ജിന്ന എന്തുചെയ്യണമായിരുന്നു എന്ന ചോദ്യത്തില്‍ ഉവൈസിക്കുള്ള ഉത്തരമുണ്ട്
1947 ഫെബ്രുവരി 20. ബ്രിട്ടീഷ് പൊതുസഭ ചേരുന്നു. ക്ലമന്റ് ആറ്റ്‌ലിയാണ് പ്രധാനമന്ത്രി. 1948 ജൂണ്‍ മാസത്തിന് മുന്‍പ് ബ്രിട്ടണ്‍ ഇന്ത്യ വിടുമെന്നും ഇന്ത്യയുടെ ചിരകാലഭിലാഷമായ സ്വതന്ത്രഭരണം സാധ്യമാകുമെന്നും ആറ്റ്‌ലി പ്രഖ്യാപിക്കുന്നു. എങ്ങനെ, എപ്പോള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ആ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. നിശ്ചിതമായ ഒരു തീയതിയും പറഞ്ഞില്ല. കാര്യങ്ങള്‍ സുഗമമാക്കാന്‍ മൗണ്ട് ബാറ്റണെ വൈസ്രോയിയായി ഇന്ത്യയിലേക്ക് അയക്കാന്‍ മാത്രം തീരുമാനമായി. മൗണ്ട് ബാറ്റണ്‍ മാര്‍ച്ച് 22-ന് ഇന്ത്യയിലെത്തി. അന്നുതന്നെ മൗണ്ട് ബാറ്റണ്‍ ഗാന്ധിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. നമുക്കുടനെ കാണാനാവുമെന്ന് […]