1436

കാരണം എത്ര ലളിതം

കാരണം എത്ര ലളിതം

അത്ഭുതകരമായ ഈ പ്രപഞ്ചത്തിനു പിന്നില്‍ സ്രഷ്ടാവിന്റെ സാന്നിധ്യം കാണാത്തവരാരുമുണ്ടാകില്ല. നാസ്തിക പ്രമുഖര്‍ക്ക് പോലും സ്രഷ്ടാവില്ലെന്ന് പറഞ്ഞു നില്‍ക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ ആഴ്ചയില്‍ നാം പറഞ്ഞെത്തി. ലളിതമായ ആലോചന മതി ഇലാഹീ സാന്നിധ്യം കാണാന്‍. മത വിജ്ഞാനീയങ്ങളിലോ മറ്റോ പ്രാഥമിക ധാരണയില്ലാത്ത അറബ് ഗ്രാമീണന്‍ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: ‘ഒട്ടകക്കാഷ്ടം ഒട്ടകത്തെയും, മരുഭൂമണലില്‍ പതിഞ്ഞ കാല്‍പാടുകള്‍, ആ വഴി പോയ വ്യക്തിയെയും ഓര്‍മിപ്പിക്കുമെന്നിരിക്കെ, അനേകം നക്ഷത്ര ഗോളങ്ങളടങ്ങിയ ആകാശവും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭൂമിയും അറിവും കഴിവും ശേഷിയുമുള്ള ഒരു […]

വിഷപ്പാമ്പുകള്‍ ദ്വീപിലേക്കും

വിഷപ്പാമ്പുകള്‍ ദ്വീപിലേക്കും

പാമ്പുകളില്ലാത്ത നാടാണ് ലക്ഷദ്വീപ്. വേട്ടപ്പട്ടികളും അവിടെയില്ലായിരുന്നു. വിഷം തീണ്ടാതെ, വിഷം വമിക്കാതെ തല്ലാനും കൊല്ലാനും പിടിച്ചുപറിക്കാനും കലാപമുണ്ടാക്കാനും പോകാതെ ജീവിക്കുന്ന സമാധാനകാംക്ഷികളുടെ നാടാണത്. പത്തു പന്ത്രണ്ട് പൊലീസ് സ്റ്റേഷനുകളുണ്ടെങ്കിലും വലിയ പണിയൊന്നുമില്ലാത്തവരാണ് അവിടുത്തെ പൊലീസുകാര്‍. അവിടെ, കൊടുംകുറ്റവാളികളെ നേരിടാനുള്ള ഗുണ്ടാനിയമം നടപ്പാക്കാനൊരുങ്ങുകയാണ് ഇപ്പോഴത്തെ ഭരണകൂടം. ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് റെഗുലേഷന്‍ ആക്ട് എന്നാണ് ആരെ വേണമെങ്കിലും വിചാരണകൂടാതെ ഒരു വര്‍ഷം വരെ തടവിലിടാന്‍ വകുപ്പുള്ള നിയമത്തിന്റെ പേര്. ഈ വര്‍ഷം ജനുവരിയിലാണ് ഗുണ്ടാനിയമത്തിന്റെ […]

ഗാര്‍ഹിക കടം മറ്റൊരു പ്രതിസന്ധിയാകുമോ?

ഗാര്‍ഹിക കടം മറ്റൊരു പ്രതിസന്ധിയാകുമോ?

ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബിഹാറിലെ ഒരു ചെറുഗ്രാമത്തില്‍ നിന്ന് ഇരുപത്തിനാലു വയസ്സുള്ള മുന്ന കുമാര്‍ സിംഗും കുടുംബവും ഡല്‍ഹിയിലേക്ക് കുടിയേറിയത്. അവിടെ അയാള്‍ ഒരു ഡെനിം ഫാക്ടറിയില്‍ ഒമ്പതിനായിരം രൂപ മാസശമ്പളത്തിന് ജോലിയെടുത്തു. നാലു പേരുള്ള ആ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു അയാള്‍. ബിഹാറിലെ വീട്ടിലുള്ളവര്‍ക്ക് ചെറിയ തുക അയക്കാനും അയാള്‍ ശ്രമിക്കാറുണ്ട്. കൊവിഡ് 19 പടര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അയാള്‍ക്ക് ജോലി നഷ്ടപ്പെട്ടു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തില്‍ അയാള്‍ നിരവധി പേരില്‍ നിന്ന് […]

കാഴ്ചബംഗ്ലാവല്ല ലക്ഷദ്വീപ് വേണ്ടത് കാരുണ്യവുമല്ല

കാഴ്ചബംഗ്ലാവല്ല ലക്ഷദ്വീപ് വേണ്ടത് കാരുണ്യവുമല്ല

”ദയവായി നിങ്ങള്‍ ലക്ഷദ്വീപിനോടുള്ള ഈ മ്യൂസിയം കാരുണ്യം അവസാനിപ്പിക്കണം.” സഹപാഠിയുടെ വാക്കുകളാണ്. കൊച്ചിയിലെ പഠനകാലത്ത് കൂടെയുണ്ടായിരുന്ന ലക്ഷദ്വീപന്‍. ഞങ്ങള്‍ അക്കാലത്തെ ദ്വീപ് ചങ്ങാതിമാരെ സ്‌നേഹിച്ചു വിളിച്ചിരുന്നത് ദ്വീപന്‍ എന്നായിരുന്നു. ആ പേര് അന്വര്‍ഥമാകും വിധം പ്രകാശം പരത്തിയിരുന്ന സുഹൃത്തുക്കള്‍. കൊച്ചിക്കും കോഴിക്കോടിനും ഒട്ടും അപരിചിതരല്ല ലക്ഷദ്വീപുകാര്‍. നിത്യജീവിതത്തിന്റെ അതിസാധാരണ പങ്കാളിത്തങ്ങള്‍. എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് പോകുന്നത്ര സാധാരണമായിരുന്നു അക്കാലത്ത് അവരുടെ ദ്വീപിലേക്കുള്ള യാത്രകള്‍. പലപ്പോഴും അതിഥികളായി കരക്കാരും കൂടെ പോകും. ലക്ഷദ്വീപ് കേരളത്തിന്റെ പതിനഞ്ചാമത്തെ ജില്ലയാണെന്ന് തോന്നുംമട്ടിലുള്ള […]