ബ്രിട്ടീഷ് വിരുദ്ധ ഫത്‌വകൾ 2
ഫത്ഹുല്‍ മുബീന്‍ അഞ്ഞൂറ്റിമുപ്പത്തേഴ് വരികളുള്ള ഈ പദ്യകൃതി രചിച്ചത് മുഹ്്യുദ്ദീന്‍ മാലയുടെ കര്‍ത്താവായ ഖാസി മുഹമ്മദാണ്. ‘മുസ്ലിംകളെ സ്‌നേഹിക്കുന്ന സാമൂതിരി’ക്കാണ് ഊ കൃതി സമര്‍പ്പിക്കുന്നത്. അല്‍ഫത്ഹുല്‍ മുബീന്‍ (വ്യക്തമായ വിജയം) എന്നാണ് ശരിയായ പേര്. പറങ്കികള്‍ നിര്‍മിച്ച ചാലിയം കോട്ട മാപ്പിളമാരും നായന്‍മാരും ചേര്‍ന്ന് കീഴടക്കിയ ചാലിയം യുദ്ധമാണ് കാവ്യത്തിന്റെ ഇതിവൃത്തം. ഗ്രന്ഥം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഡോ. എം.എ മുഈദു ഖാന്റെ അഭിപ്രായത്തില്‍ 1578ലോ 79ലോ ആണ് കാവ്യം രചിച്ചത്. 1940ല്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ […]