By രിസാല on January 25, 2022
1469, Article, Articles, Issue, SSF View
അഭിമന്യുവിന്റെ കൊലപാതകത്തിനു ശേഷം വീണ്ടുമൊരു നിഷ്ഠുര കൊല നടന്നിരിക്കുന്നു. കാമ്പസ് പൊളിറ്റിക്‌സിന്റെ സാധുതയെയും സാധ്യതകളെയും ചോദ്യം ചെയ്യും വിധം കൊലപാതക സംസ്‌കാരം വികസിക്കുകയാണ്. കലാലയങ്ങളില്‍ ആവര്‍ത്തിക്കുന്ന കൊലപാതകങ്ങള്‍ നേരത്തെ തന്നെ പൊതുസമൂഹത്തില്‍ കാമ്പസ് രാഷ്ട്രീയത്തോട് വിപ്രതിപത്തി സൃഷ്ടിച്ചിട്ടുണ്ട്. പലപ്പോഴായി കോടതികള്‍ തന്നെ അവ പ്രകടിപ്പിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്. പൊതുവെ അരാഷ്ട്രീയമായി കൊണ്ടിരിക്കുന്ന സമൂഹമനസിനെ കാമ്പസില്‍ ഇനി രാഷ്ട്രീയമേ വേണ്ട എന്ന നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലാണ് കാമ്പസുകളുടെ പോക്ക്. ഇവിടെ പുനരാലോചനകള്‍ അനിവാര്യമാണ്. കാമ്പസുകളില്‍ ഇനി ചോര […]
By രിസാല on December 8, 2021
1462, Article, Articles, Issue, SSF View
ഇന്ത്യയിൽ നടക്കാനിരിക്കുന്ന എല്ലാ സമരങ്ങളുടെയും ദിശ നിർണയിച്ചു എന്നതാണ് കർഷകസമരത്തിന്റെ മുഖ്യമുദ്ര. ഒരു ജനകീയ, ജനാധിപത്യസമരം എങ്ങനെയാണ് ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുക എന്നതിന്റെ എക്കാലത്തേക്കുമുള്ള ഉത്തരമായാകും കർഷകസമരം ചരിത്രത്തിൽ രേഖപ്പെടുക. കർഷകദ്രോഹ നിയമങ്ങൾ നിർമിച്ച, അതിനെതിരായ സമരം പൊളിക്കാൻ ഇറങ്ങിയ സർക്കാരിന്റെ തലവനെക്കൊണ്ടുതന്നെ നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിപ്പിച്ച ഇച്ഛാശക്തിയുടെ വിജയദിനമായിരുന്നു 2021 നവംബർ 19. എന്തുകൊണ്ട് കർഷകസമരം വിജയിച്ചു എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ നമ്മുടെ മുമ്പിലുണ്ട്. എങ്കിലും വിജയഘടകങ്ങളിൽ ഏറ്റവും പ്രധാനം കർഷകസമൂഹത്തിന്റെ രാഷ്ട്രീയ ജാഗ്രത ആയിരുന്നു […]
By രിസാല on November 30, 2021
1461, Article, Articles, Issue, SSF View
ഇസ്‌ലാമിക സമൂഹം ഏറെ പവിത്രതയോടെയും പരിപാവനമായും കരുതുന്നതാണ് വഖഫ് സ്വത്തുക്കൾ . ഇന്ത്യയിൽ കണക്കില്ലാത്ത അത്ര വഖഫ് സ്വത്തുക്കളാണ് ഉണ്ടായിരുന്നത്. വിഭജനകാലത്തും മറ്റുമായി അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾക്ക് കൈയും കണക്കുമില്ല. പ്രത്യേക ബോർഡുകൾക്ക് കീഴിൽ വഖഫ് സ്വത്തുക്കൾ വന്നതിനുശേഷം അവ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും കെടുകാര്യസ്ഥതക്ക് കുറവുവന്നിട്ടില്ല. നാലു ലക്ഷത്തോളം ഏക്കർ ഭൂമി വഖഫ് സ്വത്തുക്കളായി ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതനുസരിച്ച് റെയിൽവേയും പ്രതിരോധ വകുപ്പും കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ഭൂ ഉടമസ്ഥത വഖഫ് ബോർഡിന്റെ […]
By രിസാല on September 28, 2021
1452, Article, Articles, Issue, SSF View
അഫ്ഗാനില്‍ താലിബാന്‍ പിടിമുറുക്കിയതുമുതല്‍ പല രീതിയിലുള്ള ചര്‍ച്ചകളാൽ ചൂടുപിടിച്ചിരിക്കുകയാണ് ലോക മാധ്യമങ്ങൾ. സാമ്രാജ്യത്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയും, ഇസ്‌ലാമോഫോബിയ ഉല്‍പ്പാദിപ്പിച്ചും, താലിബാനെ തള്ളിയും, വെള്ളപൂശിയും അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും വന്നുകഴിഞ്ഞു. താലിബാന്‍ വിഷയത്തില്‍ ഇപ്പോഴും വിവിധ തലങ്ങളിലുള്ള വിലയിരുത്തലുകളും, വിശകലനങ്ങളും നടക്കുന്നു, അതേത്തുടർന്നുണ്ടായ തര്‍ക്കങ്ങളും സംവാദങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുന്‍വിധികളുടെ അടിസ്ഥാനത്തിലും, ഹിഡന്‍ അജണ്ടകള്‍ വച്ചുമാണ് ഭൂരിഭാഗം പ്രതികരണങ്ങളും സംഭവിക്കുന്നത്. താലിബാന്‍ വിഷയത്തെ വിശാലാർഥത്തില്‍ സത്യസന്ധമായി വിലയിരുത്തുന്ന വിശകലനങ്ങള്‍ ചുരുക്കമാണ്. ചരിത്രവും വര്‍ത്തമാനവും ഒരുപോലെ അറിയുകയും […]
By രിസാല on September 15, 2021
1450, Article, Articles, Issue, SSF View
സത്യാനന്തരം എന്ന വാക്ക് ഇപ്പോള്‍ സര്‍വസാധാരണയായി നാം പ്രയോഗിക്കാറുണ്ട്. 2016 ല്‍ ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു വര്‍ഷത്തിന്റെ പദമായി(Word of the year) ആ വാക്കിനെ തിരഞ്ഞെടുത്തതോടു കൂടിയാണ് ജനശ്രദ്ധ നേടുന്നത്. അമേരിക്കന്‍ എഴുത്തുകാരനായ റാല്‍ഫ് കെയസ് 2004 ല്‍ “സത്യാനന്തരകാലം’ (The post – Truth Age) എന്ന ശീര്‍ഷകത്തില്‍ പുസ്തകം എഴുതിയപ്പോള്‍ ആ വാക്കിനു കൂടുതല്‍ പ്രചാരം സിദ്ധിച്ചു. നുണകള്‍ തെറ്റാണെന്ന പഴയ നിലപാടില്‍ നിന്ന് അവ ചില സാഹചര്യങ്ങളില്‍ ശരിയാണെന്നു മാത്രമല്ല സ്വീകാര്യവും കൂടിയാണെന്ന […]