By രിസാല on August 22, 2020
1396, Article, Articles, Issue, വർത്തകൾക്കപ്പുറം
1984വരെ രാമക്ഷേത്രം എന്ന ആശയത്തെക്കുറിച്ച് ആരും കേട്ടിരുന്നില്ല. ഗ്രാമവാസികളായ ഹിന്ദുവിശ്വാസികളുടെ മനസ്സിലും നാടോടിക്കഥകളിലും ജീവിച്ച ശ്രീരാമനെ കുറിച്ചുള്ള സങ്കല്പങ്ങള് പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിരചിതമായ തുളസീദാസിന്റെ രാമചരിതമാനസത്തിലുടെ പകര്‍ന്നുകിട്ടിയതാണ്. ബി ജെ പിയുടെ ആദിമരൂപമായ ഭാരതീയ ജനസംഘം രൂപീകൃതമാവുന്നത് 1951ലാണ്. ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്കാന് അതത് രാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന നെഹ്റു -ലിയാഖത്തലി ഖാന് ഉടമ്പടിയില്‍ പ്രതിഷേധിച്ചാണ് ഹിന്ദുമഹാസഭ നേതാവായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജി കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നത്. രണ്ടാം സര്‍സംഘ്ചാലക് എം.എസ് ഗോള്‍വാള്‍ക്കറാണ് ഡോ. മുഖര്‍ജിയെ ഹിന്ദുക്കളുടെ […]
By രിസാല on August 22, 2020
1396, Article, Articles, Issue, ചൂണ്ടുവിരൽ
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് നാം സംസാരിക്കാന്‍ തുടങ്ങുന്ന ഈ ദിവസം അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിടത്ത്, ബാബരി മസ്ജിദ് സംഘപരിവാര്‍ പൊളിച്ചും പൊടിച്ചും കളഞ്ഞിടത്ത്, ഭൂമിപൂജക്ക് ഒരുങ്ങുകയാണ്. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പിറവിയെടുക്കുകയും, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തണലില്‍ വളരുകയും, മതേതര ദേശീയതയുടെ പ്രതിച്ഛായയില്‍ തഴയ്ക്കുകയും ചെയ്ത ഒരു മലയാള ദിനപത്രം- മാതൃഭൂമി, ഭക്തര്‍ കാലങ്ങളായി കാത്തിരുന്ന നിമിഷമെന്നാണ് ആ ചടങ്ങിനെ വിശേഷിപ്പിക്കുന്നത്. ആ വിശേഷണം ശിരസാവഹിച്ചുകൊണ്ടാണ് നാം ഈ സംഭാഷണം ആരംഭിക്കുന്നത്. മാറിയ ഇന്ത്യയില്‍ ഇരുന്ന്, […]
By രിസാല on August 22, 2020
1396, Article, Articles, Issue, പ്രതിവാർത്ത
കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് മുഖ്യധാരാ ഇന്ത്യയില്‍ അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. ഇബുംഗോ നാംഗാമിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ 1980ല്‍ സ്ഥാപിതമായ തീവ്ര ഇടതു സംഘടനയാണത്. മണിപ്പൂരിന്റെ പൗരാണികനാമമാണ് കാംഗ്ലായിപാക്. ഇന്ത്യയുടെ ആധിപത്യത്തില്‍നിന്ന് മണിപ്പൂരിനെ മോചിപ്പിക്കുകയെന്നതുകൂടി ആ നിരോധിത സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. മറ്റെല്ലാ മാവോവാദി സംഘടനകളെയും പോലെ കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പത്തോ പന്ത്രണ്ടോ വിഭാഗങ്ങളായി പിളര്‍ന്നു. അതിലൊന്നിന്റെ പേര് കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടി(മിലിറ്ററി കൗണ്‍സില്‍) എന്നാണ്. നിര്‍ബന്ധിത പണപ്പിരിവുമായി നടക്കുന്ന എത്രയോ വിഘടനവാദി സംഘടനകളില്‍ ഒന്നായാണ് മണിപ്പൂരുകാര്‍ […]
By രിസാല on August 20, 2020
1396, Article, Articles, Issue
‘പൂര്‍വ്വ സമുദായങ്ങളുടെ ചരിത്രകഥകളും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുമെല്ലാം അടങ്ങുന്ന ധാരാളം ആവര്‍ത്തനങ്ങള്‍ ഖുര്‍ആനിലുണ്ട്. അവ ഒഴിച്ചുനിര്‍ത്തിയാല്‍ വിധിവിലക്കുകളും വിശ്വാസകാര്യങ്ങളും സ്വഭാവഗുണങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു കൊച്ചു ഗ്രന്ഥമായിരിക്കും ഖുര്‍ആന്‍. ഈ ആവര്‍ത്തനങ്ങള്‍ മുഹമ്മദ് നബിയുടെ(സ) വ്യാജസൃഷ്ടിയാണ് ഖുര്‍ആന്‍ എന്നത് സാക്ഷ്യപ്പെടുത്തുന്നുണ്ട്’ എന്ന് ചിലര്‍ ആരോപിക്കാറുണ്ട്. ഈ ആരോപണത്തെ ഒന്നു വിശകലനം ചെയ്യാം. പ്രഥമമായി, വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തനമെന്ന ‘പ്രതിഭാസം’ രണ്ടു തരത്തിലാണ് പ്രകടമായിട്ടുള്ളത്. ഒന്ന്: സമാന വാക്കുകളുടെയും വാക്യങ്ങളുടെയും ആവര്‍ത്തനം. രണ്ട്: ചില ആശയങ്ങളുടെ ആവര്‍ത്തനം (പൂര്‍വ്വ സമുദായങ്ങളുടെ […]
By രിസാല on August 20, 2020
1396, Article, Articles, Issue
ഇന്ത്യയിലെ വിദ്യാഭ്യാസരംഗം വാണിജ്യവല്ക്കരണത്തിന്റെയും വര്‍ഗീയവത്കരണത്തിന്റെയും വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി . അതിന് ആക്കം കൂട്ടും വിധത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 35 വര്‍ഷം മുമ്പ് അംഗീകരിച്ച വിദ്യാഭ്യാസ നയമാണ് നിലവിലുള്ളത്. അതിനാല്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ അനിവാര്യമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ പുതിയ വിദ്യാഭ്യാസ നയം ആവിഷ്കരിക്കുമ്പോള്‍ അതിനനുസൃതമായ പരിഷ്കാരങ്ങള്‍ സംഭവിക്കണം. ലക്ഷ്യങ്ങള്‍ വഴിതെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവിടെ ഇത് രണ്ടും സംഭവിച്ചില്ലെന്നു മാത്രമല്ല വിരുദ്ധ ധ്രുവങ്ങളില്‍ സഞ്ചരിക്കുക കൂടി ചെയ്തിരിക്കുന്നു. അതാണ് […]