന്‍. വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കാനും നീക്കംചെയ്യാനും കമ്പനികളെ ബാധ്യസ്ഥരാക്കുന്ന ചട്ടം അഭിപ്രായസ്വാതന്ത്ര്യം അട്ടിമറിക്കുമെന്നും സ്വകാര്യത ഹനിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഇതേപ്പറ്റി സമൂഹത്തിന്റെ വിവിധ […]

വിഷപ്പാമ്പുകള്‍ ദ്വീപിലേക്കും

വിഷപ്പാമ്പുകള്‍ ദ്വീപിലേക്കും

പാമ്പുകളില്ലാത്ത നാടാണ് ലക്ഷദ്വീപ്. വേട്ടപ്പട്ടികളും അവിടെയില്ലായിരുന്നു. വിഷം തീണ്ടാതെ, വിഷം വമിക്കാതെ തല്ലാനും കൊല്ലാനും പിടിച്ചുപറിക്കാനും കലാപമുണ്ടാക്കാനും പോകാതെ ജീവിക്കുന്ന സമാധാനകാംക്ഷികളുടെ നാടാണത്. പത്തു പന്ത്രണ്ട് പൊലീസ് സ്റ്റേഷനുകളുണ്ടെങ്കിലും വലിയ പണിയൊന്നുമില്ലാത്തവരാണ് അവിടുത്തെ പൊലീസുകാര്‍. അവിടെ, കൊടുംകുറ്റവാളികളെ നേരിടാനുള്ള ഗുണ്ടാനിയമം നടപ്പാക്കാനൊരുങ്ങുകയാണ് ഇപ്പോഴത്തെ ഭരണകൂടം. ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് റെഗുലേഷന്‍ ആക്ട് എന്നാണ് ആരെ വേണമെങ്കിലും വിചാരണകൂടാതെ ഒരു വര്‍ഷം വരെ തടവിലിടാന്‍ വകുപ്പുള്ള നിയമത്തിന്റെ പേര്. ഈ വര്‍ഷം ജനുവരിയിലാണ് ഗുണ്ടാനിയമത്തിന്റെ […]

രാമരാജ്യത്തെ ശവവാഹിനികള്‍

രാമരാജ്യത്തെ ശവവാഹിനികള്‍

മോഡിയുടെ നാട്ടുകാരുടെ പ്രിയ കവിയായിരുന്നു പാറുള്‍ ഖാക്കര്‍. രാധയെയും കൃഷ്ണനെയും പറ്റി ഭക്തിരസം തുളുമ്പുന്ന കവിതകളെഴുതിയ പാറുളിനെ നാളത്തെ ഗുജറാത്തി കവിതയുടെ പ്രതീകമെന്നാണ് ബി ജെ പി അനുകൂല നിരൂപകര്‍ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ, കഥ മാറിക്കഴിഞ്ഞു. വിവാദങ്ങള്‍ക്കൊന്നും പോകാതെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന ആ വീട്ടമ്മയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കൊലവിളി നടത്തുകയാണിപ്പോള്‍ സംഘപരിവാറിന്റെ ഐ ടി സെല്ലിലെ പോരാളികള്‍. കാരണം, ശവവാഹിനിയായി മാറിയ ഗംഗാ നദിയെപ്പറ്റി അവര്‍ ഒരു കവിതയെഴുതി. പതിനാലു വരികള്‍ മാത്രമുള്ള ആ ഗുജറാത്തി കവിത, മണിക്കൂറുകള്‍ക്കകം ഇംഗ്ലീഷും […]

ചെരിഞ്ഞ ആനയുടെ എഴുന്നെള്ളത്ത്

ചെരിഞ്ഞ ആനയുടെ എഴുന്നെള്ളത്ത്

ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പ്രാബല്യത്തില്‍ വന്നത് ഏപ്രില്‍ 23ന് പുലര്‍ച്ചെ നാലുമണിക്കാണ്. അതിനു തൊട്ടുമുമ്പുള്ള ഇരുപത്തിനാലു മണിക്കൂറിനിടെ എട്ട് സ്വകാര്യവിമാനങ്ങളാണ് ഇന്ത്യയില്‍നിന്ന് ലണ്ടനില്‍ പറന്നിറങ്ങിയതെന്ന് ലണ്ടനിലെ ‘ടൈംസ്’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിലൊന്ന്, 13 സീറ്റുള്ള ബൊംബാഡിയര്‍ ഗ്ലോബല്‍ 6000 ജെറ്റ് വിമാനം, മുംബൈയില്‍ നിന്ന് ലണ്ടനിലെ ലൂട്ടന്‍ വിമാനത്താവളത്തിലിറങ്ങിയത് പുലര്‍ച്ചെ 3.15നാണ്. വിലക്കു നിലവില്‍ വരുന്നതിന് കഷ്ടി മുക്കാല്‍ മണിക്കൂര്‍ മുമ്പ്. കൊവിഡിന്റെ പിടിയില്‍ പിടയുന്ന ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും അഹമ്മദാബാദില്‍ […]

സ്വതന്ത്രചിന്തക്ക് മരണമണി

സ്വതന്ത്രചിന്തക്ക് മരണമണി

എഴുത്തോ നിന്റെ കഴുത്തോ എന്ന അടിയന്തരാവസ്ഥക്കാലത്തെ പഴയ ചോദ്യമാണ് സ്വതന്ത്രചിന്തകര്‍ക്കുമേല്‍ ഇപ്പോള്‍ തൂങ്ങിക്കിടക്കുന്നത്. കഴുത്തിനെക്കാള്‍ പ്രധാനം സ്വതന്ത്രചിന്തയാണെന്നു തന്നെയായിരുന്നു പ്രൊഫസര്‍ പ്രതാപ്ഭാനു മേത്തയുടെ നിലപാട്. ജോലി ഉപേക്ഷിച്ച് എഴുത്തു തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. ‘ഇന്നത്തെ ഇന്ത്യയില്‍ സംസാരിക്കുന്നത് അപകടമാണ്’ എന്നാണ് അശോക സര്‍വകലാശാലയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പ്രശസ്തമായ ‘ടൈം വാരിക’ നല്‍കിയ തലക്കെട്ട്. സ്വതന്ത്ര ചിന്തയ്ക്കു മേലുള്ള അപകടകരമായ ആക്രമണം എന്നാണ് ലോകത്തെ പ്രമുഖരായ 150 അക്കാദമിക പണ്ഡിതന്മാര്‍ സംയുക്ത പ്രസ്താവനയില്‍ ഈ സംഭവത്തെ […]