വിശ്വാസത്തിന്റെ പ്രചോദനം ലോകത്തിന്റെ നെറുകയില്‍
ഇസ്‌ലാമിക ചരിത്രം മത-രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളാല്‍ സമ്പന്നമാണ്. ചരിത്രത്തിലെ വ്യത്യസ്തമായ മേഖലകളില്‍ അവരുടെ സംഭാവനകള്‍ അടയാളപ്പെട്ടു കിടപ്പുണ്ട്. പ്രവാചക വചനങ്ങള്‍ രേഖപ്പെടുത്താനും നിയമാനുസൃതം കൈമാറാനും പുരുഷന്മാരെക്കാള്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് സ്ത്രീകള്‍. സൂഫിസത്തിന്റെ ആഴങ്ങളിലും വികാസങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്തിയവരും അവരുടെ കൂട്ടത്തിലുണ്ട്. പാരമ്പര്യ വിശ്വാസാദര്‍ശങ്ങളും വേഷവിധാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് അവര്‍ വിദ്യാഭ്യാസ-ധൈഷണിക രംഗങ്ങളില്‍ സ്വന്തം ഭാഗധേയം നിര്‍വഹിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാക്ഷരതാവിസ്ഫോടനത്തിന്റെ ഭാഗമായി പുരുഷ- സ്ത്രീ ഭേദമന്യേ പൊതുവിദ്യാഭ്യാസ രംഗവും തുറന്ന തൊഴിലവസരങ്ങളും മുസ്‌ലിം സ്ത്രീകളിലും […]