By രിസാല on December 3, 2019
1361, Article, Articles, Issue, ചൂണ്ടുവിരൽ
1921 ഡിസംബര്‍ ആറിന്, അബുള്‍ കലാം ആസാദ് കൊല്‍ക്കത്തയിലുണ്ട്. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തി ദേശീയപ്രസ്ഥാനത്തില്‍ സജീവമായ കാലം. അബുല്‍കലാം കൊല്‍ക്കത്തയില്‍നിന്ന് ഗാന്ധിജിക്ക് ഒരു കത്തെഴുതുന്നുണ്ട്. കത്ത് ഇങ്ങനെ ആയിരുന്നു: ‘ബോംബെയില്‍ വെച്ച് നമ്മള് കേട്ടതിലും ഗുരുതരമാണ് കൊല്‍ക്കത്തയിലെ സ്ഥിതികള്‍. അടിച്ചമര്‍ത്തല്‍ അതിരൂക്ഷമാണ്. പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയാന്‍ മാരകമായ ബലം പ്രയോഗിക്കുകയാണ് സര്‍ക്കാര്‍.’ കത്തിന് പിന്നാലെ ആസാദ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഒരാഴ്ചമുന്പേ ആസാദ് അറസ്റ്റിലായി. ദേശീയ പ്രസ്ഥാനത്തിന്റെ സമ്മോഹനമായ ചരിത്രത്തില്‍ ആ അറസ്റ്റുണ്ട്. രണ്ട് വട്ടം ഇന്ത്യന്‍ നാഷണല്‍ […]
By രിസാല on November 29, 2019
1361, Article, Articles, Issue
ലോകോത്തരമായ ഒട്ടുമിക്ക കലാ മ്യൂസിയങ്ങളുടെയും ഇപ്പോഴത്തെ പ്രധാനപ്പെട്ട ആകര്‍ഷണം വിവിധതരം വസ്ത്രധാരണങ്ങളുടെ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്ന വിഭാഗങ്ങളാണ്. ഫാഷന്‍ ലോകത്തെ വൈവിധ്യങ്ങള്‍ പോലെ മതപരമായ വസ്ത്രധാരണ രീതികളും ഇതില്‍ ശ്രദ്ധാകേന്ദ്രങ്ങളാകുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ന്യൂയോര്‍ക്കിലുള്ള മെട്രോപൊളിറ്റന്‍ മ്യൂസിയം ‘ഹെവന്‍ലി ബോഡീസ്: ഫാഷനും കത്തോലിക്കരുടെ ഭാവനയും’ എന്ന പേരില്‍ ഒരു ഫാഷന്‍ പ്രദര്‍ശനം നടത്തുകയുണ്ടായി. ഏകദേശം 1.6 ദശലക്ഷം ആളുകള്‍ പങ്കെടുത്ത ഈ പ്രദര്‍ശനം മ്യൂസിയത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പേരുകേട്ട ഒന്നായി മാറി. അതിനുശേഷം സാന്‍ […]
By രിസാല on November 29, 2019
1361, Article, Articles, Issue
ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ഒരു മസ്ജിദില്‍ നടന്ന തീവ്രവാദ ആക്രമണത്തിന് ശേഷം അവിടുത്തെ പ്രധാന മന്ത്രി ജസീന്ത ആര്ഡണ് രാജ്യത്തെ മുസ്ലിംകള്ക്ക് പിന്തുണ നല്‍കുകയും അവരുടെ വിഷമത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജനമധ്യത്തിലും മാധ്യമങ്ങള്‍ക്ക് മുന്നിലും തല മറച്ചുകൊണ്ട് എത്തുകയുമുണ്ടായി. ഇത് ലോകമെമ്പാടുമുള്ള ആളുകളുടെ പ്രശംസ പിടിച്ചുപറ്റി. എന്നാല്‍ ലോകത്തു പല യാഥാസ്ഥിതിക മുസ്ലിം രാജ്യങ്ങളിലും ഇപ്പോഴും സ്ത്രീകളുടെ വസ്ത്രധാരണത്തിന് സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും പലയിടങ്ങളിലും ഇസ്ലാമിക വേഷം ധരിക്കാത്ത യുവതികളെ അറസ്റ്റ് ചെയ്യുകയും […]
By രിസാല on November 27, 2019
1361, Article, Articles, Issue
സഹോദരീസഹോദരന്മാര് തമ്മിലള്ള വിവാഹവും (ഇന്സെസ്റ്റ്) ശവഭോഗവും (നിക്റോഫീലിയ) നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വീഡിഷ് ലിബറല്‍ പീപ്പിള്‍സ് പാര്‍ട്ടി കോടതി കയറിയിരിക്കുകയാണ്! പിതാവിനോടൊപ്പം ലൈംഗികജീവിതം നയിക്കാന്‍ താല്പര്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അവകാശത്തിന് വേണ്ടി ശബ്ദിക്കുന്ന ഒരു സ്വതന്ത്ര ചിന്തകന്റെ വോയ്സും ഇയ്യിടെ കേള്‍ക്കാനിടയായി. നവ ലിബറലിസ്റ്റുകള്‍ക്ക് ധാര്‍മികതയെ പറ്റിയുള്ള കാഴ്ചപ്പാട് എന്തായിരിക്കുമെന്ന് അന്വേഷിക്കവേ, ഭൗതികവാദിയായ ഇ എ ജബ്ബാര്‍ മാഷ് ഒരു മതപണ്ഡിതനുമായി നടത്തിയ തൂലികസംവാദം ശ്രദ്ധയില്‍പെട്ടു. അത് വായിച്ചപ്പോള്‍ തോന്നിയ ചില സന്ദേഹങ്ങള്‍ പങ്കുവെക്കുകയാണിവിടെ. സ്വതന്ത്രചിന്തയുടെ ദൈവം! സ്വതന്ത്രചിന്തയില്‍ […]
By രിസാല on November 27, 2019
1361, Article, Articles, Issue, ഹിസ്റ്ററി ലാബ്
അറബികള്‍ ബംഗാള്‍ ഉള്‍ക്കടലിനെ ഹാര്ക്കന്ദ് കടല്എന്നാണ് വിളിച്ചിരുന്നത്. ഇത് ഒരുപക്ഷേ സംസ്കൃത വാക്ക് ഹരികേലിയായുടെ വിഭിന്നരൂപമായിരിക്കാം. കിഴക്കന്‍ ബംഗാളിനെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടെയുള്ളവര്‍ അറകാന്‍, ഡാക്കാ പോലുള്ള കിഴക്കന്‍ പ്രദേശങ്ങളുമായി ശാശ്വതകച്ചവടം സ്ഥാപിച്ചു. ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നും അവര്‍ കടല്‍കക്കകള്‍ കപ്പല്മാര്ഗേണ ബംഗാളിലേക്ക് കൊണ്ടുവന്നു. ഈ കക്കകള്‍ ബംഗാളില്‍ കാപ്പാര്ഡക്കാ പുരാണ എന്ന നാമത്തില്‍ അറിയപ്പെട്ടു. പ്രാദേശിക വ്യാപാരത്തില്‍ കൈമാറ്റമാധ്യമമായി ഇത് ഉപയോഗപ്പെടുത്തി. പകരം അവര്‍ അരി, പഞ്ചസാര, വസ്ത്രങ്ങള്‍ എന്നീ ഇനങ്ങള്‍ തിരികെ […]