By രിസാല on February 18, 2020
1372, Article, Articles, Issue, കവര്‍ സ്റ്റോറി
ഉപഭൂഖണ്ഡത്തിലെ അമുസ്ലിംകള്‍ക്ക് പൗരത്വം നേടുന്നത് എളുപ്പമാക്കി കഴിഞ്ഞമാസം ഇന്ത്യ ഒരു നിയമഭേദഗതി കൊണ്ടുവന്നു. അതോടൊപ്പം, അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിനായി, ഇന്ത്യയിലെ 130 കോടി പൗരന്മാരുടെ പട്ടിക തയാറാക്കണമെന്ന് ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു. വെറും സാങ്കേതിക കാര്യങ്ങളാണ് ഇതൊക്കെയെന്ന് തോന്നാം. പക്ഷേ, രാജ്യത്തെ 20 കോടി വരുന്ന മുസ്ലിംകളില് പലരുടെയും കൈവശം തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കാനുള്ള രേഖകളില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പൗരത്വം നിഷേധിക്കപ്പെടാമെന്ന ഭീഷണിക്കു നടുവിലാണവര്‍ കഴിയുന്നത്. അശുഭ സൂചനയെന്നോണം അനധികൃത കുടിയേറ്റക്കാരെ […]
By രിസാല on February 15, 2020
1372, Article, Articles, Issue, വർത്തകൾക്കപ്പുറം
‘ഇസ്ലാം നാലാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടിരിക്കുന്നു’ – വിഭജനത്തിന്റെ വിഹ്വലതയില്‍ ഡല്‍ഹിയുടെ കവാടപട്ടണമായ പാനിപ്പത്തിലെ 20,000ത്തോളം വരുന്ന മുസ്ലിം സമൂഹം പാകിസ്ഥാനിലേക്ക് അഭയാര്‍ഥികളായി വണ്ടി കയറിയതറിഞ്ഞ് ഗാന്ധിജി തന്റെ ദിനസരിക്കുറിപ്പില്‍ കുറിച്ചിട്ടതിങ്ങനെ. 1947ല്‍ പാകിസ്ഥാനില്‍നിന്ന് പാനിപ്പത്ത് സ്റ്റേഷനിലെത്തിയ തീവണ്ടിനിറയെ സിഖുകാരുടെയും ഹിന്ദുക്കളുടെയും ശവശരീരങ്ങളായിരുന്നു. ഇത് കണ്ട് ഞെട്ടിയ സ്റ്റേഷന് മാസ്റ്റര്‍ ദേവി ദത്ത, ആദ്യമായി ചിന്തിച്ചത് തന്റെ മുസ്ലിം സഹായിയെ കുറിച്ചായിരുന്നു. ക്ഷുഭിതരായ ആള്‍ക്കൂട്ടം ആ മുസല്‍മാന്റെ പിറകെ ഊരിപ്പിടിച്ച കൃപാണുമായി ഓടിച്ചെന്നു. ദയവുചെയ്ത് പ്ലാറ്റ്ഫോമില്‍വെച്ച് കൊല […]
By രിസാല on February 14, 2020
1372, Article, Articles, Issue, അഭിമുഖം
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിക്കുന്നവര്‍ അവര്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ‘ഫാഷിസം’ എന്ന് പ്രയോഗിക്കരുതെന്നും ചരിത്രകാരന് രാമചന്ദ്ര ഗുഹ അടുത്തിടെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായം എന്താണ്? സംഘപരിവാരം വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത വളര്‍ച്ച രാമചന്ദ്ര ഗുഹ കണക്കിലെടുക്കുന്നില്ല. ആദ്യം ഇറ്റലിയിലെ ഫാഷിസ്റ്റുകളെയും പിന്നെ ജര്‍മനിയിലെ നാസിസ്റ്റുകളെയും ശക്തമായി പിന്തുടര്ന്നവരാണ് അവര്‍. ആ പാരമ്പര്യം തുടരുന്നുമുണ്ട്. പാര്‍ട്ടിയോട് കൂറുപുലര്‍ത്തുന്ന അര്‍ധ സൈനിക വിഭാഗങ്ങളെ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അക്രമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യം […]
By രിസാല on February 14, 2020
1372, Article, Articles, Issue
ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും നിലനില്പ് അറിവും വിവേകവുമുളള ഒരു സമൂഹത്തെ ആശ്രയിച്ചാണ്. താന്‍ വിഭാവന ചെയ്യുന്ന പ്രത്യയശാസ്ത്ര പരിസരത്തെ ജ്ഞാനാധിഷ്ഠിതമായും സര്‍ഗാത്മകമായും അവതരിപ്പിക്കുക എന്നത് ഏതൊരു പ്രസ്ഥാനത്തിന്റെയും നിലനില്‍പ്പിന് അനിവാര്യമാണ്. ഇസ്ലാം അജയ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും സ്വീകാര്യമായ മതമായി ഇസ്ലാം മാറിക്കഴിഞ്ഞു. കേവലം അതിമാനുഷരുടെ അത്ഭുതപ്രവൃത്തികളല്ല ഇസ്ലാമിന്റെ നിലനില്‍പ്പിന്റെ ആധാരം. മറിച്ച് ലോകത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമായ കാലാതിവര്‍ത്തിയായ ഉന്നത കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ഇസ്ലാമിനാകുന്നുവെന്നതാണ് മറ്റു മതങ്ങളില്‍ നിന്ന് ഇസ്ലാമിനെ വ്യത്യസ്തമാക്കുന്നത്. പ്രവാചകന്മാരിലൂടെ […]
By രിസാല on February 14, 2020
1372, Article, Articles, Issue
2002 ഫെബ്രുവരി 27ന് രാവിലെ ഒമ്പതുമണിക്ക് എന്റെ മൊബൈലിലേക്ക് ഒരു വിളി വന്നു. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീപിടിച്ച കാര്യം ആണ് വിളിച്ചയാള്‍ പറഞ്ഞത്. കുറച്ചുദിവസം മുമ്പാണ് ഞാന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. അല്പസമയത്തിനുള്ളില് മുന്നൂറു കോളുകളാണ് മൊബൈലില്‍ വന്നത്. വൈകുന്നേരമായപ്പോഴേക്കും കലാപം തുടങ്ങിയിരുന്നു. ഭരണം ഇല്ലാത്ത അവസ്ഥയും. ആക്ടിവിസ്റ്റുകള്‍ പോലും പുറത്തിറങ്ങിയില്ല. ഗുജറാത്തിലെ മിക്ക ജില്ലകളിലും ‘ഖോജി’ന്റെ ഭാഗമായി എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരുണ്ടായിരുന്നു. എനിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഒരു പാര്‍ലമെന്ററി സമിതി ഗുജറാത്തിലേക്ക് അടിയന്തിരമായി പോയാല്‍ ഫലമുണ്ടാകുമെന്ന് […]