പൗരത്വ നിഷേധത്തിന്റെ ക്രൊണോളജി
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വഭേഗദതി ബില്‍ അവതരിപ്പിക്കുന്നത് നമ്മളെല്ലാവരും സസൂക്ഷ്മം വീക്ഷിച്ചു. ടി വിക്കു മുന്നിലോ മൊബൈല്‍ സ്‌ക്രീനിലോ നോക്കി ലൈവായി തന്നെ അവിടെ നടക്കുന്ന സംവാദങ്ങള്‍ ശ്രദ്ധിച്ചു. ആരൊക്കെയാണ് ഭേദഗതിയെ അനുകൂലിക്കുന്നതെന്നും എതിര്‍ക്കുന്നവരില്‍ വീറും വാശിയും ആര്‍ക്കെന്നുമൊക്കെ വിലയിരുത്തി. പക്ഷേ ദിവസങ്ങള്‍ക്കകം ബില്‍ നിയമമായി വന്നു. ആ നിയമം അധികമാരും ശ്രദ്ധിക്കുകയോ വിശകലനം ചെയ്യുകയോ ഉണ്ടായില്ല. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും മതപീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുമെന്നായിരുന്നു ഇരുസഭകളിലും അമിത് […]