By രിസാല on August 6, 2020
1394, Articles, Issue, പ്രതിവാർത്ത
ഇന്നത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കേയാണ് സഹമന്ത്രി പദവിയുണ്ടായിരുന്ന ബി ജെ പി നേതാവ് സന്തോഷ് ശുക്ലയെ വികാസ് ദുബേ വെടിവെച്ചുകൊല്ലുന്നത്. പട്ടാപ്പകല്‍ ശിവ്‌ലി പൊലീസ് സ്റ്റേഷന് ഉള്ളില്‍വെച്ചു നടന്ന കൊലപാതകത്തിന് ചുരുങ്ങിയത് 25 പൊലീസുകാരെങ്കിലും ദൃക്‌സാക്ഷികളായിരുന്നു. നേരില്‍കണ്ട കാര്യം കോടതിയില്‍ പറയാന്‍ ഒരാളുപോലുമുണ്ടായില്ല. തെളിവില്ലെന്നു പറഞ്ഞ് കോടതി ദുബേയെ വെറുതെവിട്ടു. കൊടും കുറ്റവാളിയായി മുപ്പതുവര്‍ഷക്കാലം ഉത്തര്‍പ്രദേശിനെ വിറപ്പിച്ച ദുബേയ്ക്ക് കൊലപാതകങ്ങളുള്‍പ്പെടെ 60 ക്രിമിനല്‍ക്കേസുകളെങ്കിലും നേരിടേണ്ടിവന്നെങ്കിലും, ഇടയ്ക്ക് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും, വലിയ പോറലൊന്നും ഏറ്റിരുന്നില്ല. പൊലീസിന്റെ […]
By രിസാല on July 7, 2020
1391, Article, Articles, Issue, പ്രതിവാർത്ത
മൂക്കു മൂടാത്ത മുഖാവരണം ധരിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചിത്രം ഈ മാസമാദ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശരിക്ക് മാസ്‌ക് ധരിക്കുന്നത് എങ്ങനെയെന്ന് ആരെങ്കിലും അമിത് ഷായ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് അടിക്കുറിപ്പുകള്‍ വന്നു. മുഖാവരണം ശരിക്കു ധരിച്ചില്ലെന്നത് മാത്രമായിരുന്നില്ല പ്രശ്നം. ഡല്‍ഹി വംശഹത്യയെപ്പറ്റിയുള്ള കള്ളപ്രചാരണങ്ങള്‍ക്ക് ആധികാരികത നല്‍കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായിരുന്നു, ആ ചടങ്ങ്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കൂട്ടക്കൊലകളിലേക്കു നയിച്ച കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ നിയോഗിക്കപ്പെട്ട വസ്തുതാന്വേഷണ സംഘം അവരുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്ക് […]
By രിസാല on June 24, 2020
1389, Article, Articles, Issue, പ്രതിവാർത്ത
”എനിക്കു ശ്വാസം കിട്ടുന്നില്ല.’ അടിച്ചമര്‍ത്തലിനെതിരായ പുതിയ മന്ത്രം ഇതാവണം എന്നാണ് വിഖ്യാത നൈജീരിയന്‍ നോവലിസ്റ്റ് ബെന്‍ ഓക്രി പറയുന്നത്. നമ്മുടെ ലോകത്തെ അനിവാര്യമായ മാറ്റത്തിലേക്ക് നയിക്കുന്ന ബഹുജനമുന്നേറ്റത്തിന് അഗ്‌നിപടരേണ്ട വാക്കുകള്‍. കുറേ നാളുകളായി അമേരിക്കയിലെ തെരുവുകളില്‍ അലയടിക്കുന്നത് എനിക്കു ശ്വാസം കിട്ടുന്നില്ല എന്ന മുറവിളിയാണ്. ‘ഐ കാണ്ട് ബ്രീത്ത്’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് കൊവിഡ് മഹാമാരിയെ വകവെക്കാതെ ആയിരങ്ങള്‍ യു.എസ്.നഗരങ്ങളില്‍ പ്രതിഷേധാഗ്‌നി പടര്‍ത്തുന്നത്. നിങ്ങളെന്റെ സ്വാതന്ത്ര്യം അപഹരിച്ചു എന്നല്ല, അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനുള്ള അവകാശം നിഷേധിച്ചു എന്നല്ല, നിങ്ങളെനിക്ക് […]
By രിസാല on June 17, 2020
1388, Article, Articles, Issue, പ്രതിവാർത്ത
അനിയന്ത്രിതമായി കൊവിഡ് പടരുന്നതിനിടെ മഹാരാഷ്ട്രയുടെ ശിവസേനാ മുഖ്യമന്ത്രി ഒരു ആഹ്വാനം നടത്തി. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് മണ്ണിന്റെ മക്കള്‍ രംഗത്തുവരണമെന്നായിരുന്നു ഉദ്ധവ് താക്കറേയുടെ നിര്‍ദേശം. അടുത്തദിവസം തൊഴില്‍മന്ത്രി സുഭാഷ് ദേശായി കാര്യങ്ങള്‍ കുറച്ചുകൂടി വിശദീകരിച്ചു. മറുനാടന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചുപോയതുകാരണം സംസ്ഥാനം നേരിടുന്ന തൊഴിലാളിക്ഷാമം നേരിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തൊഴില്‍ ബ്യൂറോ തുടങ്ങും. ഇതുവഴിയുള്ള നിയമനങ്ങളില്‍ 80 ശതമാനവും നാട്ടുകാര്‍ക്കായിരിക്കും. സംസ്ഥാനത്തുതന്നെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി മണ്ണിന്റെ മക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കും. മഹാരാഷ്ട്രയിലെ അവസരങ്ങള്‍ മറുനാട്ടുകാര്‍ കൈയടക്കുന്നുവെന്ന് ആരോപിച്ച് […]
By രിസാല on May 18, 2020
1386, Article, Articles, Issue, പ്രതിവാർത്ത
ഏഴു രാത്രിയും ഏഴു പകലും വിനോദ് കാപ്രി അവര്‍ക്കൊപ്പം യാത്ര ചെയ്തു. രണ്ടു സംസ്ഥാനങ്ങള്‍, 1200 കിലോമീറ്റര്‍. തിളയ്ക്കുന്ന വെയിലില്‍ പൊള്ളിയടര്‍ന്ന പാദങ്ങളുമായി കാല്‍നടയായി ജന്‍മനാട്ടിലേക്കു പോകുന്ന തൊഴിലാളികളുടെ പലായനം പകര്‍ത്തുകയായിരുന്നു പുരസ്‌കാര ജേതാവായ ഈ ചലച്ചിത്രസംവിധായകന്‍. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍നിന്ന് ബിഹാറിലെ സഹര്‍സയിലേക്ക് ഏഴു മറുനാടന്‍ തൊഴിലാളികള്‍ നടത്തിയ യാത്രയ്‌ക്കൊപ്പം ചേര്‍ന്ന വിനോദ് കാപ്രി താന്‍ കണ്ട കാര്യങ്ങള്‍ ഔട്ട് ലുക്ക് വാരികയുമായി പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് രാജ്യവ്യാപക ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായവരാണ് […]