മത പഠനത്തിൻറെ ഫലശ്രുതി
വിദ്യാഭ്യാസത്തിന്റെ വിവിധ മാനങ്ങളെ അടയാളപ്പെടുത്തുന്ന മൂന്ന് പദങ്ങളുണ്ട് അറബി ഭാഷയിൽ. ഔപചാരികമായ അർഥത്തിൽ വിദ്യാഭ്യാസത്തിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് “ഇൽമ്’ (അറിവ്, പഠനം) എന്ന ധാതുവിൽ നിന്നുള്ള വാക്കുകളാണ്. പ്രബോധനത്തിലൂടെയും അധ്യാപനത്തിലൂടെയും അറിവ് നേടുന്നതിനോ നൽകുന്നതിനോ ആണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. രണ്ടാമത്തേത്, തർബിയ എന്ന മൂലത്തിൽനിന്നുള്ള വാക്കുകളാണ്. വളർത്തൽ, പരിപാലിക്കൽ എന്നൊക്കെ അർഥമുണ്ട്. ദൈവഹിതത്തിന് അനുസൃതമായി ജീവിക്കുന്നതിലൂടെ ആർജിക്കുന്ന ആത്മീയവും ധാർമികവുമായ പരിപോഷണത്തിനാണ് പ്രധാനമായും ഇതുപയോഗിക്കാറുള്ളത്. തഅ്ദീബ് എന്ന ധാതുവിൽനിന്ന് വരുന്ന വാക്കുകളാണ് മൂന്നാമത് വരുന്നത്. […]