1429

‘ഇതുവരെ ഞാനൊറ്റക്കായിരുന്നു’

‘ഇതുവരെ ഞാനൊറ്റക്കായിരുന്നു’

ആദ്യമായി ഡല്‍ഹിയില്‍ ചെന്നിറങ്ങിയപ്പോള്‍ ശാഹുല്‍ ഹമീദ് ബാഖവിയെ കാണാനുള്ള ആഗ്രഹമായിരുന്നു മനസ്സ് നിറയെ. പ്രബോധന വീഥിയില്‍ പുതിയ പാതകള്‍ വെട്ടിത്തെളിയിച്ച ആ മനീഷിയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനുള്ള തിടുക്കവും. പക്ഷേ, ഡല്‍ഹിയില്‍ എത്തിയ ഞങ്ങള്‍ക്ക് അദ്ദേഹത്തെ കാണാനായില്ല. അപ്പോഴാണ് അറിഞ്ഞത് ശാഹുല്‍ ഹമീദ് ബാഖവി ഇപ്പോള്‍ ഡല്‍ഹിയില്‍ ഇല്ല, പ്രബോധനത്തിന്റെ സാധ്യതകള്‍ തേടി അദ്ദേഹം ആഫ്രിക്കയിലേക്ക് പോയിരിക്കുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. നന്മകളിലേക്ക് പലായനം ചെയ്യാന്‍ അദ്ദേഹം ആരേയും കാത്തുനിന്നില്ല. കര്‍മയോഗിയായ ഒരു പണ്ഡിതന് എങ്ങനെയാണ് വിശ്രമിക്കാനാവുക. അദ്ദേഹത്തിന്റെ […]

സ്വതന്ത്രചിന്തക്ക് മരണമണി

സ്വതന്ത്രചിന്തക്ക് മരണമണി

എഴുത്തോ നിന്റെ കഴുത്തോ എന്ന അടിയന്തരാവസ്ഥക്കാലത്തെ പഴയ ചോദ്യമാണ് സ്വതന്ത്രചിന്തകര്‍ക്കുമേല്‍ ഇപ്പോള്‍ തൂങ്ങിക്കിടക്കുന്നത്. കഴുത്തിനെക്കാള്‍ പ്രധാനം സ്വതന്ത്രചിന്തയാണെന്നു തന്നെയായിരുന്നു പ്രൊഫസര്‍ പ്രതാപ്ഭാനു മേത്തയുടെ നിലപാട്. ജോലി ഉപേക്ഷിച്ച് എഴുത്തു തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. ‘ഇന്നത്തെ ഇന്ത്യയില്‍ സംസാരിക്കുന്നത് അപകടമാണ്’ എന്നാണ് അശോക സര്‍വകലാശാലയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പ്രശസ്തമായ ‘ടൈം വാരിക’ നല്‍കിയ തലക്കെട്ട്. സ്വതന്ത്ര ചിന്തയ്ക്കു മേലുള്ള അപകടകരമായ ആക്രമണം എന്നാണ് ലോകത്തെ പ്രമുഖരായ 150 അക്കാദമിക പണ്ഡിതന്മാര്‍ സംയുക്ത പ്രസ്താവനയില്‍ ഈ സംഭവത്തെ […]

കൊവിഡ് വീണ്ടും; മുന്നൊരുക്കങ്ങളില്ലാതെ രാജ്യം

കൊവിഡ് വീണ്ടും; മുന്നൊരുക്കങ്ങളില്ലാതെ രാജ്യം

കൃത്യം ഒരു വര്‍ഷം മുമ്പ്, നമ്മളൊക്കെ വലിയ ജാഗ്രതയിലായിരുന്നു. ജനം കൂട്ടംകൂടുന്നത് തടയാന്‍ ഭരണകൂടം നടപടിയെടുത്തിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്നൊരുക്കമൊന്നുമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണുള്‍പ്പെടെ. സാമൂഹികമായ ഇടപെടല്‍ സ്വയം നിയന്ത്രിക്കാന്‍ ജനവും സന്നദ്ധരായിരുന്നു. നിരന്തരം കൈകഴുകേണ്ടതിന്റെയോ സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതിന്റെയോ ആവശ്യകതയെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ നിരന്തരം ശ്രമങ്ങളുണ്ടായിരുന്നു. എവിടെ ചെന്നാലും കൈകഴുകാതെ അകത്തുകയറാന്‍ സാധിക്കാത്ത വിധം കര്‍ശനമായിരുന്നു കാര്യങ്ങള്‍. കൊവിഡെന്ന മഹാമാരിയെ, അതിന്റെ പ്രഹരശേഷിയെ ജനങ്ങളും ഭരണകൂടവും വലിയ ആശങ്കയോടെ കണ്ടിരുന്നു. മറ്റ് ഗുരുതരമായ അസുഖങ്ങളുള്ളവരെ നോവല്‍ കൊറോണ വൈറസ്, […]

അതിനിടെ മ്യാന്‍മറില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നുമുണ്ട്

അതിനിടെ മ്യാന്‍മറില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നുമുണ്ട്

മ്യാന്‍മറില്‍, ബര്‍മയെന്നും റംഗൂണെന്നുമെല്ലാം നാം പറഞ്ഞ് ശീലിച്ച മലയാളിയുടെ പഴയ ആ പ്രവാസലോകത്ത് മനുഷ്യര്‍ വീണ്ടും കൊല്ലപ്പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് യു എ ഖാദറിനെയാണ്. രണ്ടുദേശങ്ങളെ ശരീരത്തില്‍ വഹിച്ച മനുഷ്യനായിരുന്നു യു എ ഖാദര്‍. ഒരുപക്ഷേ, മലയാളി വേണ്ട രൂപത്തില്‍ ഇനിയും വായിക്കാന്‍ തുടങ്ങിയിട്ടില്ലാത്ത മഹാനായ എഴുത്തുകാരന്‍. ദേശമായിരുന്നു യു എ ഖാദറിന്റെ പ്രതിസന്ധി. ഔപചാരികമായ ഒരു കൂടിക്കാഴ്ചയുടെ അനൗപചാരികമായ ഒടുക്കത്തില്‍ ഖാദര്‍ക്ക ദേശം എന്ന അനുഭവത്തെ കുറിച്ച് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞതോര്‍ക്കുന്നു. ദേശനഷ്ടം എന്ന […]