1399

പ്രശാന്ത് ഭൂഷണ്‍ എന്ന അടിയന്തിര അജണ്ട

പ്രശാന്ത് ഭൂഷണ്‍ എന്ന അടിയന്തിര അജണ്ട

പ്രശാന്ത് ഭൂഷണ്‍ കേസ് 24 ദിവസത്തിനുള്ളില്‍ പരിഗണിച്ച അതേ സുപ്രീം കോടതിയില്‍ കശ്മീര്‍, സിഎഎ വിഷയങ്ങള്‍ ദീര്‍ഘനാളായി കെട്ടിക്കിടക്കുന്നു. ഇനിയും പരിഗണിച്ചിട്ടില്ല. സംസ്ഥാനങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങള്‍, സ്വതന്ത്ര്യം, പൗരത്വം, സുതാര്യത എന്നിങ്ങനെയുള്ള അതീവ പ്രധാന്യമര്‍ഹിക്കുന്ന വിഷയങ്ങളിന്മേലുള്ള കേസുകള്‍ എന്നിവയൊക്കെ മോചനം കാത്ത് വൈകുകയാണ്. ഇക്കഴിഞ്ഞ ആഗസ്ത് 20ന് പ്രശാന്ത് ഭൂഷണ്‍ കേസ് പരിഗണിച്ച കോടതി വിധി പറഞ്ഞില്ല. പകരം, കോടതിയലക്ഷ്യമായി കണക്കാക്കാവുന്ന പ്രശാന്തിന്റെ പ്രസ്താവനയില്‍ പുനര്‍വിചിന്തനം നടത്താന്‍ രണ്ടോ മൂന്നോ ദിവസം അനുവദിക്കുകയാണ് ചെയ്തത്. എന്നാല്‍ താന്‍ […]

ന്യായാസനങ്ങള്‍ കേട്ടിട്ടുണ്ടോ ലോര്‍ഡ് ടെംപിള്‍ടണ്‍ എന്ന നീതിമാനെക്കുറിച്ച്?

ന്യായാസനങ്ങള്‍ കേട്ടിട്ടുണ്ടോ ലോര്‍ഡ് ടെംപിള്‍ടണ്‍ എന്ന നീതിമാനെക്കുറിച്ച്?

‘We will never use this law to defend ourselves. Our defence will be our behaviour, our judgements and our character.The reason we will never use the law of contempt to defend ourselves because it impinges upon freedom of speech. Freedom of speech is the linchpin of democracy.’- Lord Denning സാമൂഹികപ്രശ്‌നങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുകയും ഫീസ് വാങ്ങാതെ ന്യായാസനങ്ങളില്‍ […]

ഇസ്ലാമിന്റെ പ്രതിഫല ശിക്ഷാ സങ്കല്പങ്ങള്‍

ഇസ്ലാമിന്റെ പ്രതിഫല ശിക്ഷാ സങ്കല്പങ്ങള്‍

ദൈവനിന്ദ കാണിച്ച് അവിശ്വാസികളായി മരണപ്പെടുന്നവര്‍ കാലാകാലം ശിക്ഷിക്കപ്പെടും എന്ന് ഖുര്‍ആന്‍ പറയുന്നു; ‘നിങ്ങള്‍ നരക വാതിലുകളിലൂടെ പ്രവേശിക്കൂ, അതില്‍ നിങ്ങള്‍ ശാശ്വതരായിരിക്കും, അഹങ്കാരികളുടെ മടക്കസ്ഥാനം എത്ര മോശം'(72/39). ‘നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കളവാക്കുകയും അഹങ്കരിക്കുകയും ചെയ്തവര്‍ നരകാവകാശികളാണ്, അവരതില്‍ ശാശ്വതരായിരിക്കും'(36/7). അപ്പോള്‍ അമ്പതു വര്‍ഷം ജീവിച്ച വ്യക്തിയെ ഒരു പരിധിയുമില്ലാതെ കാലാകാലം ശിക്ഷിക്കുമെന്ന് പറയുന്നത് ‘നീതിമാനായ അല്ലാഹു’ എന്ന ദൈവസങ്കല്‍പ്പത്തോട് യോജിച്ചതാണോ? ഈ ആരോപണം വസ്തുതാപരമാണോ എന്ന് പരിശോധിക്കാം. യഥാര്‍ത്ഥത്തില്‍ ആരോപണം ഇവിടെ അവസാനിപ്പിക്കേണ്ടതില്ലായിരുന്നു. സ്വര്‍ഗസ്ഥരായവര്‍ക്ക് ശാശ്വതമായ സ്വര്‍ഗീയ […]

സാദിയ അന്‍വര്‍ ശൈഖ്: സത്യം മറഞ്ഞിരിക്കുന്നത് എവിടെയാണ്?

സാദിയ അന്‍വര്‍ ശൈഖ്: സത്യം മറഞ്ഞിരിക്കുന്നത് എവിടെയാണ്?

ജൂലൈ 12 ഞായറാഴ്ച. പൂനെ യെര്‍വാദയിലെ വീട്ടില്‍ ഉച്ചഭക്ഷണമൊരുക്കുന്ന തിരക്കിലായിരുന്നു റഹീമ ശൈഖ് (യഥാര്‍ത്ഥ പേരല്ല). അവരുടെ ഏകമകള്‍, തൊട്ടടുത്ത മുറിയില്‍ മൊബൈല്‍ ഫോണില്‍ സീരിയല്‍ കാണുന്നു. അപ്പോഴാണ് വാതിലില്‍ മുട്ടു കേട്ടത്. വന്നത്, ഇരുപതോളം പുരുഷന്മാരടങ്ങുന്ന സംഘം. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, മഹാരാഷ്ട്ര പൊലീസ്, മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നിവയിലെ അംഗങ്ങളായിരുന്നു അവര്‍. റഹീമയെയും മകളെയും യെര്‍വാദ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവരുടെ വീട് പരിശോധിച്ചു. റഹീമ ഒരുക്കിയ ഉച്ചഭക്ഷണം തണുത്തുറഞ്ഞു. റഹീമയുടെ മകള്‍ 22കാരിയായ […]

അനീതി നിര്‍വഹണം

അനീതി നിര്‍വഹണം

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയുടെ ഡല്‍ഹിയിലെ വീട്ടില്‍ ജൂണ്‍ 12ന് ഹിമാചല്‍ പ്രദേശ് പൊലീസ് എത്തി. അടുത്ത ദിവസം രാവിലെ 10 മണിക്ക് കുമാര്‍സൈന്‍ പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന സമന്‍സുമായാണ് അവര്‍ വന്നത്. സമകാലീന സംഭവങ്ങള്‍ വിശകലനം ചെയ്ത് ദുവ നടത്തുന്ന യൂട്യൂബ് ചാനലില്‍ ഡല്‍ഹിയിലെ അക്രമസംഭവങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമാണന്ന് ആരോപിച്ച് ഒരു ബി ജെ പി പ്രവര്‍ത്തകന്‍ ഹിമാചല്‍ പൊലീസിന് നല്‍കിയ പരാതിയാണ് കേസിനു കാരണം. കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദുവ സുപ്രീം […]