ഡല്‍ഹിയിലെ സുല്‍ത്താന്മാര്‍
ഇസ്ലാമിക കലയുടെയും വാസ്തുവിദ്യയുടെയും അപൂര്‍വ ചാരുതയാര്‍ന്ന മാതൃകകള്‍ ഉടലെടുക്കുകയും അവശേഷിപ്പിക്കുകയും ചെയ്ത ഭൂപ്രദേശമാണ് ഇന്ത്യ. ദീര്‍ഘകാലം മുസ്ലിം ഭരണത്തിലായിരുന്നു അവിഭക്ത ഇന്ത്യ. പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ മുസ് ലിം നാടുകളില്‍ നിന്ന് ഇന്ത്യയിലെത്തിയ രാജാക്കന്മാരും സൂഫികളും കലാകാരന്മാരും കവികളും പണ്ഡിതന്മാരും തൊഴിലാളികളും കൈകോര്‍ത്തപ്പോള്‍ ഇന്ത്യ ഇസ്ലാമിക കലയുടെ മറ്റൊരു ഈറ്റില്ലമായി. ദക്ഷിണേന്ത്യയില്‍ പ്രവാചകന്റെ അല്ലെങ്കില്‍ പ്രവാചക സഖാക്കളുടെ കാലത്തുതന്നെ വണിക്കുകള്‍ വഴി ഇസ്ലാമിന്റെ സന്ദേശം എത്തിയിരുന്നുവെങ്കിലും ക്രി.വ. 711-712 കാലത്ത് ഇമാദുദ്ദീന്‍ മുഹമ്മദ് ബിന്‍ ഖാസിം […]