By രിസാല on December 10, 2021
1462, Article, Articles, Issue
ഖുർആനിൽ അല്ലാഹു പറയുന്നു: “വിശ്വാസിനികളോട് കണ്ണുകൾ താഴ്ത്താനും അവരുടെ സ്വകാര്യ ഭാഗങ്ങൾ കാത്തുസൂക്ഷിക്കാനും വെളിവാക്കാകുന്നതൊഴിച്ചുള്ള ആകർഷണീയത പരസ്യപ്പെടുത്താതിരിക്കാനും അവരുടെ നെഞ്ചിന്മേൽ മറയിടാനും പറയുക’(24:31). രണ്ടുതരം അലങ്കാരങ്ങളുണ്ട്: പ്രകൃതിദത്തവും സ്വായത്തമാക്കിയതും. പ്രകൃതിദത്തമായ അലങ്കാരം സ്ത്രീയുടെ മുഖമാണ്. അലങ്കാരത്തിന്റെയും സൗന്ദര്യത്തിന്റെയും ഉത്ഭവമാണ്. സ്വായത്തമാക്കിയ അലങ്കാരം വസ്ത്രം, ആഭരണം തുടങ്ങിയവയാണ്. അത് സൗന്ദര്യത്തിനായി സ്ത്രീ ശരീരത്തിൽ അണിയിക്കുന്നതാണ്. “അല്ലാഹുവും അവന്റെ ദൂതനും ഒരുകാര്യം തീരുമാനിച്ചുകഴിഞ്ഞാൽ, ഒരു വിശ്വാസിയായ പുരുഷനും സ്ത്രീക്കും സ്വേഷ്ടപ്രകാരം തീരുമാനമെടുക്കാവതല്ല. അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നവർ തീർച്ചയായും വ്യക്തമായ […]
By രിസാല on December 8, 2021
1462, Articles, Issue, വഴിവെളിച്ചം
സൂക്തം 18: “മര്‍യം ബീവി പറഞ്ഞു: നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനോട് അഭയം തേടുന്നു. നീ അല്ലാഹുവിനെ ഭയപ്പെടുന്നവനെങ്കില്‍ എന്നെ വിട്ടുപോകൂ.’ ആരാധനമുറിയില്‍ ഏകാകിനിയായി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന മർയമിന്റെ അടുത്ത് പുരുഷ രൂപത്തില്‍ ജിബ്‌രീല്‍(അ) പ്രത്യക്ഷപ്പെട്ടപ്പോള്‍ മഹതി പകച്ചുപോയി. ആ സമയത്തുണ്ടായ പ്രതികരണമാണ് മേല്‍ സൂക്തത്തില്‍ കാണുന്നത്. ഒരു പുരുഷന്‍ തനിയെ ഇരിക്കുന്ന സ്ത്രീയെ സമീപിക്കുമ്പോള്‍ പതിവ്രതയായ ഒരു സ്ത്രീയില്‍ നിന്ന് ഉണ്ടാകേണ്ട പ്രതികരണം എങ്ങനെയായിരിക്കണമെന്ന് ഈ സൂക്തത്തിലുണ്ട്. രണ്ട് അന്യ സ്ത്രീ പുരുഷന്മാര്‍ വിജനമായ ഒരിടത്ത് […]
By രിസാല on December 8, 2021
1462, Article, Articles, Issue, SSF View
ഇന്ത്യയിൽ നടക്കാനിരിക്കുന്ന എല്ലാ സമരങ്ങളുടെയും ദിശ നിർണയിച്ചു എന്നതാണ് കർഷകസമരത്തിന്റെ മുഖ്യമുദ്ര. ഒരു ജനകീയ, ജനാധിപത്യസമരം എങ്ങനെയാണ് ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുക എന്നതിന്റെ എക്കാലത്തേക്കുമുള്ള ഉത്തരമായാകും കർഷകസമരം ചരിത്രത്തിൽ രേഖപ്പെടുക. കർഷകദ്രോഹ നിയമങ്ങൾ നിർമിച്ച, അതിനെതിരായ സമരം പൊളിക്കാൻ ഇറങ്ങിയ സർക്കാരിന്റെ തലവനെക്കൊണ്ടുതന്നെ നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിപ്പിച്ച ഇച്ഛാശക്തിയുടെ വിജയദിനമായിരുന്നു 2021 നവംബർ 19. എന്തുകൊണ്ട് കർഷകസമരം വിജയിച്ചു എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ നമ്മുടെ മുമ്പിലുണ്ട്. എങ്കിലും വിജയഘടകങ്ങളിൽ ഏറ്റവും പ്രധാനം കർഷകസമൂഹത്തിന്റെ രാഷ്ട്രീയ ജാഗ്രത ആയിരുന്നു […]
By രിസാല on December 6, 2021
1462, Articles, Issue, വർത്തകൾക്കപ്പുറം
കല്‍ക്കത്ത ബിഷപ്പ് ജെ ഇ വെല്‍ഡണ്‍ 1915ല്‍ ഒരു പ്രവചനം നടത്തി: ‘‘ ഇപ്പോള്‍, അല്ലെങ്കില്‍ കുറെ നാളുകൾക്കുശേഷം, ബ്രിട്ടീഷ് രാജ് ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമാവുക എന്നത് ചിന്തിക്കാനാവാത്തതാണ്. ബ്രിട്ടീഷ് രാജിന് പകരം ഒരു ഗവണ്‍മെന്റ് അല്ലെങ്കില്‍ ഗവണ്‍മെന്റുകള്‍ വരുക എന്നത് വിദൂരസാധ്യത പോലുമില്ലാത്ത സ്വപ്നമാണ്. അവസാനത്തെ ബ്രിട്ടീഷ് ഭടന്‍ ബോംബെയോ കറാച്ചിയോ വിടുന്നതോടെ ഇവിടുത്തെ പരസ്പര വൈരികളായ മത-വംശീയ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ യുദ്ധക്കളമായി ഇന്ത്യ മാറും. ഗ്രേറ്റ് ബ്രിട്ടന്‍, പയ്യെപ്പയ്യെ സമാധാനപരമായി ഇവിടെ കൊണ്ടുവന്ന ശാന്തവും […]
By രിസാല on December 3, 2021
1462, Article, Articles, Issue, ചൂണ്ടുവിരൽ
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഭരണകൂടത്തെ നേര്‍ക്കുനേര്‍ നേരിട്ട, ഭരണകൂടത്തിന്റെ അസാധാരണമായ അടിച്ചമര്‍ത്തലുകളെയും ഭരണകൂടവിധേയ മാധ്യമങ്ങളുടെ കടുത്ത നുണപ്രചരണങ്ങളേയും നേരിട്ട, ഒരു സമരം സമ്പൂര്‍ണമായി വിജയിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്രമോഡി വരെയുള്ള ഭരണകൂടങ്ങള്‍ ഒന്നും ഇതിന് മുന്‍പ് ഇത്തരത്തില്‍ ഒരു സമരത്തോട് നിര്‍ബാധം കീഴടങ്ങിയിട്ടില്ല. മോഡിക്ക് മുന്‍പ് ഒരു പ്രധാനമന്ത്രിയും ഇമ്മട്ടില്‍ കുറ്റസമ്മതം നടത്തുകയോ മാപ്പുപറയുകയോ ചെയ്തിട്ടില്ല. നിങ്ങള്‍ കേട്ടുവോ ആ മോഡി പ്രഭാഷണം? പതിനേഴ് മിനിറ്റായിരുന്നു അതിന്റെ ദൈര്‍ഘ്യം. ആദ്യ പതിനഞ്ച് മിനുട്ടില്‍ […]