ഉത്തരവാദിത്വങ്ങളിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുക നാം
‘മാട്രിമോണിയല്‍ കോളത്തില്‍ ഡോക്ടറെയും എന്‍ജിനീയറെയും ലക്ചററെയും പ്രൊഫസറെയും വേണമെന്നല്ലാതെ കൃഷിക്കാരനെ വേണമെന്ന് ഒരു പരസ്യവും കണ്ടിട്ടില്ല. പിന്നെങ്ങനെ ചെറുപ്പക്കാര്‍ കൃഷിക്കാരാകും?’ ഫെയ്‌സ്ബുക്കില്‍ മുമ്പെപ്പോഴോ വായിച്ചൊരു കവിതയാണിത്. സമൂഹം ഇപ്പോഴും പ്രൊഫഷണല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നല്‍കുന്ന പരിഗണനയുടെ പരിച്ഛേദമാണ് ഈ കവിത. ഏറെ ആദരവും ബഹുമാനവും സാമൂഹികാംഗീകാരവും ലഭിക്കുന്ന പ്രൊഫഷണലുകളില്‍ നിന്ന് തിരിച്ച് എന്താണ് സമൂഹത്തിന് കിട്ടുന്നതെന്ന ചോദ്യം പലതവണ ഉയര്‍ന്നിട്ടുള്ളതാണ്. ബൗദ്ധികമായും സാംസ്‌കാരികമായും വൈജ്ഞാനികമായും ഉന്നതശീര്‍ഷരെന്ന് കരുതുന്നവരില്‍ നിന്ന് സമൂഹം പലതും പ്രതീക്ഷിക്കുന്നുണ്ട്. ഡിജിറ്റല്‍ വിസ്‌ഫോടനങ്ങളുടെ കാലത്ത് […]