വിധേയപ്പെടൂ , അല്ലെങ്കില്‍ മിണ്ടാതിരിക്കൂ
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന സ്ഥാനം മാധ്യമങ്ങള്‍ക്ക് ഇനിയും അവകാശപ്പെടാനാകുമോ എന്ന വലിയ ചോദ്യമുയര്‍ത്തിക്കൊണ്ടാണ് 2019 കടന്നുപോകുന്നത്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം മാത്രമല്ല അവയുടെ നിലനില്‍പ്പ് പോലും ചോദ്യംചെയ്യപ്പെടുന്നു. തങ്ങളുടെ ഉത്പന്നത്തെ വായനക്കാരോ പ്രേക്ഷകരോ സ്വീകരിക്കുന്ന അവസ്ഥയില്‍ നിന്ന് വായനക്കാരെയോ പ്രേക്ഷകരെയോ ആശ്രയിച്ച് നിലനില്‍ക്കേണ്ട അവസ്ഥയിലേക്ക് മാധ്യമങ്ങള്‍ എത്തി. ധ്രുവീകരിക്കപ്പെട്ട അന്തരീക്ഷത്തില്‍ സ്വന്തം ഉത്പന്നത്തിന് വിപണി ഉറപ്പാക്കാന്‍ അതല്ലാതെ മാര്‍ഗമില്ലെന്ന സ്ഥിതി. മറുഭാഗത്ത് ഇടപെടാന്‍ പഴുതുതേടി നടക്കുന്ന ഭരണകൂടം കൂടിയാകുമ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം പരിമിതമാകുകയാണ്. മാധ്യമങ്ങളുടെ കരുത്ത് വലിയതോതില്‍ […]