1

എന്തുകൊണ്ട് മലബാര്‍ സമരത്തെ മാപ്പിളകലാപമെന്ന് വിളിക്കരുത്?

എന്തുകൊണ്ട് മലബാര്‍ സമരത്തെ മാപ്പിളകലാപമെന്ന് വിളിക്കരുത്?

മലബാറിനെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് സമരം അതുവരെ നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ തുടര്‍ച്ച തന്നെയാണ്. എന്നാല്‍ മാപ്പിള, ജന്മി, ബ്രിട്ടീഷ് എന്ന ത്രിപദങ്ങള്‍ക്കൊപ്പം ഖിലാഫത്, ദേശീയത എന്നീ പദങ്ങള്‍ കൂടി ചേര്‍ന്നു. ആദ്യ കാല സമരങ്ങള്‍ പ്രാദേശികമായിരുന്നെങ്കില്‍ 1921ലേത് ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങള്‍ ഉള്‍ക്കൊണ്ടു. കേവലം മതപരമായ ആശയങ്ങള്‍ മാത്രമല്ല ഖിലാഫത് സമരത്തെ പ്രചോദിപ്പിച്ചത്. ദേശീയമായ ആവേശത്തെ കൂടി മതത്തോട് കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് ഗാന്ധിയന്‍ രീതിയായിരുന്നു. അതേ സമയം ഗാന്ധിജിയുടെ സത്യഗ്രഹവും അഹിംസയും ഒന്നും മാപ്പിളമാര്‍ക്ക് വശമായിരുന്നില്ല. […]

അര്‍ണബ് അതിലേറെ അര്‍ഹിക്കുന്നു എന്നതിനാല്‍

അര്‍ണബ് അതിലേറെ അര്‍ഹിക്കുന്നു എന്നതിനാല്‍

ഭീമ കൊറേഗാവ് കേസില്‍ മാവോവാദി ബന്ധം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട ഫാദര്‍ സ്റ്റാന്‍ സ്വാമി കഴിഞ്ഞയാഴ്ച പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഒരു അപേക്ഷ നല്‍കി. പാര്‍ക്കിന്‍സണ്‍സ് രോഗം കാരണം കൈ വിറയ്ക്കുന്നതുകൊണ്ട് ഗ്ലാസ് എടുത്ത് വെള്ളം കുടിക്കാന്‍ കഴിയുന്നില്ല. വെള്ളം കുടിയ്ക്കാന്‍ സ്‌ട്രോയും അനുവദിക്കണം എന്നതായിരുന്നു ആവശ്യം. രോഗപീഡകള്‍ അലട്ടുന്ന 83 വയസ്സുള്ള വയോധികന് വെള്ളം കുടിക്കാന്‍ സ്‌ട്രോ അനുവദിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. പക്ഷേ, ഈ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ 20 ദിവസത്തെ സമയം വേണമെന്ന് […]

തുര്‍ക്കി ഖിലാഫത്തും ഇന്ത്യന്‍ മുസ്ലിംകളും

തുര്‍ക്കി ഖിലാഫത്തും ഇന്ത്യന്‍ മുസ്ലിംകളും

പത്തൊമ്പതാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ മുസ്ലിംകളുടെ സര്‍വലോക സാഹോദര്യത്തിന് പുനര്‍ജീവന്‍ നല്‍കി. ബ്രിട്ടനടക്കമുളള യൂറോപ്യന്‍ ശക്തികള്‍ മുസ്ലിം ലോകത്തിന്റെ കേന്ദ്രബിന്ദുവായ തുര്‍ക്കി സുല്‍ത്താനെതിരെ കരുനീക്കങ്ങളാരംഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ബ്രിട്ടീഷാധിപത്യത്തിലായിരുന്ന ഇന്ത്യന്‍ മുസ്ലിംകളെ ഈ നീക്കം നന്നായി ചൊടിപ്പിച്ചു. ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം വിശ്രമത്തിലായിരുന്ന മുസ്ലിം ഇന്ത്യയെ ഒന്നുകൂടി സമരരംഗത്തിറക്കാന്‍ ഇതു കാരണമാകുകയും ചെയ്തു. ഇന്ത്യന്‍ മുസ്ലിംകളും തുര്‍ക്കി ഖലീഫ (സുല്‍ത്താന്‍)യുമായുളള ബന്ധം ചൂഷണം ചെയ്യാന്‍ മുമ്പ് ബ്രിട്ടീഷുകാര്‍ തന്നെ ശ്രമിച്ചതാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ നിന്നു മുസ്ലിംകളെ പിന്തിരിപ്പിക്കാനും ബ്രിട്ടീഷ് […]

മരക്കാർ വരുന്നത്

മരക്കാർ വരുന്നത്

ജയശീല സ്റ്റീഫന്‍സ് ചൂണ്ടിക്കാണിക്കുന്നതുപോലെ ചോളന്‍മാരുടെ പതനശേഷം തമിഴ് രാജ്യത്ത് നിലനിന്ന അസ്ഥിര രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്നാണ് വ്യാപാരികള്‍ തമിഴ് തീരങ്ങളില്‍ നിന്ന് മലബാറിലേക്ക് കുടിയേറിത്തുടങ്ങിയത്. മരക്കാര്‍മാര്‍ (മരയ്ക്കാര്‍) വ്യാപാരം ശക്തിപ്പെടുത്താന്‍ കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്ക് പോയി. പൊതുവേ ഉറച്ച മതവിശ്വാസം പുലര്‍ത്തിയിരുന്ന മരക്കാര്‍മാര്‍ മലബാറിലേക്ക് പണ്ഡിതരെയും സൂഫികളെയും കൂടെക്കൂട്ടി. മരക്കാര്‍മാരുടെ ആത്മീയ നേതാക്കളായിരുന്ന ശൈഖ് അഹ്മദ് മഅ്ബറി കൊച്ചിയിലും സൈനുദ്ദീന്‍ മഖ്ദൂം പൊന്നാനിയിലും താമസമാക്കുകയും പൊന്നാനിയില്‍ ഇസ്ലാമിക വിജ്ഞാന കേന്ദ്രം സ്ഥാപിച്ച് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും […]

ഒടുവില്‍ അവര്‍ ലക്ഷ്യം കണ്ടിരിക്കുന്നു, പൗരത്വസമരം പിളര്‍ന്നിരിക്കുന്നു

ഒടുവില്‍ അവര്‍ ലക്ഷ്യം കണ്ടിരിക്കുന്നു, പൗരത്വസമരം പിളര്‍ന്നിരിക്കുന്നു

നിര്‍ഭാഗ്യകരമാം വിധം ശാന്തമാണ് ഇപ്പോള്‍ കേരളം. നിര്‍ഭാഗ്യകരമായ ശാന്തത എന്നത് ഒരു ക്രൂര റെട്ടറിക്കാണ്. മനുഷ്യാവസ്ഥകളിലെ അഥവാ ദേശാവസ്ഥകളിലെ ഏറ്റവും ഉന്നതവും അഭിലഷണീയവുമായ അവസ്ഥയായാണ് ശാന്തതയെ മനസ്സിലാക്കിപ്പോരുന്നത്. എല്ലാ മനുഷ്യ-ദേശാവസ്ഥകളും ബാഹ്യബലങ്ങളുടെ നിര്‍മിതിയാണെന്ന് നാം ഇപ്പോള്‍ വാദിച്ചുറപ്പിച്ചിട്ടുണ്ട്. ആ ബലങ്ങള്‍, അതായത് ഈ ശാന്തതയെ സൃഷ്ടിച്ച ബലങ്ങള്‍ വിനാശകരമായ ഒന്നാണെങ്കില്‍ ശാന്തതയും വിനാശകരമായിത്തീരും. അങ്ങനെയാണ് നാമിപ്പോള്‍ കേരളത്തെ നിര്‍ഭാഗ്യകരമായി ശാന്തതയെ സ്വീകരിച്ച തെരുവുകളുള്ള ഇടമായി മനസ്സിലാക്കുന്നത്. ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരമെന്ന് ഇപ്പോള്‍ ലോകം ഒട്ടാകെ മനസ്സിലാക്കുന്ന പൗരത്വ […]