1417

അറിവഹങ്കാരത്തിന്റെ അണലിവിഷമുണ്ടോ നാവില്‍?

അറിവഹങ്കാരത്തിന്റെ അണലിവിഷമുണ്ടോ നാവില്‍?

‘നിനക്ക് സദസ്സില്‍ സംസാരിക്കാനറിയില്ല’- ഞാന്‍ മുഖം കടുക്കയാക്കി കടുപ്പിച്ചു പറഞ്ഞു. മീറ്റിംഗ് കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയാണ്. കോരപ്പുഴ പാലത്തില്‍ ഏതോ വണ്ടി കുടുങ്ങിയിട്ടുണ്ട്. കിലോമീറ്ററുകളോളം ക്യൂവുണ്ട്. ഞാന്‍ പറഞ്ഞു: ഇത് ഇപ്പോഴൊന്നും ഒഴിയുന്ന മട്ടില്ല. നീ വണ്ടി സൈഡാക്ക്. അവിടെയതാ നല്ലൊരു നാടന്‍ ചായപ്പീടിക കാണുന്നു. അങ്ങോട്ട് ഒതുക്കിനിര്‍ത്ത്. റിലാക്‌സായിട്ട് സംസാരിച്ച് മെല്ലെ പോയാല്‍ മതി. അങ്ങോടിപ്പോയിട്ട് എന്താ വാരാനുള്ളത്. ഇറുക്കിയിറുക്കി ഇഴഞ്ഞിട്ട് നിന്റെ ക്ലച്ച് തയക്കണ്ട. എണ്ണയും തീര്‍ക്കണ്ട. പൊടിയുടെ രുചി പടര്‍ന്ന നല്ല ചായ. […]