കവി, കാലം, കേരളം
മാ നിഷാദ ആദ്യ കവിതയെന്ന് പുരാണം. അഥവാ കവിതക്ക് പിറക്കാനുള്ള ഉജ്വലമുഹൂര്‍ത്തവും അത് തന്നെയാണല്ലോ? എത്രത്തോളമുണ്ട് സമകാലിക കവിതയില്‍ മാനിഷാദ? അരുതെന്ന് പറയുന്നുണ്ടോ നമ്മുടെ സമകാല കവിതകള്‍? കവിയുടെ -ഏതു കലാകാരന്റെയും- പ്രാഥമികമായ കര്‍ത്തവ്യം അധികാരത്തോട് നിര്‍ഭയമായി സത്യം പറയുകയാണ്. പഴയ യു.എസ്.എസ്.ആറിലെ പ്രധാനമന്ത്രി ക്രൂഷ്‌ചെവ്, നീസ്സ്വെസ്റ്റ്‌നി എന്ന ശില്‍പിയുടെ പ്രദര്‍ശനം കാണാന്‍ വന്നു ചില നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ തുടങ്ങിയപ്പോള്‍ ശില്‍പി പറഞ്ഞു: ‘ഇവിടെ താങ്കള്‍ പ്രധാനമന്ത്രിയും ഞാന്‍ പ്രജയുമല്ല, നാം തുല്യരാണ്, ഞാന്‍ കലാകാരന്‍, താങ്കള്‍ […]