1443

ഉത്തരവാദിത്വങ്ങളിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുക നാം

ഉത്തരവാദിത്വങ്ങളിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുക നാം

‘മാട്രിമോണിയല്‍ കോളത്തില്‍ ഡോക്ടറെയും എന്‍ജിനീയറെയും ലക്ചററെയും പ്രൊഫസറെയും വേണമെന്നല്ലാതെ കൃഷിക്കാരനെ വേണമെന്ന് ഒരു പരസ്യവും കണ്ടിട്ടില്ല. പിന്നെങ്ങനെ ചെറുപ്പക്കാര്‍ കൃഷിക്കാരാകും?’ ഫെയ്‌സ്ബുക്കില്‍ മുമ്പെപ്പോഴോ വായിച്ചൊരു കവിതയാണിത്. സമൂഹം ഇപ്പോഴും പ്രൊഫഷണല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നല്‍കുന്ന പരിഗണനയുടെ പരിച്ഛേദമാണ് ഈ കവിത. ഏറെ ആദരവും ബഹുമാനവും സാമൂഹികാംഗീകാരവും ലഭിക്കുന്ന പ്രൊഫഷണലുകളില്‍ നിന്ന് തിരിച്ച് എന്താണ് സമൂഹത്തിന് കിട്ടുന്നതെന്ന ചോദ്യം പലതവണ ഉയര്‍ന്നിട്ടുള്ളതാണ്. ബൗദ്ധികമായും സാംസ്‌കാരികമായും വൈജ്ഞാനികമായും ഉന്നതശീര്‍ഷരെന്ന് കരുതുന്നവരില്‍ നിന്ന് സമൂഹം പലതും പ്രതീക്ഷിക്കുന്നുണ്ട്. ഡിജിറ്റല്‍ വിസ്‌ഫോടനങ്ങളുടെ കാലത്ത് […]

വിശ്വാസശാസ്ത്രത്തിന്റെ കരുത്തും വിശുദ്ധിയും

വിശ്വാസശാസ്ത്രത്തിന്റെ കരുത്തും വിശുദ്ധിയും

ഇസ്ലാം സത്യമാണ്. അതിന്റെ പ്രമാണങ്ങള്‍ കണ്ടെത്തുക സത്യവിശ്വാസികളുടെ ബാധ്യതയാണ്. തന്റെ പിതാവ്, കുടുംബം, പാരമ്പര്യം, സാമൂഹിക പരിസരം എന്നിവയിലൂന്നിയാണ് ഞാന്‍ വിശ്വാസത്തില്‍ തുടരുന്നതെങ്കില്‍ എന്റെ വിശ്വാസം പൂര്‍ണമല്ല. എന്തുകൊണ്ട് ഇസ്ലാം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണം ഓരോ വിശ്വാസിയും നിര്‍വഹിക്കേണ്ടതുണ്ട്, അതിനു പ്രതിഫലമുണ്ട്. മാറിനില്‍ക്കുന്നത് കുറ്റകരവുമാണ്. ഒട്ടുമിക്ക വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാന്‍ സാധിക്കുന്ന വിവരണമാണ് മുകളില്‍ വായിച്ചത്. അത്രമേല്‍ ഭദ്രമാണ് ഇസ്ലാമിലെ വിശ്വാസക്രമം. എന്തിനാണ് ഈയൊരു അന്വേഷണം? അത് സ്വന്തത്തെ കണ്ടെത്താന്‍ വേണ്ടിയാണ്. സ്വന്തത്തെ […]

അഫ്ഗാനിസ്ഥാന്‍: പൂര്‍ത്തിയാവുന്ന വിഷമവൃത്തം

അഫ്ഗാനിസ്ഥാന്‍: പൂര്‍ത്തിയാവുന്ന വിഷമവൃത്തം

രണ്ടു പതിറ്റാണ്ടോളം നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം പിന്‍മാറുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഒരു വിഷമവൃത്തം കൂടി പൂര്‍ത്തിയാവുകയാണ്. ‘സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ്’ എന്ന വിശേഷണം അന്വര്‍ഥമാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശം അവസാനിക്കുമ്പോള്‍ രാജ്യം വീണ്ടും താലിബാന്റെ കൈകളിലേക്കാണ് വീഴുന്നത്. അതുകൊണ്ടുതന്നെ, വൈദേശികാധിപത്യത്തില്‍നിന്നു മുക്തമാകുന്നതിന്റെ ആശ്വാസത്തിനു പകരം അനിശ്ചിതത്വവും ആശങ്കകളുമാണ് അന്നാട്ടുകാരെയും ലോകത്തെയും കാത്തിരിക്കുന്നത്. അമേരിക്കയുടെ സേനാ പിന്‍മാറ്റം പൂര്‍ത്തിയായിക്കൊണ്ടിരിക്കേ അഫ്ഗാനിസ്ഥാനിലെ പകുതി ജില്ലകളും താലിബാന്റെ കൈവശമായിക്കഴിഞ്ഞു. ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ താലിബാന്‍ കീഴടക്കുമ്പോള്‍ അഫ്ഗാന്‍ സൈനികര്‍ അയല്‍രാജ്യങ്ങളിലേക്ക് […]

കിറ്റെക്‌സിന്റെ പലായനം ബിസിനസ് വിഡ്ഢിത്തത്തിന്റെ പിഴ

കിറ്റെക്‌സിന്റെ പലായനം ബിസിനസ് വിഡ്ഢിത്തത്തിന്റെ പിഴ

കുറച്ചുകൂടി രൂക്ഷമായ സംവാദം ആവശ്യപ്പെടുന്നുണ്ട് ഇപ്പോഴത്തെ കിറ്റെക്‌സ് വിവാദം. രൂക്ഷമായ സംവാദം എന്നതിന്റെ താല്‍പര്യം അപകടകരമായ ഒരു ശീലത്തിലേക്ക് കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെയും കേരളം ആര്‍ജിച്ചെടുത്ത ആളോഹരി അന്തസ്സിന്റെ വര്‍ത്തമാനത്തെയും അടിമുടി റദ്ദാക്കാനുള്ള ഒരു പുറപ്പാടുണ്ട് ആ വിവാദത്തിന്റെ ഇപ്പോഴത്തെ സഞ്ചാരത്തില്‍ എന്നതാണ്. ഒരു വ്യവസായിയും അയാള്‍ മുടക്കാന്‍ ഓങ്ങി എന്ന് പറയുന്ന പണവും അതയാള്‍ മുടക്കില്ല എന്ന് തീരുമാനിച്ചതും രാജ്യത്തെ മറ്റൊരു സംസ്ഥാനത്തില്‍ അയാള്‍ മുതലിറക്കാന്‍ ഒരുങ്ങുന്നതും തുടങ്ങി സര്‍വസാധാരണമായ ഒരു സംഗതിയല്ല ഇതെന്നര്‍ഥം. ലാഭം […]