കേശവാനന്ദഭാരതി: ഒരു തോല്‍വിയുടെ ചരിത്രവിജയം
മഹത്തായ ഒരു പരാജയമാണ് കേശവാനന്ദഭാരതി ശ്രീപാദ ഗാല്‍വരു എന്ന ഹിന്ദുസന്യാസിയെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന്റേയും ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിന്റേയും ഏറ്റവും സവിശേഷമായ സന്ദര്‍ഭങ്ങളിലൊന്നിനെ നാം ഇന്ന് മനസിലാക്കുന്നത് കേശവാനന്ദഭാരതി കേസ് എന്നാണ്. പരാജയം എന്ന് തുടക്കത്തില്‍ പറഞ്ഞത് സ്വകാര്യസ്വത്തിന് ഭരണഘടനാ സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സ്വാമി കേശവാനന്ദഭാരതി ആ കേസ് തോറ്റു എന്നതിനാലാണ്. മഹത്തായ പരാജയം എന്ന് അതിനെ വിശേഷിപ്പിച്ചത് കേവലം ഒരു സ്വത്തവകാശമായി തുടങ്ങിയ കേസ് കേശവാനന്ദഭാരതിയുടെ ഇടപെടലില്ലാതെ, അദ്ദേഹത്തിന്റെ […]