കര്‍ഷകരെ മാത്രമാണ് ഇപ്പോള്‍ കേള്‍ക്കേണ്ടത്
ചമ്പാരനെ ഓര്‍മിച്ചുകൊണ്ടാണ് ഡല്‍ഹിയിലെ കര്‍ഷക സമരത്തെക്കുറിച്ചുള്ള നമ്മുടെ സംഭാഷണം പോയവാരത്തില്‍ അവസാനിച്ചത്. ആ സമരം പടരേണ്ടതിന്റെ ആവശ്യകതയും കര്‍ഷകമുന്നേറ്റം അന്തരാ വഹിക്കുന്ന സാമ്രാജ്യത്വ, കോര്‍പറേറ്റ്, ഫാഷിസ്റ്റ് വിരുദ്ധതയും നാം സംസാരിച്ചു. സമരത്തെ സര്‍ക്കാര്‍ എന്തുചെയ്യുമെന്ന ആശങ്കയായിരുന്നു പോയവാരത്തെ കുറിപ്പിന്റെ മാപിനി. ഇപ്പോള്‍ ഈ വരികള്‍ എഴുതുമ്പോള്‍ സമരത്തെ പിളര്‍ത്താനും ദുര്‍ബലപ്പെടുത്താനുമുള്ള ദ്വിതല ശ്രമങ്ങളില്‍ ഒന്ന് പരാജയപ്പെട്ടിരിക്കുന്നു. സമരമുഖത്ത് നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തി സന്ധിസംഭാഷണം നടത്തിയ അമിത് ഷായുടെ തന്ത്രം പാളിപ്പോയിരിക്കുന്നു. ചര്‍ച്ച സമ്പൂര്‍ണമായി പരാജയപ്പെട്ടു. കൃഷിയിടങ്ങളെ […]