‘ഐ ഡി കാര്‍ഡ് കാണിക്കൂ, ഹിന്ദു ആണോ?’
ജീവിതകാലം മുഴുവന്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയതെല്ലാം ഒരു നിമിഷംകൊണ്ട് കത്തിയമരുന്നത് കണ്ടിട്ടുണ്ടോ? കണ്‍മുന്നില്‍ വച്ച് സഹോദരന് വെടിയേറ്റപ്പോള്‍ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ടോ? വീട്ടിലെ പെണ്ണുങ്ങളുടെ മാനം കാക്കാന്‍ ഉറക്കമിളച്ച് കാവലിരുന്നിട്ടുണ്ടോ? വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിനിരയായവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നാവിറങ്ങിപ്പോയ ഞാനെന്ന മാധ്യമപ്രവര്‍ത്തകയുടെ അനുഭവക്കുറിപ്പാണിത്. എനിക്കവരുടെ കണ്ണില്‍ നോക്കാന്‍ പേടി തോന്നി, ചോദ്യം ചോദിക്കാന്‍ ക്യാമറാമാന്‍ പറഞ്ഞപ്പോള്‍ തൊണ്ടയിടറി. ഭക്ഷണം വാങ്ങാന്‍ വീടിന് പുറത്തുപോയ മുദസിര്‍ ഖാന് വെടിയേറ്റ ശബ്ദം കേട്ടാണ് ഭാര്യ (കരച്ചിലിനിടയില്‍ പേര് ചോദിക്കാന്‍ തോന്നിയില്ല, മുംതാസെന്ന് വിളിക്കാം) […]