By രിസാല on April 16, 2021
1429, Article, Articles, Issue, ഓര്‍മ
ആദ്യമായി ഡല്‍ഹിയില്‍ ചെന്നിറങ്ങിയപ്പോള്‍ ശാഹുല്‍ ഹമീദ് ബാഖവിയെ കാണാനുള്ള ആഗ്രഹമായിരുന്നു മനസ്സ് നിറയെ. പ്രബോധന വീഥിയില്‍ പുതിയ പാതകള്‍ വെട്ടിത്തെളിയിച്ച ആ മനീഷിയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനുള്ള തിടുക്കവും. പക്ഷേ, ഡല്‍ഹിയില്‍ എത്തിയ ഞങ്ങള്‍ക്ക് അദ്ദേഹത്തെ കാണാനായില്ല. അപ്പോഴാണ് അറിഞ്ഞത് ശാഹുല്‍ ഹമീദ് ബാഖവി ഇപ്പോള്‍ ഡല്‍ഹിയില്‍ ഇല്ല, പ്രബോധനത്തിന്റെ സാധ്യതകള്‍ തേടി അദ്ദേഹം ആഫ്രിക്കയിലേക്ക് പോയിരിക്കുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. നന്മകളിലേക്ക് പലായനം ചെയ്യാന്‍ അദ്ദേഹം ആരേയും കാത്തുനിന്നില്ല. കര്‍മയോഗിയായ ഒരു പണ്ഡിതന് എങ്ങനെയാണ് വിശ്രമിക്കാനാവുക. അദ്ദേഹത്തിന്റെ […]
By രിസാല on September 21, 2020
1400, Article, Articles, Issue, ഓര്‍മ
ആഗസ്ത് 31ന് മരണമടഞ്ഞ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ രാഷ്ട്രീയ ജീവിതം ഓര്‍ക്കുന്നു. ഒരിക്കലല്ല, രണ്ടു തവണ, തൊട്ടടുത്ത് എത്തിയ ശേഷം പ്രധാനമന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടയാളാണ് പ്രണബ് കുമാര്‍ മുഖര്‍ജി. പകരം ലഭിച്ചത് രാഷ്ട്രപതിസ്ഥാനവും ഭാരതരത്‌നയുമാണ്. നീണ്ട അഞ്ചു പതിറ്റാണ്ടുകാലം കേന്ദ്രഭരണത്തിന്റെയും ഭരണകക്ഷിയുടെയും താക്കോല്‍സ്ഥാനത്ത് ഇരിക്കുകയെന്ന അപൂര്‍വ ഭാഗ്യത്തിന് ഉടമയായ ആ നേതാവ് താന്‍ അത്രകാലം കൊണ്ടുനടന്ന രാഷ്ട്രീയ മൂല്യങ്ങള്‍പോലും കൈയൊഴിഞ്ഞോ എന്ന സംശയം ജനിപ്പിച്ച ശേഷമാണ് വിടവാങ്ങിയത്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തന്‍, കോണ്‍ഗ്രസിന്റെ പ്രശ്‌ന പരിഹാര വിദഗ്ധന്‍, […]
By രിസാല on June 22, 2020
1388, Article, Articles, Issue, ഓര്‍മ, കവര്‍ സ്റ്റോറി
ചിന്തകനും പണ്ഡിതനും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാര്‍ നാലു പതിറ്റാണ്ടോളം മാതൃഭൂമിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആയില്ല? പത്രവായനക്കാര്‍ ആരെങ്കിലും ഈ ചോദ്യം ചോദിച്ചതായി അറിയില്ല. ചീഫ് എഡിറ്ററും മാനേജിങ്ങ് ഡയറക്ടറും തമ്മില്‍ ചുമതലാപരമായ വ്യത്യാസം എന്ത് എന്ന് അറിയാത്തവരോ അറിയാന്‍ താല്പര്യമില്ലാത്തവരോ ആവും മിക്ക വായനക്കാരും. മാതൃഭൂമി പത്രത്തില്‍ മലയാള മനോരമ എഡിറ്റോറില്‍ ഡയറക്ടറും പ്രമുഖ പത്രാധിപരുമായ തോമസ് ജേക്കബ് എഴുതിയ അനുസ്മരണ ലേഖനത്തിന്റെ തലക്കെട്ട് ഇതായിരുന്നു-വീരേന്ദ്രകുമാര്‍ മാതൃഭൂമിക്കു കിട്ടാതെ പോയ ചീഫ് […]
By രിസാല on November 27, 2019
1361, Article, Articles, Issue, ഓര്‍മ
തിരൂരങ്ങാടി താലൂക്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള നന്നമ്പ്ര പഞ്ചായത്തിലാണ് കുണ്ടൂര്‍ നമ്പിടിപ്പറമ്പത്ത് കുഞ്ഞി മുഹമ്മദിന്റെയും പത്‌നി ഖദീജയുടെയും മകനായി 13-07-1935ല്‍ കുണ്ടൂരുസ്താദ് എന്ന കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ജനിക്കുന്നത്. ഉമ്മയുടെ നാടാണ് തിരൂരങ്ങാടി. നാട്ടാചാരപ്രകാരം ഉമ്മയുടെ വീട്ടില്‍ വെച്ചാണ് പ്രസവം. ഉസ്താദിന്റെ അഞ്ചോ ആറോ തലമുറകള്‍ക്കു മുമ്പ് വളപട്ടണത്തു നിന്ന് മത പ്രബോധനത്തിനും വിജ്ഞാന സേവനത്തിനുമായി തിരൂരങ്ങാടിയിലെത്തി ചേര്‍ന്നവരാണ് നന്നമ്പ്ര കുടുംബം. പണ്ഡിതന്മാരും അല്ലാത്തവരും ഒരു പോലെയുണ്ടായിരുന്നു കുടുംബത്തില്‍. പിതാവ് കുഞ്ഞഹമ്മദടക്കം പിതാക്കന്മാരെല്ലാം അറിവും ഭക്തിയും വിനയവും ഒന്നിച്ചവരായിരുന്നു. […]
By രിസാല on June 20, 2019
1339, Article, Articles, Issue, ഓര്‍മ, കവര്‍ സ്റ്റോറി
തോപ്പില്‍ മുഹമ്മദ് മീരാന്‍ ജനനം : 1944 സപ്തംബര്‍ 26 പിതാവ് : മുഹമ്മദ് അബ്ദുല്‍ഖാദര്‍ മാതാവ് : പാത്തകണ്ണ് ജന്മദേശം : തേങ്ങാപട്ടണം, തിരുനെല്‍വേലി ഭാര്യ : ജലീല മീരാന്‍ മക്കള്‍ : ശമീം അഹമ്മദ്, മിര്‍സാദ് അഹമ്മദ് കൃതികള്‍: നോവലുകള്‍ ഒരു കടലോരഗ്രാമത്തില്‍ കഥൈ, തുറൈമുഖം, കൂനന്‍തോപ്പ്, ചായ്വു നാര്‍ക്കാലി, അഞ്ചുവണ്ണം തെരു, എരിഞ്ഞു തീരുന്നവര്‍, കുടിയേറ്റം കഥാസമാഹാരങ്ങള്‍ അന്‍പുക്കു മുതുമൈ ഇല്ലൈ, തങ്കരാശു, അനന്തശയനം കോളനി, തോപ്പില്‍ മുഹമ്മദ് മീരാന്‍ കതൈകള്‍, ഒരു […]