1456

സുജൂദുകൾക്കിടയിലെ ഇരുത്തം

സുജൂദുകൾക്കിടയിലെ  ഇരുത്തം

രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തമാണ് നിസ്കാരത്തിന്റെ അനിവാര്യ ഘടകങ്ങളിൽ എട്ടാമത്തേത്. നിസ്കാരത്തിന്റെ മറ്റു ഘടകങ്ങളിൽ നിന്ന് വ്യത്യസ്തമായി രണ്ട് സുജൂദുകളാണ് ഓരോ റക്അതിലും നിർവഹിക്കേണ്ടത്. വിനയത്തിന്റെയും വിധേയത്വത്തിന്റെയും പാരമ്യതയിലുള്ള കർമമായതുകൊണ്ടാണ് ഓരോ റക് അതിലും സുജൂദ് ആവർത്തിക്കാൻ നിർദേശിക്കപ്പെട്ടിട്ടുള്ളത്. നിയ്യത് ചെയ്ത് നിസ്കാരം ആരംഭിക്കുന്ന സത്യവിശ്വാസി ഖുർആൻ പാരായണം, റുകൂഅ്, ഇഅ്തിദാൽ എന്നീ കർമങ്ങൾ നിർവഹിക്കുന്നു. വിനയത്തോടെ സുജൂദിലേക്ക് പോകുന്നു. സുജൂദിൽ പരമമായ വണക്കവും വിധേയത്വവും പ്രകടിപ്പിക്കുന്നു. എണീറ്റിരിക്കാനുള്ള നിർദേശം പാലിക്കുന്നു. മഹത്തായ ഈ കർമങ്ങളെല്ലാം അനുഷ്ഠിക്കുന്നതിന് സൗഭാഗ്യം […]

സകരിയ്യ നബിയുടെ പ്രാർഥന

സകരിയ്യ നബിയുടെ  പ്രാർഥന

സകരിയ്യ നബി നാഥനെ വിളിച്ച സന്ദര്‍ഭം ഖുർആൻ റസൂലിനെ(സ്വ) ഓർമിപ്പിക്കുന്നു. ആ സൂക്തത്തിൽ “ഇദ്’ എന്ന ഒരു വാക്കുണ്ട്. അതിനെ ഉപജീവിച്ച് ഒരു പണ്ഡിതന്റെ പ്രഭാഷണം ശ്രദ്ധയില്‍ പെട്ടു. ഖുര്‍ആനിക പദങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു അവതരണമായി തോന്നിയതു കൊണ്ട് ഇവിടെ പങ്കുവെക്കുന്നു. സന്ദര്‍ഭം എന്നാണല്ലോ “ഇദ്’ എന്നതിന്റെ ഭാഷാര്‍ഥം. “ഓര്‍ക്കുക’ എന്ന് അർഥം വരുന്ന വാക്ക് ഉദ്കുര്‍ എന്നതാണ്. വാക്ക് പറയാതെ പോയതാണ്. ഖുര്‍ആന്‍ പല സ്ഥലങ്ങളിലും ഇങ്ങനെ അര്‍ഥഗര്‍ഭമായ മൗനം കൈകൊള്ളാറുണ്ട്. ഖുര്‍ആന്റെ തുടക്കം […]

ഇളംകാറ്റേ, എന്റെ സലാം റൗളയിലെത്തിക്കണേ…

ഇളംകാറ്റേ, എന്റെ സലാം റൗളയിലെത്തിക്കണേ…

അകക്കാമ്പില്‍ അനുരാഗത്തെ ആഴ്ത്തിവെക്കുകയും അകക്കണ്ണുകൊണ്ട് ഇമ ചിമ്മാതെ സ്നേഹപാത്രത്തെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് സൂഫികള്‍. തിരുനബിക്ക്(സ്വ) സേവനം ചെയ്യാൻ ഭാഗ്യം ലഭിച്ച അനുചരനാണല്ലോ അനസ് ബിന്‍ മാലിക്(റ). റസൂലിന്റെ വിയോഗാനന്തരം ചിലര്‍ ചോദിച്ചുവത്രെ; അല്ലയോ അനസ്, നബിയുടെ വിയോഗത്തില്‍ നിങ്ങളില്‍ വിരഹത്തിന്റെ വേദനയൊന്നും പ്രകടമല്ലല്ലോ. മറുപടിയുടെ സാരം ഇങ്ങനെയായിരുന്നു: “എല്ലാ രാത്രിയിലും ഞാന്‍ മുത്തുനബിയെ പ്രാപിക്കുന്നു. എന്റെ ആശകളും ആശങ്കകളും പങ്കുവയ്ക്കുന്നു. എനിക്കുണ്ടോ പിന്നെ വിരഹത്തിന്റെ നൊമ്പരം.’ വീടും നാടും അലങ്കരിച്ച് മീലാദിന്റെ ആനന്ദം ആഘോഷിക്കുന്ന നമ്മള്‍ പ്രണയത്തിന്റെ […]

കര്‍ഷകര്‍ പതറുന്നില്ല

കര്‍ഷകര്‍  പതറുന്നില്ല

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കി കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോഴാണ് 2020 ല്‍ കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. ഈ നിയമങ്ങള്‍ കര്‍ഷകസമൂഹത്തിന്റെ ക്ഷേമമാണ് ലക്ഷ്യം വെക്കുന്നതെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടും കര്‍ഷകര്‍ വിശ്വസിച്ചില്ല. ഈ വികാരം വളരുകയായിരുന്നു. ബിജെപിയുടെയും ഹരിയാനയിലെ ജെജെപിയുടെയും പ്രതിപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ഷകര്‍ സമരത്തില്‍ അണിനിരക്കാനുള്ള പ്രധാന കാരണമായി. സമരം പരാജയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെല്ലാം വിപരീതഫലമാണുണ്ടാക്കിയത്. കര്‍ഷകസമരത്തിനു നേരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ കര്‍ണാലില്‍ മിനി സെക്രട്ടറിയേറ്റിനു മുന്നില്‍ ആയിരക്കണക്കിന് […]

കര്‍ഷകര്‍ തുടരട്ടെ, തെരുവുകള്‍ സജ്ജമാണ്

കര്‍ഷകര്‍ തുടരട്ടെ,  തെരുവുകള്‍ സജ്ജമാണ്

“കര്‍ഷക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 26നാണ് മാര്‍ച്ച് തുടങ്ങിയത്. 22-ലേറെ കര്‍ഷക സംഘടനകളുടെ മുന്‍കൈയില്‍ രൂപീകരിച്ചതാണ് അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രക്ഷോഭകരുള്ളത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് കര്‍ഷകര്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. കര്‍ഷകരുടെ ദില്ലി പ്രവേശം തടയാന്‍ ക്രൂരവും പരിഹാസ്യവുമായ നടപടികളാണ് കേന്ദ്ര ഭരണകൂടം കൈക്കൊണ്ടത്. ദേശീയപാതകള്‍ വെട്ടിമുറിച്ചതും, ട്രക്കുകളും മരങ്ങളും കല്ലുകളും കൂട്ടിയിട്ട് മാര്‍ഗതടസ്സം സൃഷ്ടിച്ചതും […]