അത്രമേല്‍ മാറുകയാണ് ഇന്ത്യയും
സമരസംഘര്‍ഷങ്ങളുടെ ഫലസ്തീന്‍ ജീവിതങ്ങള്‍ ഇസ്രയേലിന്റെ ഫലസ്തീന്‍ കൈയേറ്റം കൊളോണിയല്‍ ബുദ്ധിയില്‍ പുഴുത്ത മുറിവാണ്. കൊളോണിയല്‍ ശക്തികള്‍ അധികാരം അവസാനിപ്പിച്ചിട്ടു പോയ ഇടങ്ങളിലൊക്കെ തദ്ദേശീയ ജീവിതത്തെ കാലാകാലത്തേക്കായി വെട്ടിപ്പിളര്‍ത്തിയാണവര്‍ പോയത്. ഒന്നാം ലോകയുദ്ധകാലത്ത് കേന്ദ്രീയ ശക്തികളുടെ ഭാഗമായിരുന്ന താരതമ്യേന ശക്തികുറഞ്ഞ ഓട്ടോമന്‍ ഭരണകൂടത്തെ നിലംപരിശാക്കാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ നടത്തിയ രാഷ്ട്രീയ കരുനീക്കലാണ് ഫലസ്തീനെ ഉണങ്ങാത്ത വ്രണമായി ബാക്കിയാക്കിയത്. ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ഈ പ്രവൃത്തിയുടെ ഫലം ഒരുകാലത്തും അവസാനിക്കാത്ത ദുരിതങ്ങളുടെയും പലായനങ്ങളുടെയും മണ്ണാക്കി ആ വിശുദ്ധഭൂമിയെ മാറ്റി. ഒരേസമയത്ത് […]