1415

വാര്‍ത്താ ഏജന്‍സികള്‍ എന്ന നുണയന്മാര്‍

വാര്‍ത്താ ഏജന്‍സികള്‍ എന്ന നുണയന്മാര്‍

പാലക്കാട് നഗരസഭാ മന്ദിരത്തിനു മുകളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ പോസ്റ്റര്‍ ഉയര്‍ത്തിയ സംഭവത്തെ ബാബ്്രി മസ്ജിദ് തകര്‍ത്തതിനോട് ഉപമിച്ചവരുണ്ട്. അത്രത്തോളം വരില്ലെങ്കിലും കേരളത്തിന് നാണക്കേടായ ഈ ചെയ്തിക്കെതിരെ കടുത്ത നടപടി വേണമെന്നുമുള്ള കാര്യത്തില്‍ മതനിരപേക്ഷ സമൂഹത്തിന് സംശയമേയില്ലായിരുന്നു. പക്ഷേ, അതിലും വലിയ ഞെട്ടലാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ അടുത്ത ദിവസം സമ്മാനിച്ചത്. ‘പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പടം വെച്ചതിനും പാര്‍ട്ടിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചതിനും […]

2020: ദുരധികാരത്തിന്റെ കമ്പളം മാറ്റാനുള്ള സമരവര്‍ഷം

2020: ദുരധികാരത്തിന്റെ കമ്പളം മാറ്റാനുള്ള സമരവര്‍ഷം

ഓര്‍മകളെക്കുറിച്ച് രാഷ്ട്രീയ മൂര്‍ച്ചയുള്ള ഒരു വാചകം മിലന്‍ കുന്ദേരയുടേതാണ്. എഴുപതുകളുടെ പകുതിയില്‍ ജന്മദേശമായ ചെക്കോസ്ലാവാക്യയില്‍ നിന്ന് ഫ്രാന്‍സിലേക്ക് പലായനം ചെയ്യേണ്ടി വന്ന കുന്ദേര, പൗരത്വം എന്ന മനുഷ്യാസ്തിത്വത്തിന്റെ പലതരം സങ്കീര്‍ണതകളെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നുണ്ട്. ദുരധികാരം മനുഷ്യരുടെ നിലനില്‍പിന് മേല്‍, അസ്തിത്വത്തിന് മേല്‍ അസ്ഥിരതയുടെയും ഭീതിയുടെയും കമ്പളം വിരിക്കുന്നതില്‍ കുന്ദേര അസ്വസ്ഥനായിരുന്നു. അങ്ങനെയാണ് ദുരധികാരത്തിനെതിരായ മനുഷ്യരാശിയുടെ മുഴുവന്‍ സമരവും മറവികള്‍ക്കെതിരായ ഓര്‍മകളുടെ സമരമാണ് എന്ന വിഖ്യാത വരികള്‍ കുന്ദേര എഴുതിയത്. ഓര്‍മകള്‍ കൊണ്ട് തുറക്കുന്ന വാതിലുകളിലൂടെയാണ് മനുഷ്യന്‍ ദുരധികാരം തനിക്കുമേല്‍ […]

ലീഗിന് ജമാഅത്ത് ഫെയര്‍ ബി ജെ പിക്ക് ‘കൈ’പ്പിടി

ലീഗിന് ജമാഅത്ത് ഫെയര്‍ ബി ജെ പിക്ക് ‘കൈ’പ്പിടി

മലബാര്‍ മേഖലയിലെ പള്ളിക്കകത്തേക്കും മതസ്ഥാപനങ്ങളുടെ അടിത്തറക്കടിയിലേക്കും വേരുകള്‍ ആണ്ടിറങ്ങിക്കിടക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഈ നിലയില്‍ സാമുദായികശാക്തീകരണത്തിന്റെ പേരില്‍ അധികാര രാഷ്ട്രീയം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. അവര്‍ ഇതിനു പുറമെ സമുദായത്തിലെ കീഴാളവര്‍ഗത്തിന്റെ ചെലവില്‍ പ്രമാണിമാര്‍ ശീതളമായ സാമൂഹികജീവിതം ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയൊക്കെയായിട്ടും നമ്മുടെ നാട്ടിലെ പൊതുബോധം സമീപകാലം വരെ ലീഗിനോട് അസഹിഷ്ണുത പ്രകടിപ്പിക്കാറില്ലായിരുന്നു. കേരളം കശ്മീരാകാന്‍ പോവുകയാണെന്നും കറാച്ചിയില്‍നിന്ന് താനൂരിലേക്ക് ആയുധക്കപ്പല്‍ പുറപ്പെട്ടിട്ടുണ്ടെന്നും ആര്‍ എസ് എസും സംഘ്പരിവാറും ദുഷ്പ്രചാരണം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും പൊതുസമൂഹം അതൊന്നും […]

ജനാധിപത്യ, മതേതര ഇന്ത്യയെ മറന്നേക്ക് !

ജനാധിപത്യ, മതേതര ഇന്ത്യയെ മറന്നേക്ക് !

” The great subcontinent was the most intensely spiritual area in the world; birthplace of one great religion, Budhism, motherland of Hinduism, deeply influenced by Islam, a land whose Gods came in a bewildering array of forms and figures, whose relegious practices ranged from yoga and the most intensive meditation of which the human spirit […]

വിവാദരാഷ്ട്രീയം മരിച്ചിരിക്കുന്നു

വിവാദരാഷ്ട്രീയം മരിച്ചിരിക്കുന്നു

‘പത്രാധിപന്മാര്‍ ഇറങ്ങിക്കളിക്കുന്ന, അഭിപ്രായങ്ങളും നിലപാടുകളും വാര്‍ത്തയായി മാറിക്കഴിഞ്ഞ, മാധ്യമ വിശ്വാസ്യത തകര്‍ന്നടിഞ്ഞ ഒരു കാലം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലം. നമ്മുടെ നിര്‍ണയങ്ങളെ അവര്‍ സ്വാധീനിച്ചുകൂടാ. കഴിഞ്ഞ ആറ് മാസത്തെ മുഖ്യധാരാ ദിനപത്രങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ അതിലൂടെ കണ്ണോടിക്കുന്നത് കൗതുകകരവും മാധ്യമ ദയനീയതയുടെ പൂരക്കാഴ്ചയും സമ്മാനിക്കും. ഉണ്ടത്രേകളുടെ കൊടുംവിളയാട്ടം കണ്ട് അമ്പരക്കും. അതിനാല്‍ നമ്മുടെ നിര്‍ണയങ്ങള്‍ നമ്മുടെ ബോധ്യങ്ങള്‍ക്ക് വിടുക. നമ്മുടെ കാഴ്ചകള്‍ക്ക് വിടുക. പുതിയ കാലം തുറുകണ്ണന്‍ കാലമാണെന്നും ജനത എല്ലാം കാണുന്നുണ്ടെന്നും തിരിയാത്ത […]