വെറുതെയാവില്ല ഈ ചോരപ്പെയ്ത്ത്
ഏതാണ്ടു പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഭരണകൂട ഭീകരതക്കെതിരായ മുഹമ്മദ് ബുവാസിസിയെന്ന ഒരൊറ്റയാള്‍പട്ടാളത്തിന്റെ പ്രക്ഷോഭം ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെടുകയും മധ്യേഷ്യയിലൊന്നടങ്കം അറബ് വസന്തം എന്നറിയപ്പെട്ട അഭൂതപൂര്‍വമായ കലാപം പരക്കുകയും ചെയ്തു. ഭരണകൂട ഭീകരതയാലും അധികാരദുര്‍വിനിയോഗത്താലും ഗതികെട്ട ദശലക്ഷക്കണക്കിനു പേര്‍ക്ക് ബുവാസിസിയുടെ അന്തസ്സും ത്യാഗവും ആ പ്രദേശത്തുടനീളം സജീവമാകാനുള്ള ആഹ്വാനം നല്‍കി. അത് താല്കാലികമായെങ്കിലും അന്തര്‍ദേശീയ സമൂഹത്തിന്റെ ശ്രദ്ധ അവരുടെ ദുരവസ്ഥയിലേക്ക് തിരിച്ചു വിടുകയും ചെയ്തു. എന്നാല്‍ അറബ് വസന്തം ആ പ്രദേശവാസികള്‍ക്ക് ജനാധിപത്യവും നീതിയും സമത്വവും നല്‍കാന്‍ പര്യാപ്തമായില്ല. പത്തു […]