By രിസാല on May 30, 2021
1435, Article, Articles, Issue
വിശുദ്ധ ഖുര്‍ആന്‍ സ്വര്‍ഗത്തെ പരിചയപ്പെടുത്തിയതും അവിടെയുള്ള ആസ്വാദനങ്ങള്‍ വിവരിച്ചതും കാണാം. അത് യുക്തിസഹവുമാണ്. പക്ഷേ സ്വര്‍ഗത്തിലെ കോപ്പകള്‍, കട്ടിലുകള്‍ തുടങ്ങിയ കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചതിന്റെ യുക്തി എന്താണ്? എല്ലാ സുഖങ്ങളുമുള്ള സ്വര്‍ഗത്തിലെ ചില സുഖസൗകര്യങ്ങള്‍ മാത്രം എടുത്തു പറയേണ്ട ആവശ്യമുണ്ടോ? ഇത് ഖുര്‍ആന്റെ സാഹിത്യമൂല്യത്തിന് നിരക്കുന്നതാണോ? നമുക്ക് പരിശോധിക്കാം. ഹിജ്റ രണ്ടാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലും ഗ്രീക്ക് തത്വചിന്തകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അറബ് ലോകത്ത് പുതിയൊരു പ്രത്യയശാസ്ത്രം ഉടലെടുത്തിരുന്നു. ഖുര്‍ആനിലും സുന്നതിലും വിവരിച്ച […]
By രിസാല on May 30, 2021
1435, Article, Articles, Issue
‘റബ്ബേ…. നിന്നോടെങ്ങനെ ഞാന്‍ നന്ദികാട്ടും, ഈ നന്ദിബോധം പോലും നീ തന്നതല്ലോ?!’ എന്ന ദാവൂദ് നബിയുടെ(അ) ജിജ്ഞാസക്ക് അല്ലാഹു നല്കിയ മറുപടിയില്‍ നിന്നാണ് ഈ എഴുത്തിന്റെ വിത്ത് മുളക്കുന്നത്. ‘ദാവൂദേ.. എന്നോട് നന്ദികാണിക്കാന്‍ കഴിയാത്ത നിന്റെ ബലഹീനതയുടെ പരിമിതിയെ നീ തിരിച്ചറിഞ്ഞു എന്നതു തന്നെയാണ് നീയെന്നോട് കാട്ടുന്ന നന്ദിബോധത്തിന്റെ പരമാവധി’. ആഹ്ലാദനിമിഷങ്ങളില്‍, പ്രതിസന്ധികളില്‍ നിന്ന് കരകയറുമ്പോള്‍, വേദനകള്‍ ശമിക്കുമ്പോള്‍, ആധികള്‍ അവസാനിക്കുമ്പോള്‍, നേട്ടങ്ങള്‍ നമ്മെ തേടിവരുമ്പോള്‍, ഉയരങ്ങള്‍ കീഴടക്കുമ്പോള്‍, ദൗത്യങ്ങള്‍ വിജയകരമാവുമ്പോള് ഹൃദയവേരിന്റെ ആഴത്തില്‍ നിന്നും തളിര്‍ക്കുന്ന […]
By രിസാല on May 28, 2021
1435, Article, Articles, Issue
‘കൊറോണ വൈറസിന് എത്രത്തോളം നാശം വിതക്കാന്‍ കഴിയുമെന്നതിനുള്ള കൃത്യമായ സൂചനയാണ് ഇന്ത്യ’ ഒരു മാസം മുന്‍പ് നടന്ന WHOയുടെ ഓണ്‍ലൈന്‍ സമ്മിറ്റില്‍ ടെഡ്രോസ് അധാനന് പറഞ്ഞ വാക്കുകളാണിത്. കൊവിഡ്-19 നെ പശ്ചാത്തലമാക്കി WHO നടത്തിയ സര്‍വേയെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. കൊവിഡ് ബാധിച്ച 105 രാഷ്ട്രങ്ങളില്‍ 95 ശതമാനവും ആരോഗ്യമേഖലയില്‍ പിന്നോട്ടാണെന്നും കൃത്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളാണെന്നും സര്‍വേയില്‍ പറയുന്നുണ്ട്. മെഡിക്കല്‍ സേവനരംഗത്ത് മാനുഷിക വിഭവങ്ങള്‍ കുറവുള്ള രാജ്യമല്ല ഇന്ത്യ. മാത്രവുമല്ല, ഇന്ത്യയില്‍ […]
By രിസാല on May 28, 2021
1435, Article, Articles, Issue
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിലുള്ള വിശ്വാസമാണ് ഇസ്ലാമിന്റെ ആധാര ശില. മതവിരുദ്ധര് ആത്യന്തികമായി ചര്‍ച്ച ഉന്നയിക്കേണ്ടതും പ്രശ്നവത്കരിക്കേണ്ടതും ദൈവാസ്തിത്വ സംബന്ധിയായ കാര്യങ്ങളാണ്. പക്ഷേ, കാതലായ അത്തരം കാര്യങ്ങള്‍ കേവല ബുദ്ധി ഉപയോഗിച്ച് സമര്‍ഥിക്കുന്നത് അസാധ്യമാണെന്ന് തിരിച്ചറിയുന്നതിനാലാവണം ആ വിധ ചര്‍ച്ചകളില്‍ നിന്നെല്ലാം അവര്‍ വഴുതിപ്പോകാറാണ് പതിവ്. പ്രപഞ്ച സ്രഷ്ടാവിന്റെ അനിവാര്യത, ഉണ്മ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ശ്രമിക്കാതിരിക്കുകയും അപ്രസക്തമായ പാര്ശ്വവിഷയങ്ങളെ പ്രമേയവത്കരിക്കുകയും ചെയ്യുന്നത് സാധാരണമാണ്. പ്രപഞ്ചത്തിനു പിന്നില്‍ സ്രഷ്ടാവില്ലെന്ന് യുക്തിപരമായി സമര്‍ഥിക്കുന്നത് പാഴ്്വേലയായതിനാലാവണം ഈ അടിസ്ഥാന തര്‍ക്കങ്ങളെ […]
By രിസാല on May 25, 2021
1435, Article, Articles, Issue, പ്രതിവാർത്ത
മോഡിയുടെ നാട്ടുകാരുടെ പ്രിയ കവിയായിരുന്നു പാറുള്‍ ഖാക്കര്‍. രാധയെയും കൃഷ്ണനെയും പറ്റി ഭക്തിരസം തുളുമ്പുന്ന കവിതകളെഴുതിയ പാറുളിനെ നാളത്തെ ഗുജറാത്തി കവിതയുടെ പ്രതീകമെന്നാണ് ബി ജെ പി അനുകൂല നിരൂപകര്‍ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ, കഥ മാറിക്കഴിഞ്ഞു. വിവാദങ്ങള്‍ക്കൊന്നും പോകാതെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന ആ വീട്ടമ്മയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കൊലവിളി നടത്തുകയാണിപ്പോള്‍ സംഘപരിവാറിന്റെ ഐ ടി സെല്ലിലെ പോരാളികള്‍. കാരണം, ശവവാഹിനിയായി മാറിയ ഗംഗാ നദിയെപ്പറ്റി അവര്‍ ഒരു കവിതയെഴുതി. പതിനാലു വരികള്‍ മാത്രമുള്ള ആ ഗുജറാത്തി കവിത, മണിക്കൂറുകള്‍ക്കകം ഇംഗ്ലീഷും […]