By രിസാല on November 28, 2020
1409, Article, Articles, Issue, കവര്‍ സ്റ്റോറി, വർത്തകൾക്കപ്പുറം
ബിഹാറിലെ ജനങ്ങള്‍ പ്രവചനങ്ങള്‍ തെറ്റിച്ചിരിക്കുന്നു. പ്രതീക്ഷകള്‍ അവസാന നിമിഷം തൂവിപ്പോയി. വോട്ടര്‍മാരെ പഴിച്ചിട്ട് ഫലമില്ല. പാര്‍ട്ടികള്‍ സ്വീകരിച്ച അവസരവാദപരവും ബുദ്ധിശൂന്യവുമായ അടവുകള്‍ ആ പിന്നാക്കസംസ്ഥാനത്തെ വര്‍ഗീയരാഷ്ട്രീയത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളെ തട്ടിമാറ്റി. ഒരുവേള അവര്‍ണ രാഷ്ട്രീയത്തിന്റെ ധ്വജവാഹകനായ ലാലുപ്രസാദ് യാദവിന്റെ പുത്രന് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍, ‘മഹാഗഢ്ബന്ധ’ന്റെ ബാനറില്‍, മതേതര സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം ആഗതമായി എന്ന കണക്കുകൂട്ടലുകളാണ് അവസാനനിമിഷം പിഴച്ചത്. 243 അംഗ അസംബ്ലിയില്‍ 125 സീറ്റ് നേടി എന്‍ ഡി എ ഭരണം നിലനിര്‍ത്തിയിരിക്കുന്നു. […]
By രിസാല on November 27, 2020
1409, Article, Articles, Issue, ചൂണ്ടുവിരൽ
അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ആ പരാജയം ഏറ്റവും തീവ്രമായി സംഭവിച്ചു. ജനാധിപത്യത്തെയും ലോകത്തിന്റെ മാനുഷികതയെയും കുറിച്ച് ഉത്കണ്ഠകളുള്ള മനുഷ്യര്‍ തീവ്രമായി ആഗ്രഹിച്ചിരുന്ന പരാജയം. ഡൊണാള്‍ഡ് ട്രംപ് തോറ്റു. ലോകത്തെ ഏറ്റവും സമ്പന്നമായ ജനാധിപത്യരാജ്യം, ജനാധിപത്യത്തിന്റെ മൂല്യങ്ങളാലും സമ്പന്നം തന്നെയെന്ന് അടിവരയിട്ടു. ലോകത്തെ പല ജനാധിപത്യങ്ങളിലും 2010 ന് ശേഷം നടന്ന അഭിലാഷത്തിന്റെ അട്ടിമറി എന്ന സംഘടിത പ്രയോഗത്തിന്റെ അമേരിക്കയിലെ ഗുണഭോക്താവായിരുന്നു ഡൊണാള്‍ഡ് ട്രംപ്. രാഷ്ട്രീയപ്രക്രിയകളില്‍ പോയിട്ട് രാഷ്ട്രീയം എന്ന ആശയത്തില്പോലും വിശ്വസിക്കാത്ത കച്ചവടക്കാരന്. നോം ചോംസ്കി, ഒക്ടോബര്‍ 30ന് ന്യൂയോര്‍ക്കറിലെ […]
By രിസാല on November 25, 2020
1409, Article, Articles, Issue
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്ക് ശേഷം ലോകമൊന്നാകെ ചര്‍ച്ചചെയ്ത പ്രധാന ചോദ്യങ്ങളിലൊന്നായിരിക്കും, എന്തുകൊണ്ട് ബൈഡന് എന്നത്. ലോകപൊലീസ് ചമഞ്ഞ് ഏതു രാജ്യത്തും ഏതു ദേശത്തും സ്വന്തമായി നേട്ടമുളള കാര്യങ്ങളിലെ ഇടപെടല്‍, സ്വന്തം ചൊല്‍പ്പടിക്ക് നില്‍ക്കാത്ത രാജ്യങ്ങളെയെല്ലാം ഏതെങ്കിലും രീതിയില്‍ ചാപ്പകുത്തി അരികുവല്കരിക്കല്, അത്തരം രാജ്യങ്ങളെ സാമ്പത്തികമായി തകര്‍ത്തു വരുതിയില്‍ കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും ആയുധകമ്പനികള്ക്കുമെല്ലാം ലോകമൊന്നാകെ സ്വീകാര്യത കൂട്ടുവാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ തുടങ്ങിയവയെല്ലാം ഇപ്പോഴുള്ളതുപോലെയും ചിലപ്പോള്‍ അതില്കൂടുതലായും ബൈഡന്റെ കാലത്തും തുടരാന്‍ തന്നെയാണ് […]
By രിസാല on November 25, 2020
1, 1409, Article, Issue, പ്രതിവാർത്ത
ഭീമ കൊറേഗാവ് കേസില്‍ മാവോവാദി ബന്ധം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട ഫാദര്‍ സ്റ്റാന്‍ സ്വാമി കഴിഞ്ഞയാഴ്ച പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഒരു അപേക്ഷ നല്കി. പാര്‍ക്കിന്‍സണ്‍സ് രോഗം കാരണം കൈ വിറയ്ക്കുന്നതുകൊണ്ട് ഗ്ലാസ് എടുത്ത് വെള്ളം കുടിക്കാന്‍ കഴിയുന്നില്ല. വെള്ളം കുടിയ്ക്കാന്‍ സ്ട്രോയും അനുവദിക്കണം എന്നതായിരുന്നു ആവശ്യം. രോഗപീഡകള്‍ അലട്ടുന്ന 83 വയസ്സുള്ള വയോധികന് വെള്ളം കുടിക്കാന്‍ സ്ട്രോ അനുവദിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. പക്ഷേ, ഈ അപേക്ഷയ്ക്ക് മറുപടി നല്കാന് 20 ദിവസത്തെ സമയം വേണമെന്ന് […]
By രിസാല on November 24, 2020
1409, Article, Articles, Issue
വിശ്വാസി നിസ്കാരത്തില്‍ ദിനേന പാരായണം ചെയ്യുന്ന അധ്യായമാണ് സൂറത്തുല്‍ ഫാതിഹ. അതില്‍ ‘ചൊവ്വായ പാന്ഥാവിലേക്കു നീ എന്നെ വഴി നടത്തണേ’ എന്ന ഒരു വചനമുണ്ട്. വിശ്വാസി ഏതായാലും സന്മാര്‍ഗത്തിലല്ലേ? അങ്ങനെയല്ലെങ്കില്‍ ഓരോ മുസ്ലിമും പലപ്പോഴായി പാരായണം ചെയ്യുന്ന ഈ വചനത്തിന്റെ പ്രസക്തിയെന്ത്? ഒരു താത്വിക വിശകലനത്തിലൂടെ ഈ ആരോപണം വസ്തുതാപരമാണോ എന്ന് നോക്കാം. ഒരു നിമിഷം മതി അല്ലാഹുവിന് ഒരാളെ സന്മാര്ഗത്തിലാക്കാന്. പക്ഷേ, വിശ്വാസം ഉറച്ചുകഴിഞ്ഞാല്‍, ദൈവികമായ ആത്മസംസ്കരണത്തിലൂടെ ഒട്ടും വ്യതിചലിക്കാതെ സല്‍പാന്ഥാവില്‍ തന്നെ മരണം വരെ […]