By രിസാല on May 18, 2020
1386, Article, Articles, Issue, വർത്തകൾക്കപ്പുറം
2020 മെയ് 11. വൈറ്റ് ഹൗസില്‍ കൊവിഡ് രോഗവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനം തുടരവേ സി ബി എസ് വാര്ത്താറിപ്പോര്ട്ടര് വീജിയാ സാങ് എന്ന ചൈനീസ് വംശജ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരെ ഒരു ചോദ്യം തൊടുത്തുവിട്ടു: കൂടുതല്‍ അമേരിക്കന്‍ പൗരന്മാര് മരിച്ചുകൊണ്ടിരിക്കെ ലോകത്തെ മറ്റേത് രാജ്യത്തെക്കാളും കൂടുതല്‍ ടെസ്റ്റിങ് നടത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഈ വിഷയത്തില്‍ ഒരാഗോള മത്സരം എന്തിന് രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു? ”എല്ലായിടങ്ങളിലും മനുഷ്യര്‍ക്ക് ജീവന് നഷ്ടപ്പെടുന്നുണ്ടാവാം. ഈ ചോദ്യം താന്‍ ചൈനയോടാണ് ചോദിക്കേണ്ടത്.” ട്രംപിന്റെ രോഷം […]
By രിസാല on May 18, 2020
1386, Article, Articles, Issue, ചൂണ്ടുവിരൽ
രാജ്യം യുദ്ധത്തെ നേരിടുമ്പോള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് രാജ്യദ്രോഹമാകും. വളരെ പഴയൊരു വാക്യമാണ്. ലോകം ശീലിച്ചുപോന്ന ഒരു വാക്യം. ആ വാക്യത്തിന്റെ അര്‍ഥം ആത്യന്തികമായി നാം ഒരു രാജ്യത്തെ പൗരന്മാരാണ് എന്നതാണ്. രാജ്യത്തെ പൗരന്മാരായിരിക്കുക എന്ന ഉപാധിയുടെ പുറത്ത് മാത്രമേ നമുക്ക് ലോകത്തെ പൗരന്മാരായിരിക്കാന്‍ കഴിയൂ എന്നും അതിനര്‍ഥമുണ്ട്. അതിനാല്‍ ഒരു മഹാമാരിക്കെതിരെ നമ്മുടെ രാജ്യം അതികഠിനമായ ഒരു യുദ്ധത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നാം അതിനൊപ്പം നില്‍ക്കേണ്ടതുണ്ട്. ആ പോരാട്ടങ്ങള്‍ക്കായി മനസ്സും ശരീരവും അര്‍പ്പിക്കേണ്ടതുണ്ട്. നാമോരോരുത്തരും അത് ചെയ്യുന്നുണ്ട്. എന്തിന് […]
By രിസാല on May 18, 2020
1386, Article, Articles, Issue, പ്രതിവാർത്ത
ഏഴു രാത്രിയും ഏഴു പകലും വിനോദ് കാപ്രി അവര്‍ക്കൊപ്പം യാത്ര ചെയ്തു. രണ്ടു സംസ്ഥാനങ്ങള്‍, 1200 കിലോമീറ്റര്‍. തിളയ്ക്കുന്ന വെയിലില്‍ പൊള്ളിയടര്‍ന്ന പാദങ്ങളുമായി കാല്‍നടയായി ജന്മനാട്ടിലേക്കു പോകുന്ന തൊഴിലാളികളുടെ പലായനം പകര്‍ത്തുകയായിരുന്നു പുരസ്കാര ജേതാവായ ഈ ചലച്ചിത്രസംവിധായകന്‍. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍നിന്ന് ബിഹാറിലെ സഹര്‍സയിലേക്ക് ഏഴു മറുനാടന്‍ തൊഴിലാളികള്‍ നടത്തിയ യാത്രയ്ക്കൊപ്പം ചേര്‍ന്ന വിനോദ് കാപ്രി താന്‍ കണ്ട കാര്യങ്ങള്‍ ഔട്ട് ലുക്ക് വാരികയുമായി പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് രാജ്യവ്യാപക ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായവരാണ് […]
By രിസാല on May 18, 2020
1386, Article, Articles, Issue
സ്രഷ്ടാവ് ദിവ്യസന്ദേശങ്ങളിലൂടെ സംവദിക്കുന്നത് ചിന്താശേഷിയുള്ള സൃഷ്ടികളോടാണ്. സ്വാഭാവികമായും മനുഷ്യോല്പത്തി മുതല്‍ ലോകാന്ത്യം വരെ മനുഷ്യന് കാത്തുസൂക്ഷിക്കേണ്ട സാമൂഹിക മൈത്രിയുടെ(social harmony)ദൃഢീകരണം ദിവ്യസന്ദേശങ്ങളുടെ പ്രമേയമാവുന്നു. പ്രവാചകത്വത്തിലൂടെ(നുബുവ്വത്) ദിവ്യസന്ദേശം സ്വീകരിക്കുവാന്‍ പാകത വന്ന പ്രവാചകന്മാരിലൂടെ ഇന്ദ്രീയാതീത ലോകത്തു നിന്നുള്ള ദിവ്യസന്ദേശങ്ങള്‍ ഇന്ദ്രീയാധിഷ്ഠിത ലോകത്തിനു സ്രഷ്ടാവ് കൈമാറുന്നു. പ്രധാനമായും നാലു ഗ്രന്ഥങ്ങളിലൂടെയും നൂറു ലഘുലേഖകളിലൂടെയുമാണ് സ്രഷ്ടാവ് സൃഷ്ടികളോട് സംവദിച്ചത്. അന്ത്യപ്രവാചകന് അവതരിച്ച ഖുര്‍ആനിലൂടെയാണ് സ്രഷ്ടാവ് അവസാനമായി സൃഷ്ടികളുമായി സംവദിക്കുന്നത്. സാമൂഹ്യജീവിയായ മനുഷ്യന്റെ വ്യത്യസ്ത മേഖലകളിലെ വ്യവഹാരങ്ങള്‍ക്കു കൃത്യമായ മാര്‍ഗരേഖ ഖുര്‍ആനിലൂടെ സ്രഷ്ടാവ് […]
By രിസാല on May 17, 2020
1386, Article, Articles, Issue
കൊവിഡ്-19 രാഷ്ട്രങ്ങളിലും വ്യക്തികളിലും അഭൂതപൂര്‍വമായ ആരോഗ്യ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. ആരോഗ്യ വിദഗ്ധര്‍ രോഗബാധിതരായവരെ ചികിത്സിക്കുന്നതിനും വൈറസ് പ്രതിരോധത്തിനുമായി അശ്രാന്തമായി പ്രവര്‍ത്തിക്കുമ്പോള്‍, സാമ്പത്തിക തകര്‍ച്ച ലഘൂകരിക്കാന്‍ സര്‍ക്കാരും സാമ്പത്തിക ശക്തികളും കഠിനമായി പ്രവര്‍ത്തിക്കുന്നു. വലിയ സംരംഭങ്ങള്‍ പരിരക്ഷിക്കുന്നതിനു വേണ്ടി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ഉത്തേജക പാക്കേജുകള്‍ നടപ്പിലാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇത് വളരെയധികം ആശ്വാസം നല്കുന്നു. നിര്‍ഭാഗ്യവശാല്‍, സംരംഭങ്ങള്‍ എത്ര വലിയതോ ഉദാരമോ ആണെങ്കിലും, പല വ്യവസായങ്ങളിലെയും വിതരണവും ഡിമാന്‍ഡും മാറും (ചിലത് താല്‍ക്കാലികമായി, മറ്റുള്ളവ ശാശ്വതമായി). അതിന്റെ […]