By രിസാല on February 20, 2021
1421, Article, Articles, Issue, പ്രതിവാർത്ത
കെട്ടിച്ചമച്ച കേസുകളെ പ്രതിരോധിക്കുകയെന്നത് ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ വിഷമകരമാണ്. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളും യുവാക്കളും ഇപ്പോഴും ജയിലില്‍ക്കിടക്കുന്നതും ഭീമ കോറേഗാവ് കേസിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജാമ്യം നിഷേധിക്കപ്പെട്ട് തടങ്കലില്‍ കഴിയുന്നതും അവര്‍ക്കെതിരായ കേസുകള്‍, അവര്‍ പുറത്തിറങ്ങരുതെന്ന ഉദ്ദേശ്യത്തോടെ ഭരണകൂടം ബോധപൂര്‍വം കെട്ടിച്ചമച്ചതാണ് എന്നതുകൊണ്ടാണ്. ഭീമ കോറേഗാവില്‍ നടന്ന റാലിയെയും പൗരത്വ നിയമഭദേഗതിക്കെതിരായി നടന്ന സമരങ്ങളെയും ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തെയും അപകീര്‍ത്തിപ്പെടുത്താനും അടിച്ചമര്‍ത്താനും ആവിഷ്കരിക്കപ്പെട്ടത് ഒരേ […]
By രിസാല on February 20, 2021
1421, Article, Articles, Issue, വർത്തകൾക്കപ്പുറം
ജനാധിപത്യ ഇന്ത്യ കടന്നുപോകുന്ന പ്രതിസന്ധിയുടെ വ്യാപ്തി അളന്നുതിട്ടപ്പെടുത്താന്‍ ആരും തുനിയാത്തത് സങ്കല്പങ്ങള്ക്കതീതമായ ദുരന്തങ്ങളെ അഭിമുഖീകരിക്കാനുള്ള പ്രയാസം കൊണ്ടാവാം. 135 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ എന്ന ബൃഹത്തായ രാജ്യം ബാഹ്യമായും ആന്തരികമായും ഇന്ന് പ്രക്ഷുബ്ധവും കലുഷിതവുമാണ്. കൊവിഡ്-19 മഹാമാരി വിതച്ച സാമ്പത്തിക ഞെരുക്കവും ജീവിതദുരിതങ്ങളും നേരിട്ട ഒരു ജനത ആശ്വാസത്തിന്റെ വഴികള്‍ തേടുന്നതിനിടയിലാണ് മോഡി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന മൂന്നു നിയമങ്ങള്‍ ഓര്‍ഡിനന്‍സ് വഴി കൊണ്ടുവന്നതും കര്‍ഷകസമൂഹം സമരമാര്‍ഗത്തിലിറങ്ങിയതും. രണ്ടുമാസമായി തുടരുന്ന കര്‍ഷകപ്രക്ഷോഭം ജനവികാരം അടിച്ചമര്‍ത്തുന്ന സ്വേച്ഛാവാഴ്ചയുടെ […]
By രിസാല on February 18, 2021
1421, Article, Articles, Issue
അധ്യായം അല്ബഖറയില് പറയുന്നു: ‘അവന്റെ പ്രവാചകന്മാര്ക്കിടയില് ഒരു വിവേചനവും കല്‍പിക്കില്ലെന്ന നിലപാടിലും അവരൊക്കെയും വിശ്വാസമര്‍പ്പിക്കുകയുണ്ടായി'(285/2). എന്നാല്‍ ഇതേ അധ്യായത്തില്‍ മറ്റൊരിടത്ത് പരാമര്‍ശിക്കുന്നു: ‘ആ ദൈവദൂതന്മാരില് ചിലരെ മറ്റുചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു'(253/2). വ്യാഖ്യാന സാധ്യതകളില്ലാത്ത സ്പഷ്ട വൈരുധ്യമല്ലേ ഇത്? പ്രവാചകന്മാര്ക്കിടയില് സ്ഥാനാന്തരം ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് വിരുദ്ധമാകുന്നു! ഈ ആരോപണം വസ്തുതാപരമാണോ എന്ന് പരിശോധിക്കാം. പ്രഥമമായി പറയട്ടെ, മരുന്നില്ലാത്ത ഒരു രോഗാവസ്ഥയാണ് തെറ്റായി ഗ്രഹിക്കല്‍. കവി പാടിയത് എത്ര പ്രസക്തം; ‘വസ്തുതകള്‍ വിമര്‍ശിക്കുന്നവര്‍ എത്രയാണ്!/ […]
By രിസാല on February 18, 2021
1421, Article, Articles, Issue
മനുഷ്യന്, മത്സ്യം, മറ്റു ജീവികള്‍ എന്നിവയുടെയെല്ലാം രക്തം മലിനമാണ്. മാംസം, എല്ല് എന്നിവയില്‍ അവശേഷിക്കുന്ന രക്തവും മലിനമാണ്. എന്നാല്‍ ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കുമ്പോള്‍ അതിന് ഇളവ് ലഭിക്കുന്നതാണ്. അവശേഷിക്കുന്ന രക്തത്തോടെ, കഴുകാതെ അവ പാകംചെയ്ത് കഴിക്കാം. കഴുകിയശേഷം പാചകം ചെയ്യുകയാണങ്കില്‍ പാചകം ചെയ്യുന്നതിനുമുമ്പ് രക്തത്തിന്റെ ഗുണങ്ങളെല്ലാം നീങ്ങുന്നതുവരെ കഴുകി വൃത്തിയാക്കേണ്ടതാണ്. ഒലിക്കുന്ന രക്തമില്ലാത്ത ജീവികളുടെ രക്തം, സ്വശരീരത്തിലുള്ള വൃണം, മുഖക്കുരു, മറ്റു കുരുക്കള്‍, കൊമ്പുവെച്ച / കൊത്തിവെച്ച / കുത്തിവെച്ച സ്ഥലത്തുണ്ടാകുന്ന രക്തം, മറ്റൊരാളുടെ അല്പ രക്തം എന്നിവക്ക് […]
By രിസാല on February 17, 2021
1421, Article, Articles, Issue
ഉമര്ബിന് ഖത്താബിന്റെ ഭരണകാലത്ത് ശ്രദ്ധേയമായൊരു സംഭവം നടന്നു. ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ ഇബ്നുകസീര്‍ അത് രേഖപ്പെടുത്തുന്നുണ്ട്: ഭക്തനും പരിത്യാഗിയുമായൊരു യുവാവുണ്ടായിരുന്നു മദീനയില്‍. അദ്ദേഹം പള്ളി വിട്ട് എവിടെയും പോകാറില്ല. അരുതാത്തതൊന്നും കണ്ട് കണ്ണ് കേടുവരുത്താറില്ല. പ്രായമുള്ള പിതാവിനെ ശ്രുശ്രൂഷിക്കേണ്ടി വന്ന ഒരുനാള്‍ അയാള്‍ പുറത്തിറങ്ങി. വീട്ടിലേക്കുള്ള ധൃതിപിടിച്ചുള്ള നടത്തത്തിനിടെ അയാള്‍ക്കൊരു അപരിചിതയെ ആകസ്മികമായി കാണേണ്ടി വന്നു. തെറ്റായതൊന്നും ചിന്തിച്ചിട്ടില്ലെങ്കിലും അയാളെ ആ സംഭവം ഉലച്ചുകളഞ്ഞു. ഇന്നോളം പാലിച്ച ചിട്ടകളൊക്കെ വീണുടയുമോ. ആകുലതകള്‍ അയാളെ വരിഞ്ഞുമുറുക്കി. തിളച്ചുമറിഞ്ഞ മനസ്സും […]