By രിസാല on February 3, 2021
1419, Article, Articles, Issue, പ്രതിവാർത്ത
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിനല്‍കാന്‍ പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മിന്നലാക്രമണം നടത്തുന്നത് 2019 ഫെബ്രുവരി 26ന് പുലര്‍ച്ചെ 3.45നാണ്. സൈന്യത്തിലെയും നരേന്ദ്രമോഡി സര്‍ക്കാറിലെയും ഉന്നതനേതൃത്വത്തിനു മാത്രമേ അതിരഹസ്യമായി നടത്തിയ ഈ സൈനിക നടപടിയെക്കുറിച്ച് മുന്‍കൂട്ടി അറിയുമായിരുന്നുള്ളൂ എന്നാണ് നമ്മളൊക്കെ ധരിച്ചത്. എന്നാല്‍, ഈ ആക്രമണം നടക്കുന്നതിന് മൂന്നു ദിവസം മുമ്പ് 2019 ഫെബ്രുവരി 23ന് രാത്രി 10.31ന് ‘വലിയ മറ്റൊന്നുകൂടി സംഭവിക്കാന്‍ പോകുന്നു’ എന്നൊരു വാട്സാപ്പ് സന്ദേശം വന്നിരുന്നു. ‘ദാവൂദ്’ ആണോ എന്ന് മറുപുറത്തുനിന്നുള്ള ചോദ്യം. ‘അല്ല, […]
By രിസാല on January 21, 2021
1417, Article, Articles, Issue, പ്രതിവാർത്ത
ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറച്ച് ദിവസം നിയമസഭ സമ്മേളിച്ചത് നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) നേരത്തേ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മുന്‍ഗാമി കേശുഭായി പട്ടേലിന്റെ കാലത്ത് വര്‍ഷത്തില്‍ ശരാശരി 49 ദിവസം സഭ സമ്മേളിച്ചിരുന്നെങ്കില്‍ മോഡിയുടെ കാലത്ത് അത് വര്‍ഷത്തില്‍ 30 ദിവസമായി കുറഞ്ഞു. ചര്‍ച്ചയോ കൂടിയാലോചനകളോ കൂടാതെയായിരുന്നൂ മോഡിയുടെ കാലത്ത് ഗുജറാത്തിലെ നിയമസഭാ സമ്മേളനങ്ങള്‍. സഭയില്‍ ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ മോഡിസര്‍ക്കാരിന് നിമിഷങ്ങള്‍ മതിയായിരുന്നു. കൂടിയാലോചനകളോടും ജനാധിപത്യനടപടിക്രമങ്ങളോടുമുള്ള ഈ […]
By രിസാല on January 16, 2021
1416, Article, Articles, Issue, പ്രതിവാർത്ത
‘ആദ്യം അവര്‍ സാമൂഹികപ്രവര്‍ത്തകരെ തേടിവന്നു; പിന്നെ വിദ്യാര്‍ഥികളെ തേടിവന്നു; അതിനുശേഷം കര്‍ഷകരെത്തേടിവന്നു; ഇപ്പോഴവര്‍ അവരുടെ അഭിഭാഷകരെ തേടിയെത്തിയിരിക്കുന്നു. അടുത്തതായി അവര്‍ നിങ്ങളെ തേടിയെത്തും. ‘ക്രിസ്തുമസ് തലേന്ന് പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ച ട്വിറ്റര്‍ സന്ദേശം ഇങ്ങനെയായിരുന്നു. ‘ഇതിനെയാണോ നിങ്ങള്‍ ജനാധിപത്യം എന്നു വിളിക്കുന്നത്? നമ്മള്‍ ഒത്തൊരുമിച്ച് ഇതിനെ ചെറുക്കേണ്ടതുണ്ട്,’ അദ്ദേഹം ആഹ്വാനം ചെയ്തു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇരകള്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ചയുടെ ഓഫീസില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നൂ അഭിഭാഷകനും സാമൂഹികപ്രവര്‍ത്തകനുമായ പ്രശാന്ത് […]
By രിസാല on January 13, 2021
1415, Article, Articles, Issue, പ്രതിവാർത്ത
പാലക്കാട് നഗരസഭാ മന്ദിരത്തിനു മുകളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ പോസ്റ്റര്‍ ഉയര്‍ത്തിയ സംഭവത്തെ ബാബ്്രി മസ്ജിദ് തകര്‍ത്തതിനോട് ഉപമിച്ചവരുണ്ട്. അത്രത്തോളം വരില്ലെങ്കിലും കേരളത്തിന് നാണക്കേടായ ഈ ചെയ്തിക്കെതിരെ കടുത്ത നടപടി വേണമെന്നുമുള്ള കാര്യത്തില്‍ മതനിരപേക്ഷ സമൂഹത്തിന് സംശയമേയില്ലായിരുന്നു. പക്ഷേ, അതിലും വലിയ ഞെട്ടലാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ അടുത്ത ദിവസം സമ്മാനിച്ചത്. ‘പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പടം വെച്ചതിനും പാര്‍ട്ടിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചതിനും […]
By രിസാല on November 30, 2020
1410, Article, Articles, Issue, പ്രതിവാർത്ത
മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള രാജ്യാന്തര സംഘടനയായ ‘റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ്‌സി’ന്റെ പത്രസ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ 142ാം സ്ഥാനമാണ് നരേന്ദ്ര മോഡിയുടെ ഇന്ത്യക്കുള്ളത്. കൊവിഡിന്റെ പേരില്‍ ലോകമെങ്ങും മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ കടുത്തിരിക്കേയാണ് കഴിഞ്ഞ വര്‍ഷത്തെ 140ാം സ്ഥാനത്തുനിന്ന് ഇന്ത്യ രണ്ടുപടികൂടി താഴേക്കിറങ്ങിയത്. കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ പേരില്‍ മാത്രം മാര്‍ച്ച് 25നും മെയ് 31നും ഇടയില്‍ 55 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്ത്യയില്‍ നിയമനടപടി നേരിടേണ്ടി വന്നത്. രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞയാഴ്ച […]