By രിസാല on November 25, 2020
1, 1409, Article, Issue, പ്രതിവാർത്ത
ഭീമ കൊറേഗാവ് കേസില്‍ മാവോവാദി ബന്ധം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട ഫാദര്‍ സ്റ്റാന്‍ സ്വാമി കഴിഞ്ഞയാഴ്ച പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഒരു അപേക്ഷ നല്‍കി. പാര്‍ക്കിന്‍സണ്‍സ് രോഗം കാരണം കൈ വിറയ്ക്കുന്നതുകൊണ്ട് ഗ്ലാസ് എടുത്ത് വെള്ളം കുടിക്കാന്‍ കഴിയുന്നില്ല. വെള്ളം കുടിയ്ക്കാന്‍ സ്‌ട്രോയും അനുവദിക്കണം എന്നതായിരുന്നു ആവശ്യം. രോഗപീഡകള്‍ അലട്ടുന്ന 83 വയസ്സുള്ള വയോധികന് വെള്ളം കുടിക്കാന്‍ സ്‌ട്രോ അനുവദിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. പക്ഷേ, ഈ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ 20 ദിവസത്തെ സമയം വേണമെന്ന് […]
By രിസാല on September 28, 2020
1401, Article, Articles, Issue, പ്രതിവാർത്ത
ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായതിനെക്കുറിച്ചുള്ള മുഖപ്രസംഗത്തിന് ടെലിഗ്രാഫ് ദിനപത്രം നല്‍കിയ ശീര്‍ഷകം ‘വീണ്ടും പ്രതീക്ഷ’ എന്നാണ്. ഭരണകൂടത്തിന് അഹിതമായതു ചെയ്യുന്നവരെ അറസ്റ്റും ജാമ്യനിഷേധവും വഴി വിചാരണകൂടാതെ കാലങ്ങളോളം തടങ്കലിടുന്ന കാലത്ത് കഫീല്‍ ഖാനെ മോചിപ്പിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതി വിധി വലിയ ആശ്വാസമാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അഭിസംബോധന ചെയ്ത് പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരില്‍ ദേശസുരക്ഷാ നിയമം (എന്‍ എസ് എ) ചുമത്തിയാണ് യു പി സര്‍ക്കാര്‍ ഈ ശിശുരോഗവിദഗ്ധനെ ഒടുവില്‍ ജയിലിലടച്ചത്. […]
By രിസാല on September 9, 2020
1399, Article, Articles, Issue, പ്രതിവാർത്ത
പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയുടെ ഡല്‍ഹിയിലെ വീട്ടില്‍ ജൂണ്‍ 12ന് ഹിമാചല്‍ പ്രദേശ് പൊലീസ് എത്തി. അടുത്ത ദിവസം രാവിലെ 10 മണിക്ക് കുമാര്‍സൈന്‍ പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന സമന്‍സുമായാണ് അവര്‍ വന്നത്. സമകാലീന സംഭവങ്ങള്‍ വിശകലനം ചെയ്ത് ദുവ നടത്തുന്ന യൂട്യൂബ് ചാനലില്‍ ഡല്‍ഹിയിലെ അക്രമസംഭവങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമാണന്ന് ആരോപിച്ച് ഒരു ബി ജെ പി പ്രവര്‍ത്തകന്‍ ഹിമാചല്‍ പൊലീസിന് നല്‍കിയ പരാതിയാണ് കേസിനു കാരണം. കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദുവ സുപ്രീം […]
By രിസാല on September 3, 2020
1398, Article, Articles, Issue, പ്രതിവാർത്ത
വിഖ്യാത ചരിത്രകാരി റോമില ഥാപ്പര്‍ കഴിഞ്ഞ ആഴ്ച ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന് രണ്ടു ദിവസം മുമ്പ്, ഈ എണ്‍പത്തൊമ്പതുകാരി ആദ്യമായി ഓണ്‍ലൈന്‍ പ്രഭാഷണം നടത്തിയത് ഒരു മുന്നറിയിപ്പു നല്‍കാനായിരുന്നു. ഇന്ത്യ ഹിന്ദുരാഷ്ട്രമാവുന്നതിന്റെ വക്കിലാണെന്ന ഭീഷണമായ യാഥാര്‍ത്ഥ്യമാണ് അവര്‍ വെളിപ്പെടുത്തിയത്. ദേശീയതയും ഇന്നു കാണുന്ന അക്രമാസക്തമായ ഭൂരിപക്ഷാധിപത്യവും ഒന്നല്ലെന്ന് പ്രഭാഷണത്തില്‍ അവര്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്തെ ദേശീയത ഇന്നാട്ടുകാരുടെ കൂട്ടായ സ്വത്വബോധമായിരുന്നു. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും അതില്‍ ഇടമുണ്ടായിരുന്നു. എന്നാല്‍ ദ്വിരാഷ്ട്രവാദത്തോടെ മത […]
By രിസാല on August 22, 2020
1396, Article, Articles, Issue, പ്രതിവാർത്ത
കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് മുഖ്യധാരാ ഇന്ത്യയില്‍ അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. ഇബുംഗോ നാംഗാമിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ 1980ല്‍ സ്ഥാപിതമായ തീവ്ര ഇടതു സംഘടനയാണത്. മണിപ്പൂരിന്റെ പൗരാണികനാമമാണ് കാംഗ്ലായിപാക്. ഇന്ത്യയുടെ ആധിപത്യത്തില്‍നിന്ന് മണിപ്പൂരിനെ മോചിപ്പിക്കുകയെന്നതുകൂടി ആ നിരോധിത സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. മറ്റെല്ലാ മാവോവാദി സംഘടനകളെയും പോലെ കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പത്തോ പന്ത്രണ്ടോ വിഭാഗങ്ങളായി പിളര്‍ന്നു. അതിലൊന്നിന്റെ പേര് കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടി(മിലിറ്ററി കൗണ്‍സില്‍) എന്നാണ്. നിര്‍ബന്ധിത പണപ്പിരിവുമായി നടക്കുന്ന എത്രയോ വിഘടനവാദി സംഘടനകളില്‍ ഒന്നായാണ് മണിപ്പൂരുകാര്‍ […]