By രിസാല on October 4, 2022
1503, Article, Articles, Issue, ഓര്‍മ
ജീവിത വഴികളില്‍ വ്യതിരിക്ത അടയാളമിടുന്ന അപൂര്‍വജന്മങ്ങള്‍ നമ്മെ പിടിച്ചിരുത്താറുണ്ട്. അത് ദിനചര്യയാക്കുന്നതില്‍ അവര്‍ ആഹ്ലാദം കണ്ടെത്തും. ആ വഴികളിലേക്ക് മറ്റുള്ളവരെ കൈപിടിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മറ്റൊരു സവിശേഷ സ്വഭാവമാണ്. അങ്ങനെ ഏറെ വ്യത്യസ്തനായിരുന്നു പ്രിയ സുഹൃത്ത് കരീം കക്കാട്. രക്തബന്ധത്തിലല്ലെങ്കിലും സ്നേഹബന്ധത്തില്‍ നേര്‍ അനുജന്‍തന്നെ. ഞങ്ങള്‍ തമ്മില്‍ മൂന്നുവയസ്സിന്റെ വ്യത്യാസം മാത്രം. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. ജ്യേഷ്ഠന്‍ കമ്മുണ്ണിയുടെ തണലിലായിരുന്നു പിന്നീട് കരീമിന്റെ ജീവിതം. എളമരം യതീംഖാനയിലെ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നാട്ടില്‍ വന്ന കരീമിന് […]
By രിസാല on September 27, 2022
1502, Article, Articles, Issue, ഓര്‍മ
ആശിഖുര്‍റസൂല്‍ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിയോഗം കഴിഞ്ഞ് 17 ആണ്ട് തികയുകയാണ്. തിരൂരങ്ങാടിക്കടുത്ത കുണ്ടൂരില്‍ നമ്പിടിപറമ്പത്ത് കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടെയും മകനായിരുന്നു. 1935-ലാണ് ജനനം. ഉപ്പ ഉമ്മാനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉമ്മാന്റെ വാപ്പ തിരൂരങ്ങാടി ഹസ്സന്‍ മുസ്‌ലിയാര്‍ കൂടിയാലോചിച്ചത് കുറ്റൂര്‍ കമ്മുണി മോല്യാരോടാണ്. മോല്യര്‍ പാപ്പയുടെ ശിഷ്യന്മാര്‍ വലിയ മഹാന്മാരാണ്. അവരുടെ ശിഷ്യരില്‍ പെട്ടയാളാണ് വടകര ഓര്‍ (മമ്മദ് ഹാജി പാപ്പ). മമ്മദ് ഹാജി പാപ്പയെ കുണ്ടൂര്‍ ഉസ്താദ് വിളിക്കാറുള്ളത് “ഹാജ്യര്‍ പാപ്പ’ എന്നാണ്. തിരൂരങ്ങാടി […]
By രിസാല on March 22, 2022
1477, Article, Articles, Issue, ഓര്‍മ
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കേരളജനതക്ക് മറക്കാനാകില്ല. മൃദു മിതഭാഷിയായിരുന്നു തങ്ങള്‍. പൈതൃകപരമായ മഹത്വത്തിന്റെ ഭാഗമായുള്ള കുലീന പെരുമാറ്റവും കുടുംബാന്തരീക്ഷത്തില്‍ നിന്നു പകര്‍ന്നു കിട്ടിയ പാഠങ്ങളും ശീലങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടിയിരുന്നു. സംഘാടനത്തില്‍ തങ്ങളുടെ ആദ്യ പാഠശാല എസ് എസ് എഫ് ആയിരുന്നു. അതിലൂടെ ലഭിച്ച നേതൃഗുണങ്ങള്‍ സവിശേഷമായിരുന്നു. ഞങ്ങള്‍ സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. വേറിട്ടൊരു വ്യക്തിത്വമായിരുന്നു തങ്ങളുടേത്. 1973ലാണ് എസ് എസ് എഫ് പ്രഥമ പ്രസിഡന്റായി തങ്ങള്‍ ചുമതലയേല്‍ക്കുന്നത്. 1979 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന […]
By രിസാല on March 22, 2022
1477, Article, Articles, Issue, ഓര്‍മ
പൂ പോലെ പരിശുദ്ധമായിരുന്നു ആറ്റപ്പൂ. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ മുതിര്‍ന്നവരെല്ലാം ഹൈദരലി ശിഹാബ് തങ്ങളെ ആറ്റപ്പൂ എന്ന് വാല്‍സല്യത്തോടെ വിളിച്ചത് ആ മനസിന്റെ സുഗന്ധം കൂടിയറിഞ്ഞാണോ? രണ്ടു പതിറ്റാണ്ടായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലും അല്ലാതെയും അടുത്തു കാണാറുണ്ട്. തിരക്കുകള്‍ക്കിടയിലാണെങ്കിലും നിഷ്കളങ്കമായ ആ പുഞ്ചിരിയോടെ ആദ്യത്തെ ചോദ്യം “എന്തെങ്കിലും കഴിച്ചോ’ എന്നാവും. നമ്മുടെ ഹൃദയത്തില്‍ ഏറ്റവും ഉയരങ്ങളിലിരിക്കുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ അകത്തു പോയി പഴങ്ങളുമായി വന്ന് അത് കഴിപ്പിച്ച ശേഷം ഒന്നിലേറെ […]
By രിസാല on April 29, 2021
1431, Article, Articles, Issue, ഓര്‍മ
അറിവിന്റെ ആഴങ്ങളില്‍ പരമ്പരാഗത മുക്രിമാരായിരുന്നു ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാരുടെ കുടുംബം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. മരപ്പലകയില്‍ ചവിടി മണ്ണ് തേച്ച് ഉണക്കി അതിലാണ് എഴുതി പഠിച്ചിരുന്നത്. മുട്ടം ജുമാ മസ്ജിദില്‍ മുക്രിയായിരുന്ന മൂസ മുക്രിയുടെയും അവരുടെ ഭാര്യ ഖദീജ ഹജ്ജുമ്മയുടെയും അടുത്തായിരുന്നു പ്രാഥമിക പഠനം. അക്ഷരങ്ങള്‍ കൂട്ടി എഴുതാനും വായിക്കാനും പഠിച്ചതിന് ശേഷം ഖുര്‍ആന്‍ ഓതാന്‍ പഠിപ്പിക്കും. ഒളയം മുഹ്യുദ്ധീന്‍ മുസ്ലിയാരില്‍ നിന്നാണ് വ്യവസ്ഥാപിത രീതിയിലുള്ള മതപഠനം തുടങ്ങുന്നത്. പിന്നീട് എടക്കാട് കുഞ്ഞഹമ്മദ്കുട്ടി മുസ്ലിയാരുടെ ദര്‍സില്‍ […]