By രിസാല on January 20, 2020
1368, Article, Articles, Issue, കവര്‍ സ്റ്റോറി, ചൂണ്ടുവിരൽ
ഒരു ഇടതുഭരണമാണ് കേരളത്തില്‍ ഉള്ളതെങ്കിലും, ദേശീയതലത്തില്‍ ഉള്ള അവരുടെ നയങ്ങള്‍ക്കനുസരിച്ചല്ല ഇവിടെ ഭരണം നടക്കുന്നത് എന്ന കാര്യം പുതുമയല്ലെങ്കിലും തികച്ചും ആര്.എസ്.എസ് പക്ഷപാതിത്വം പ്രവൃത്തിയില്‍ ദൃശ്യമാകുന്ന ഒരു ഇടതുഭരണം ഇതാദ്യമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. -ടി ടി ശ്രീകുമാര്‍, മാധ്യമം ദിനപ്പത്രം. ഇന്ത്യന്‍ മുസ്ലിമിന് പതിറ്റാണ്ടുകളായി ചാര്‍ത്തിക്കിട്ടിയ അപരത്വത്തെ അതിഹിംസാത്മകമായി അരക്കിട്ടുറപ്പിച്ച ഒരു നിയമത്തിനെതിരില്‍, രാജ്യവ്യാപകമായി നാനാതുറയില്‍ പെട്ട മനുഷ്യര്‍ സമരം തുടരുന്ന നാളുകളില്‍ ആ സമരങ്ങളോട് കേരളം അസാധാരണമാം വിധം ഐക്യപ്പെട്ട ദിവസം മാധ്യമം ദിനപ്പത്രം അച്ചടിച്ച […]
By രിസാല on January 20, 2020
1368, Article, Articles, Issue, കവര്‍ സ്റ്റോറി
ജര്‍മന്‍ മലയാളിയായ തൃശൂര്‍ സ്വദേശി ഡി കെ മച്ചിങ്ങലിന്റെ ഓഫന്‍ബാഹിലെ അപ്പാര്‍ട്മെന്റിലെ കൂറ്റന്‍ ലൈബ്രറിയില്‍നിന്നാണ് അന്ന ഷെഗേഴ്സ് രചിച്ച ‘എ പ്രൈസ് ഓണ്‍ ഹിസ് ഹെഡ്’ നോവല്‍ ഒറ്റയടിക്ക് വായിച്ചു തീര്‍ക്കുന്നത്. കൊത്തിവലിക്കുന്ന പാരായണാനുഭവമാണത് സമ്മാനിച്ചതെന്ന് പറയേണ്ടതുണ്ട്. നിസ്വരും നിഷ്കളങ്കരും കഠിനാധ്വാനികളുമായ കര്‍ഷകരുടെ സമാധാന ജീവിതത്തിനുമേല്‍ നാസികള്‍ പിടിമുറുക്കിയ യുദ്ധപൂര്‍വ ജര്‍മനിയുടെ വേദനാജനകമായ ചരിത്രത്തിലൂടെയുള്ള ദുഃഖഭരിതമായ യാത്രപോലെ തോന്നി. അന്ത്യശ്വാസംവരെ പോരാട്ടത്തിന്റെ കൊടിക്കൂറ താഴാതെ ഉയര്‍ത്തിപ്പിടിക്കുകയും രക്തസാക്ഷിത്വത്തിലും മാതൃകയാവുകയുമാണ് ജോഹന്‍ എന്ന നായകന്. ”രണ്ടു പൊലീസുകാര്‍ നടുക്ക് […]
By രിസാല on January 20, 2020
1368, Articles, Issue, വർത്തകൾക്കപ്പുറം
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഓടിക്കയറുമ്പോള്‍, പുതിയ തലമുറക്ക് അത്രയ്ക്കൊന്നും പരിചിതരല്ലാത്ത മറ്റു രണ്ടു മുസ്ലിം പേരുകളാണ് ഓര്‍മയിലേക്ക് കടന്നുവരുന്നത്. മുഹമ്മദ് കരീം ചഗ്ളയും (എം.സി ചഗ്ള) ഹമീദ് ദല്‍വായിയും. ഇരുവരും വരുന്നത് മഹരാഷ്ട്രയില്നിന്നാണ്. ചഗ്ള പ്രഗത്ഭനായ നിയമജ്ഞനും നയതന്ത്രജ്ഞനും കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുമായിരുന്നു.. പക്ഷേ, തന്റെ അള്‍ട്രാസെക്കുലര്‍, അഥവാ മതവിരുദ്ധ വ്യക്തിത്വത്തെ ലോകത്തിനു മുന്നില്‍ അനാവൃതമാക്കാന് ജീവിതത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ കടുത്ത മുസ്ലിം വിരുദ്ധനിലപാടുകള്‍ കൈക്കൊണ്ടത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. എന്നല്ല, […]
By രിസാല on January 20, 2020
1368, Article, Articles, Issue
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭം അക്രമാസക്തമായതിന്റെ പിറ്റേദിവസം ഡിസംബര്‍ 16ന് സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി അദ്ദേഹത്തിന്റെ ഡെയ്ലി ന്യൂസ് അനാലിസിസ് പരിപാടിയില്‍ ഇങ്ങനെയാണ് പറഞ്ഞത്: ‘ജനാധിപത്യപരമായി പ്രതിഷേധിക്കുന്നത് നമ്മുടെ അവകാശമാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് പ്രതിഷേധത്തിന്റെ വേഷത്തില്‍ പ്രക്ഷോഭകര്‍ അക്രമം വ്യാപിപ്പിക്കുകയാണ്.’ വാഹനങ്ങള്‍ കത്തിക്കുകയും ജനങ്ങളെ ഉപദ്രവിക്കുകയും കലാപം സൃഷ്ടിക്കുകയും ചെയ്തതിന് അദ്ദേഹം വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുകയും ചെയ്തു. ചൗധരിയുടെ പരിപാടി ചാനലിന്റെ ഏകപക്ഷീയമായ റിപ്പോര്‍ട്ടിങിന് ഉദാഹരണമാണെന്ന് […]
By രിസാല on January 18, 2020
1368, Article, Articles, Issue, കവര്‍ സ്റ്റോറി
പൗരത്വ ഭേദഗതി നിയമത്തിനും (സി എ എ) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ (എന്‍ ആര് സി) പ്രതിഷേധിക്കാന്‍ ഇന്ത്യയിലാകെ ജനങ്ങള്‍ തെരുവുകളില്‍ സംഘടിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കെ, പ്രധാന മന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയില്‍ പ്രചാരണ റാലി നടത്തുകയുണ്ടായി. നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു റാലി. പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമായി. രാജ്യത്തുടനീളം ഇതുവരെ ഇരുപത്തിരണ്ടു പേര് മരിച്ചു. ഉത്തര്‍ പ്രദേശില്‍ മാത്രം പതിനെട്ടുപേരാണ് മരിച്ചത്. നിരായുധരായ വിദ്യാര്‍ഥികളടക്കമുള്ള പ്രക്ഷോഭകരെ മൃഗീയമായി അടിച്ചമര്‍ത്താന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മംഗളൂരു എന്നിവിടങ്ങളില്‍ പൊലീസ് തോക്കുകളും […]