1377

ഒടുവില്‍ അവര്‍ ലക്ഷ്യം കണ്ടിരിക്കുന്നു, പൗരത്വസമരം പിളര്‍ന്നിരിക്കുന്നു

ഒടുവില്‍ അവര്‍ ലക്ഷ്യം കണ്ടിരിക്കുന്നു, പൗരത്വസമരം പിളര്‍ന്നിരിക്കുന്നു

നിര്‍ഭാഗ്യകരമാം വിധം ശാന്തമാണ് ഇപ്പോള്‍ കേരളം. നിര്‍ഭാഗ്യകരമായ ശാന്തത എന്നത് ഒരു ക്രൂര റെട്ടറിക്കാണ്. മനുഷ്യാവസ്ഥകളിലെ അഥവാ ദേശാവസ്ഥകളിലെ ഏറ്റവും ഉന്നതവും അഭിലഷണീയവുമായ അവസ്ഥയായാണ് ശാന്തതയെ മനസ്സിലാക്കിപ്പോരുന്നത്. എല്ലാ മനുഷ്യ-ദേശാവസ്ഥകളും ബാഹ്യബലങ്ങളുടെ നിര്‍മിതിയാണെന്ന് നാം ഇപ്പോള്‍ വാദിച്ചുറപ്പിച്ചിട്ടുണ്ട്. ആ ബലങ്ങള്‍, അതായത് ഈ ശാന്തതയെ സൃഷ്ടിച്ച ബലങ്ങള്‍ വിനാശകരമായ ഒന്നാണെങ്കില്‍ ശാന്തതയും വിനാശകരമായിത്തീരും. അങ്ങനെയാണ് നാമിപ്പോള്‍ കേരളത്തെ നിര്‍ഭാഗ്യകരമായി ശാന്തതയെ സ്വീകരിച്ച തെരുവുകളുള്ള ഇടമായി മനസ്സിലാക്കുന്നത്. ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരമെന്ന് ഇപ്പോള്‍ ലോകം ഒട്ടാകെ മനസ്സിലാക്കുന്ന പൗരത്വ […]

വിയോജിപ്പ് അവകാശമാണ്

വിയോജിപ്പ് അവകാശമാണ്

വിയോജിപ്പിനെകുറിച്ച് കോടതിയോടു സംസാരിക്കുന്നത് നിരര്‍ഥകമാണ്. വിയോജിപ്പാണ് നീതി ന്യായ വ്യവസ്ഥയുടെ ആധാരശില എന്നതിനാലാണത്. കോടതിമുറി യാതൊന്നും വിശുദ്ധമല്ലാത്ത ഇടമാണ്. വലിച്ചു കീറാന്‍ കഴിയുന്ന വിധത്തിലുള്ള കുറ്റം ആരോപിക്കാനാകാത്ത സല്‍പ്പേരോ തകര്‍ന്നടിയാന്‍ കഴിയാത്ത വ്യക്തിത്വമോ തുണ്ടുതുണ്ടാക്കാന്‍ അസാദ്ധ്യമായ ആശയമോ അവിടെയില്ല. ഇതാണ് വിയോജിപ്പിന്റെ സത്ത. കോടതിയെന്നാല്‍ വിയോജിപ്പിന്റെ ശ്രീകോവിലാണ്. വ്യത്യസ്തമായ ഒരഭിപ്രായം എങ്ങനെയാണ് കോടതിമുറിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് എനിക്കറിയാം. ചൂടുപിടിച്ചതും ചിലപ്പോള്‍ അക്രമാസക്തവുമായ വാദപ്രതിവാദങ്ങളുണ്ടായേക്കാം. പക്ഷേ എപ്പോഴും അതെല്ലാം അവസാനിക്കുന്നത് ഒരു കപ്പു കാപ്പിയോ ചായയോ പങ്കിട്ടു കുടിക്കുന്നതിലാണ്. […]

കാക്കി അണിയുന്ന വംശഹത്യകള്‍

കാക്കി അണിയുന്ന വംശഹത്യകള്‍

ഉത്തര്‍പ്രദേശിലെ മീറത്ത് പട്ടണത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹാശിംപുര എന്ന ‘മൊഹല്ല’ നമ്മുടെ കാലഘട്ടത്തിന്റെ ഓര്‍മപഥങ്ങളില്‍ ഇപ്പോഴും വേപഥു തൂവുന്നതും കേള്‍ക്കുന്ന മാത്രയില്‍ നടുക്കമുളവാക്കുന്നതും ആ പേരുമായി ചേര്‍ത്തുപറയുന്ന ഒരു മനുഷ്യദുരന്തത്തിന്റെ ഭയാനകത കൊണ്ടാണ്. 1987 മെയ് 22ന്റെ സായാഹ്നം ആ ഗ്രാമം ഒരിക്കലും മറക്കില്ല. അന്നാണ് യു.പിയിലെ കുപ്രസിദ്ധമായ പൊലീസ് സേന പി.എ.സിയിലെ (പ്രോവിന്‍ഷ്യല്‍ ആംഡ് കോംസ്റ്റാബുലറി ) കുറെ അംഗങ്ങള്‍ ട്രക്കുകളിലായി ഗ്രാമത്തില്‍ വന്നിറങ്ങുന്നതും വീടുകളില്‍ ഇരച്ചുകയറി വ്യാപകമായി റെയ്ഡ് ആരംഭിക്കുന്നതും. […]

മൗജ്പൂരിലെ ആ മൂന്നുമണിക്കൂര്‍

മൗജ്പൂരിലെ ആ മൂന്നുമണിക്കൂര്‍

കലാപം പൊട്ടിപ്പുറപ്പെട്ട ഉടന്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരില്‍ എത്തിയ ഞാന്‍ കണ്ടത് പല സംഘങ്ങളായി തിരിഞ്ഞ്, റോഡില്‍ പലയിടത്തായി കൂട്ടം കൂടി നില്‍ക്കുന്ന ആളുകളെയാണ്. മാധ്യമപ്രവര്‍ത്തകയാണെന്ന് അറിഞ്ഞാല്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പോക്കറ്റില്‍ നിന്ന് ഫോണ്‍ പുറത്തെടുക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ അക്രമം നടന്ന സ്ഥലങ്ങളിലൂടെ ഞാന്‍ മുന്നോട്ട് നടന്നു. വഴിയില്‍ ഒരാളെ കണ്ട് ഞാന്‍ നിന്നു. ‘ഭയ്യാ, ഇവിടെ എന്താണ് നടക്കുന്നത്?’ ഞാന്‍ ചോദിച്ചു. ‘കലാപമാണ് നടക്കുന്നത്, കലാപം. […]

അരുത്, ഇതിനെ കലാപം എന്നു വിളിക്കരുത്

അരുത്, ഇതിനെ കലാപം എന്നു വിളിക്കരുത്

പത്രപ്രവര്‍ത്തനം ജോലിയായി സ്വീകരിച്ച് മുഖ്യധാരാ മാധ്യമങ്ങളില്‍ ചേരുമ്പോള്‍തന്നെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന്റെ കീഴ്വഴക്കങ്ങളും പഠിക്കും. ‘അക്രമാസക്തരായ ഇരുവിഭാഗമാളുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 40 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്കും അരാധനാലയങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു,’ ഇങ്ങനെയേ എഴുതാവൂ. കൊല്ലപ്പെട്ടവരുടെ പേരു വിവരങ്ങള്‍ പറയരുത്. ആരാണ് ആക്രമണം തുടങ്ങിയതെന്ന് വ്യക്തമാക്കരുത്. തകര്‍പ്പെട്ടത് പള്ളിയാണോ അമ്പലമാണോ എന്ന് എടുത്തെഴുതരുത്. ഇത്തരം മുന്‍കരുതലുകളെടുത്താല്‍, കലാപം പടരുന്നത് തടയാം എന്നാണ് വിശ്വാസം. ഒരനുഷ്ഠാനംപോലെ, ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ പിന്തുടരുന്ന ഈ ശൈലിയിലൂടെ ഏകപക്ഷീയമായ വംശഹത്യകള്‍ […]