കൊവിഡാനന്തര മഹല്ലുകള്‍ക്ക് ഒരു അതിജീവന രേഖ
കൊവിഡാനന്തര സാമ്പത്തിക ക്രമത്തെക്കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുവരികയാണല്ലോ. ലോക് ഡൗണ്‍ കാരണം, ഉല്‍പ്പാദന രംഗം ഇതിനകം നിശ്ചലമായി കഴിഞ്ഞിട്ടുണ്ട്. വലിയ തോതിലുള്ള തൊഴിലില്ലായ്മയും പ്രശ്ങ്ങളുണ്ടാക്കുന്നു. കൊവിഡാനന്തരം പല മേഖലകളിലും നമുക്കാരംഭിക്കേണ്ടിവരിക ശൂന്യതയില്‍ നിന്നാകും. കഴിഞ്ഞതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടും വരാന്‍ പോകുന്ന സാധ്യതകള്‍ മനസ്സിലാക്കിയും കരുതലോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍. ഓരോ ഭരണകൂടത്തിനും കൊവിഡ് നല്‍കിയ സന്ദേശങ്ങള്‍ നിരവധിയാണ്. പലിശയിലൂടെ ഊതിപ്പെരുപ്പിച്ച സാമ്പത്തിക നേട്ടങ്ങള്‍, വലിയ നഷ്ടങ്ങളുമുണ്ടാക്കുമെന്ന തിരിച്ചറിവാണ് അതില്‍ പ്രധാനം. എങ്കിലും, മുതാളിത്ത താത്പര്യങ്ങളെ പ്രീതിപ്പെടുത്തുന്ന […]