ചൈതന്യമുദ്രകള്‍
ജീവിത വഴികളില്‍ വ്യതിരിക്ത അടയാളമിടുന്ന അപൂര്‍വജന്മങ്ങള്‍ നമ്മെ പിടിച്ചിരുത്താറുണ്ട്. അത് ദിനചര്യയാക്കുന്നതില്‍ അവര്‍ ആഹ്ലാദം കണ്ടെത്തും. ആ വഴികളിലേക്ക് മറ്റുള്ളവരെ കൈപിടിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മറ്റൊരു സവിശേഷ സ്വഭാവമാണ്. അങ്ങനെ ഏറെ വ്യത്യസ്തനായിരുന്നു പ്രിയ സുഹൃത്ത് കരീം കക്കാട്. രക്തബന്ധത്തിലല്ലെങ്കിലും സ്നേഹബന്ധത്തില്‍ നേര്‍ അനുജന്‍തന്നെ. ഞങ്ങള്‍ തമ്മില്‍ മൂന്നുവയസ്സിന്റെ വ്യത്യാസം മാത്രം. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. ജ്യേഷ്ഠന്‍ കമ്മുണ്ണിയുടെ തണലിലായിരുന്നു പിന്നീട് കരീമിന്റെ ജീവിതം. എളമരം യതീംഖാനയിലെ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നാട്ടില്‍ വന്ന കരീമിന് […]