ഹിന്ദി, ഹിന്ദുത്വം, ദേശീയത
മതം യോജിപ്പിച്ച രാജ്യങ്ങളെ ഭാഷ വിഭജിച്ചതിന്റെ ചരിത്രം മറക്കാവുന്നതല്ല. പാകിസ്ഥാനും ബംഗ്ലാദേശുമാണ് മികച്ച ഉദാഹരണം. ജാതി- മത വികാരങ്ങള്‍ പോലെ ഭാഷയെയും വിദ്വേഷത്തിന്റെ ഉപകരണമാക്കി മാറ്റുകയാണിപ്പോള്‍. സാധാരണ മനുഷ്യര്‍ വ്യത്യസ്ത ഭാഷകളിലൂടെ സംവേദനം നടത്തുമ്പോള്‍ ജനവിരുദ്ധ ശക്തികളുടേത് ഒരേ ഭാഷയാണ്. രക്തസാക്ഷിയായ കുര്‍ദിഷ് പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അപെ മുസ മാതൃഭാഷയെക്കുറിച്ച് എഴുതിയത് തത്വചിന്താപരമായിരുന്നു. ”നിങ്ങളുടെ ഭരണകൂടത്തിന്റെ അടിത്തറ എന്റെ മാതൃഭാഷ ഉലയ്ക്കുന്നുവെങ്കില്‍ അതിന്റെ അര്‍ഥം അത് പണിതത് എന്റെ ഭൂമിയിലാവുമെന്ന” അതിലെ ഊന്നല്‍ ഗൗരവതരമാണ്. വിദ്യാര്‍ഥിയായിരിക്കേ […]