മുസ്‌ലിമിന്റെ ഹൃദയത്തെയാണ് നിങ്ങള്‍ നെടുകെ പിളര്‍ത്തിയത്
അതീവ ഖേദത്തോടെയും ലോകമെമ്പാടുമുള്ള കോടിക്കണക്കായ വിശ്വാസി മുസ്ലിമിനോടുള്ള ക്ഷമാപണത്തോടെയുമാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്. ക്ഷമാപണത്തിനുള്ള കാരണം തികച്ചും വ്യക്തിപരമായ ഒരനുഭവമാണ്. രാഷ്ട്രീയവും സാമൂഹിക സന്ദര്‍ഭങ്ങളും വിശകലനം ചെയ്തുപോരാറുള്ള ഈ പംക്തിയില്‍ വ്യക്ത്യാനുഭവങ്ങള്‍ തീരെ പരാമര്‍ശിക്കാറില്ല. വ്യക്തിപരമായതും രാഷ്ട്രീയമാണ് എന്ന ബോധ്യമുണ്ടായിരിക്കുമ്പോള്‍ തന്നെ വൈയക്തികവും ആവര്‍ത്തിക്കാത്ത വിധം ഒറ്റപ്പെട്ടതുമായ അനുഭവങ്ങളില്‍ നിന്ന് നിഗമനങ്ങള്‍ രൂപപ്പെടുത്തുന്നതിലെ അപകടത്തെ മുന്‍നിര്‍ത്തിയായിരുന്നു ആ കരുതല്‍. ആദ്യ വാക്ക് ആവര്‍ത്തിക്കട്ടെ, അതീവ ഖേദത്തോടെ ആ പതിവ് തെറ്റിക്കുകയാണ്. ഇതെഴുതുന്നയാള്‍ വിശാലമായ അര്‍ഥത്തില്‍ വിശ്വാസിയല്ല. എല്ലാ […]