എവിടെ ദരിദ്രമക്കളുടെ ഓഹരി ?
‘ചെറുകിട അങ്ങാടികള്‍ നിലച്ചുകഴിഞ്ഞു. മുമ്പുണ്ടായിരുന്ന അനുസാരി പീടികകള്‍ ചിതലും മഴയും തിന്ന് മണ്‍കൂനകളാണ്. പ്രഭാതങ്ങള്‍ ദൈന്യതയിലേക്കാണ് കണ്ണുതുറക്കുന്നത്. മനുഷ്യാനുഭവത്തെ വിവരിക്കാന്‍ ഭാഷ നിസ്സഹായമാവുന്ന കാഴ്ചയുണ്ട് ഈ ഗ്രാമങ്ങളില്‍. മുഷിഞ്ഞ മനുഷ്യര്‍ കൂട്ടംകൂടി വഴിനീളെയിരിക്കുന്നു. കടന്നുപോയ കാലം തട്ടിപ്പറിച്ച അവരുടെ ജീവിതത്തിന്റെ അടയാളമെന്നപോല്‍ കഴുത്തിലേക്ക് ഞാന്നുകിടക്കുന്ന അഴുക്കു കനത്ത് കീറിപ്പോയ മാസ്‌കുകള്‍. പോയകാലത്തിന്റെ അവശിഷ്ടമെന്നോണം വലിയ സ്‌ക്രീനുകളുള്ള മൊബൈല്‍ ഫോണിലേക്ക് കണ്ണു നട്ടിരിക്കുന്ന ചെറുപ്പക്കാരെയും കണ്ടു. കേരളത്തിലെ ബാബുമാരുടെ വിളികള്‍ക്കാണ് അവര്‍ കാത്തിരിക്കുന്നത്. ചെറുപ്പക്കാര്‍ നിത്യമെന്നോണം വിദൂരത്തെ റെയില്‍വേസ്റ്റേഷനിലേക്ക് […]