സമരത്തെരുവുകള്‍ എന്ന സര്‍വകലാശാലകള്‍
ഗുജറാത്താനന്തര പശ്ചാത്തലത്തിലാണ് താങ്കളുടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയകൃതി, ഇരകളുടെ മാനിഫെസ്റ്റോ പ്രസിദ്ധീകൃതമാകുന്നത്. മതന്യൂനപക്ഷങ്ങള്‍, ഭാഷാന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ ഇരവത്കരിക്കപ്പെടുന്നവരുടെ വിശാലമായ ഐക്യമാണ് ഗുജറാത്തിനു പിറകെ ഇന്ത്യയില്‍ ഉണ്ടാകേണ്ടത് എന്നാണ് ആ പുസ്തകം ഊന്നിപ്പറഞ്ഞ കാര്യം. പക്ഷേ, അക്കാലത്ത് അങ്ങനെയൊരു ഐക്യം സാധ്യമായില്ല എന്ന് മാത്രമല്ല ഇരകള്‍ എന്ന പരികല്പന പോലും വിമര്‍ശിക്കപ്പെടുന്ന സാഹചര്യമുണ്ടായി. അന്ന് സാധ്യമാകാതിരുന്ന ഐക്യം പൗരത്വഭേദഗതി നിയമത്തിനു പിറകെ രാജ്യത്തിന്റെ തെരുവുകളില്‍ കാണുന്നു. ഗുജറാത്തില്‍ നിന്ന് പഠിക്കാത്ത […]