By രിസാല on March 23, 2020
1378, Article, Articles, Issue, കവര്‍ സ്റ്റോറി
കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് 19 എന്ന രോഗം ഏതാണ്ട് അനിയന്ത്രിതമായ അവസ്ഥയിലേക്ക് ലോകത്തെ കൊണ്ടെത്തിക്കുന്നു. ചൈനയില്‍ തുടങ്ങി ഇറാനിലേക്കും ഇറ്റലിയിലേക്കും ദക്ഷിണ കൊറിയയിലേക്കും മരണദൂതുമായി എത്തിയ ഈ വൈറസ് യു എസ് എ, ഫ്രാന്‍സ്, ജര്‍മനി, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലും ജീവനെടുത്തുകഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. ചൈനയില്‍ നിന്ന് അസുഖബാധിതരായി എത്തിയ മൂന്നു പേരെ ചികിത്സിച്ച് ഭേദമാക്കാനും അവരില്‍ നിന്ന് പടരുന്നത് തടയാനും കേരളത്തിന് സാധിച്ചു. ഇതിന് ശേഷമാണ് ഇന്ത്യയില്‍ […]
By രിസാല on March 23, 2020
1378, Article, Articles, Issue, കവര്‍ സ്റ്റോറി
പ്രിയപ്പെട്ട സുഹൃത്തുക്കളേ, സഖാക്കളേ, സഹഎഴുത്തുകാരേ! ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധികള്‍ നടത്തിയ പ്രസംഗങ്ങളാല്‍ ജ്വലിച്ചും പൊലീസിന്റെ സഹായത്തോടെയും മാധ്യമങ്ങളുടെ പിന്തുണയോടെയും കോടതി ഒരു ചുക്കും ചെയ്യില്ലെന്ന ആത്മവിശ്വാസത്തോടെയും ഫാഷിസ്റ്റ് ജനക്കൂട്ടം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ തൊഴിലാളികളായ മുസ്ലിംകള്‍ പാര്‍ക്കുന്ന കോളനികളില്‍ സായുധാക്രമണം നാലുദിവസം മുമ്പ് അഴിച്ചുവിട്ട സ്ഥലത്തിന്റെ തൊട്ടടുത്താണ് നാമിപ്പോള്‍ നില്‍ക്കുന്നത്. ആ ആക്രമണം കുറച്ചു കാലമായി അന്തരീക്ഷത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആളുകള്‍ ഏതാണ്ട് സജ്ജരായിരുന്നു. അവര്‍ സ്വയം പ്രതിരോധിച്ചു. ചന്തകളും കടകളും വീടുകളും പള്ളികളും വാഹനങ്ങളും അക്രമികള്‍ കത്തിച്ചു. നിരത്തുകളിലെല്ലാം […]
By രിസാല on March 23, 2020
1378, Article, Articles, Issue, കവര്‍ സ്റ്റോറി
സ്വന്തം സഹോദരനെ കണ്‍മുന്നിലിട്ട് അരുംകൊല ചെയ്യുക. നിസ്സഹായനായി ഈ കിരാത കൃത്യം നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവനാവുക. എന്തു മാത്രം ഭീകരമാണിത്! മുസ്തഫാബാദില്‍ ഡല്‍ഹി സര്‍ക്കാറിനു കീഴില്‍ ആരംഭിച്ച അഭയാര്‍ത്ഥിക്യാമ്പില്‍, മാര്‍ച്ച് മൂന്നിന് അഥവാ ആറാം ദിവസത്തെ പര്യടനത്തിനിടെയാണ് എസ് എസ് എഫ് വസ്തുതാന്വേഷണ സംഘത്തിനു മുന്നില്‍ മുഹമ്മദ് ചോട്ടു എത്തുന്നത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അമ്പത്തിയെട്ടുകാരന്‍ അന്‍വറിനെ സംഘപരിവാരം കിരാതമായി അരുംകൊല ചെയ്യുകയായിരുന്നു, അതും സ്വന്തം അനിയന്റെ മുന്നില്‍! കിഴക്കന്‍ ദില്ലിയിലെ കലാപമേഖലയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ച ശിവ് […]
By രിസാല on March 23, 2020
1378, Article, Articles, Issue, കവര്‍ സ്റ്റോറി
ഡല്‍ഹിയില്‍ അടുത്തിടെയുണ്ടായ അസ്വസ്ഥതകള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. ഡല്‍ഹി നഗരത്തെ സംബന്ധിച്ചിടത്തോളവും രാജ്യത്തെ സംബന്ധിച്ചിടത്തോളവും ഗൗരവമായ പരിണിതഫലങ്ങള്‍ അതുണ്ടാക്കും. 1947 സെപ്തംബര്‍ 18 ന് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ മന്ത്രിസഭയ്ക്കെഴുതിയത് ഇതേ കാര്യമാണ്. വിഭജനത്തിന്റെ ഫലമായി ഇന്ത്യ അഭൂതപൂര്‍വമായ അക്രമത്തിലൂടെ കടന്നുപോകുകയായിരുന്നു. ഡല്‍ഹിയിലും അക്രമം അരങ്ങുവാണു. അഭയാര്‍ഥിക്യാമ്പുകളില്‍ വടക്കന്‍ പഞ്ചാബില്‍ നിന്നുള്ള സിഖ്,ഹിന്ദു അഭയാര്‍ഥികളും ഡല്‍ഹിയില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്നുമുള്ള മുസ്‌ലിംകളും നിറഞ്ഞു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലും പല മേഖലകളിലായി ലഹളകള്‍ തടയാനുള്ള […]
By രിസാല on March 23, 2020
1378, Article, Articles, Issue
ഇന്ത്യയെ നശിപ്പിച്ച പന്ത്രണ്ട് വ്യക്തികളെയും കാര്യങ്ങളെയും അക്കമിട്ടു നിരത്തുന്നൊരു ലേഖനമുണ്ട് പൊളിറ്റിക്കോ വാരികയുടെ വെബ്സൈറ്റില്‍. വി ഡി സവര്‍ക്കറും എല്‍ കെ അദ്വാനിയും അമിത് ഷായും യോഗി ആദിത്യനാഥും ഇന്ദിരാഗാന്ധിയുമെല്ലാമുള്ള പട്ടികയില്‍ പതിനൊന്നാമതായി വരുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. അതേ, ഇന്നാട്ടിലെ യുവാക്കളും മതനിരപേക്ഷ വിശ്വാസികളും പ്രതീക്ഷയായി കണ്ടിരുന്ന, ബി ജെ പിക്ക് ബദലായി ഉയരുമെന്നുപോലും കരുതപ്പെട്ടിരുന്ന, ആം ആദ്മി പാര്‍ട്ടിയുടെ അനിഷേധ്യ നേതാവ്. ബി ജെ പിയുടെ ഭീഷണി മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ […]