നമ്മള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പാകപ്പെട്ടിട്ടുണ്ടോ?
അവസരോചിതമായ അറിവ് ഓരോ വിശ്വാസി, വിശ്വാസിനികള്‍ക്കും നിര്‍ബന്ധമാണ്. ഇതു സംബന്ധമായി തിരുനബിയുടെ (സ്വ) അധ്യാപനമുണ്ട്. പഠനം വിശ്വാസജീവിതത്തിന്റെ ഭാഗമാണ്. അറിവുകളോട് മുഖംതിരിഞ്ഞു നില്‍ക്കുന്നത് വിശ്വാസികളുടെ സ്വഭാവമല്ല. അനുനിമിഷം മാറുന്നതാണ് അറിവിന്റെ ലോകം. ഇന്നലെ നാം എത്ര സര്‍വജ്ഞരായിരുന്നു എന്നതിലല്ല കാര്യം. ഇന്നും നാളെയും നാം എത്രമാത്രം നേടി/ നേടും എന്നതാണ് നോട്ടം. തുടര്‍ന്നും നാം അറിവുകള്‍ നേടുന്നില്ലെങ്കില്‍ നാം അജ്ഞരായി മാറുമെന്നതില്‍ സംശയമില്ല. പരിപൂര്‍ണ്ണരായി ഒരാളും പിറവിയെടുക്കുന്നില്ല. ഒരാളും പരിപൂര്‍ണ്ണനായി മരിക്കുന്നുമില്ല. തിരുനബി (സ്വ) മാത്രമാണ് പരിപൂര്‍ണ്ണനായ […]