1502

അനുരാഗിയുടെ ധ്യാനങ്ങൾ

അനുരാഗിയുടെ ധ്യാനങ്ങൾ

ആശിഖുര്‍റസൂല്‍ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിയോഗം കഴിഞ്ഞ് 17 ആണ്ട് തികയുകയാണ്. തിരൂരങ്ങാടിക്കടുത്ത കുണ്ടൂരില്‍ നമ്പിടിപറമ്പത്ത് കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടെയും മകനായിരുന്നു. 1935-ലാണ് ജനനം. ഉപ്പ ഉമ്മാനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉമ്മാന്റെ വാപ്പ തിരൂരങ്ങാടി ഹസ്സന്‍ മുസ്‌ലിയാര്‍ കൂടിയാലോചിച്ചത് കുറ്റൂര്‍ കമ്മുണി മോല്യാരോടാണ്. മോല്യര്‍ പാപ്പയുടെ ശിഷ്യന്മാര്‍ വലിയ മഹാന്മാരാണ്. അവരുടെ ശിഷ്യരില്‍ പെട്ടയാളാണ് വടകര ഓര്‍ (മമ്മദ് ഹാജി പാപ്പ). മമ്മദ് ഹാജി പാപ്പയെ കുണ്ടൂര്‍ ഉസ്താദ് വിളിക്കാറുള്ളത് “ഹാജ്യര്‍ പാപ്പ’ എന്നാണ്. തിരൂരങ്ങാടി […]

ഇസ്‌ലാം പ്രകൃതിയുടെ ദര്‍ശനം, മാനവികതയുടെയും

ഇസ്‌ലാം പ്രകൃതിയുടെ ദര്‍ശനം, മാനവികതയുടെയും

ശ്രേഷ്ഠ സൃഷ്ടികളായ മനുഷ്യരുടെ ജീവിതപദ്ധതിയായും വിജയമാര്‍ഗമായും സ്രഷ്ടാവ് സംവിധാനിച്ചതാകയാല്‍ പ്രകൃതിയുടെ ദര്‍ശനമാണ് ഇസ്‌ലാം. മനുഷ്യരുടെ ജന്മസിദ്ധമായ, അവക്രമായ, വിശുദ്ധമായ നൈസര്‍ഗികതയുടെ താല്പര്യമാണ് ഇസ്‌ലാമെന്ന് സാരം. ഫിത്വ്‌റത് എന്ന് പ്രമാണ ഭാഷ്യം. ഖുര്‍ആന്‍ പറയുന്നു: “”അതുകൊണ്ട് (പ്രവാചകരേ) അങ്ങയുടെ ശരീരത്തെ നിഷ്‌കപടമായി ഈ ദീനില്‍ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച പ്രകൃതമേതാണോ അതേ അവസ്ഥയില്‍ നിലകൊള്ളുക. അല്ലാഹുവിന്റെ സംവിധാനം/ സൃഷ്ടിപ്പ് അചഞ്ചലമാകുന്നു. ഇതാണ് പൂര്‍ണമായും ഋജുവും സത്യസന്ധവുമായ ദര്‍ശനം. എന്നാല്‍ അധികമാരും ഇതറിയുന്നില്ല”(30:30). ഫത്വറ എന്നാല്‍ ആദ്യമായി സൃഷ്ടിച്ചു […]

വിമർശങ്ങൾ മാറ്റിവെക്കുക രാഹുലിനെ അഭിവാദ്യം ചെയ്യുക

വിമർശങ്ങൾ മാറ്റിവെക്കുക രാഹുലിനെ അഭിവാദ്യം ചെയ്യുക

2024ല്‍ പൊതുതിരഞ്ഞെടുപ്പാണ്. മിക്കവാറും മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ എട്ടോ ഒന്‍പതോ ഘട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഏതാണ്ട് വെറും അഞ്ഞൂറ് ദിവസങ്ങള്‍ക്കപ്പുറം ഇന്ത്യ ജനവിധി തേടും. സാധാരണ നിലയില്‍ രാഷ്ട്രീയം ചൂടു പിടിക്കേണ്ട നാളുകളാണിത്. മാധ്യമബാഹുല്യമുള്ള ഒരു രാജ്യമെന്ന നിലയില്‍ വിശകലനങ്ങളുടെ പ്രവാഹം തുടങ്ങേണ്ട സമയം. പ്രതിപക്ഷം സര്‍വ ആയുധങ്ങളും എടുത്ത് ഭരണപക്ഷത്തിനെതിരില്‍ പോര്‍മുഖം തുറക്കേണ്ട നാളുകള്‍. ഭരണപക്ഷം ആനുകൂല്യങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴ പെയ്യിക്കേണ്ട നാളുകള്‍. വാദപ്രതിവാദങ്ങളാല്‍ മുഖരിതമാകേണ്ട വാര്‍ത്താമുറികള്‍. അങ്ങനെയാണ് സംഭവിക്കേണ്ടത്. പക്ഷേ, നിങ്ങള്‍ ശ്രദ്ധിച്ചുവോ? വെറും […]