താജുശ്ശരീഅഃ ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാര്‍
അറിവിന്റെ ആഴങ്ങളില്‍ പരമ്പരാഗത മുക്രിമാരായിരുന്നു ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാരുടെ കുടുംബം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. മരപ്പലകയില്‍ ചവിടി മണ്ണ് തേച്ച് ഉണക്കി അതിലാണ് എഴുതി പഠിച്ചിരുന്നത്. മുട്ടം ജുമാ മസ്ജിദില്‍ മുക്രിയായിരുന്ന മൂസ മുക്രിയുടെയും അവരുടെ ഭാര്യ ഖദീജ ഹജ്ജുമ്മയുടെയും അടുത്തായിരുന്നു പ്രാഥമിക പഠനം. അക്ഷരങ്ങള്‍ കൂട്ടി എഴുതാനും വായിക്കാനും പഠിച്ചതിന് ശേഷം ഖുര്‍ആന്‍ ഓതാന്‍ പഠിപ്പിക്കും. ഒളയം മുഹ്യുദ്ധീന്‍ മുസ്ലിയാരില്‍ നിന്നാണ് വ്യവസ്ഥാപിത രീതിയിലുള്ള മതപഠനം തുടങ്ങുന്നത്. പിന്നീട് എടക്കാട് കുഞ്ഞഹമ്മദ്കുട്ടി മുസ്ലിയാരുടെ ദര്‍സില്‍ […]