By രിസാല on January 23, 2021
1417, Articles, Issue, ചൂണ്ടുവിരൽ
ആയുധങ്ങളുടെ പിറവിയും വികാസവും കൂടിച്ചേര്‍ന്നതാണ് മനുഷ്യരാശിയുടെ നാളിതുവരെയുള്ള ചരിത്രം. രണ്ടാം ലോകയുദ്ധത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉള്ളടങ്ങിയ അവസാനത്തോടെ ആയുധങ്ങള്‍ എന്ന ആശയത്തിന്റെ ഭൗതികരൂപങ്ങള്‍ പലപാട് മാറുന്നുണ്ട്. ശരീരങ്ങളെയും ദേശങ്ങളെയും ഉടന്‍ പിളര്‍ത്താന്‍ കെല്പുള്ള ബോംബുകളെക്കാള്‍ ദീര്‍ഘകാലത്തേക്ക് നിഷ്പ്രഭമാക്കാന്‍ കഴിയും വിധമുള്ള ആയുധങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അതില്‍ മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ, ഒരു ജനസമൂഹത്തിനെതിരില് നടന്ന അതിനീച കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കാവുന്ന ഒരായുധമുണ്ട്; ഇസ്ലാമോഫോബിയ. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ അക്കാദമിക് രാഷ്ട്രീയ സംവാദലോകങ്ങള് പലപാട് ചര്‍ച്ച ചെയ്തതാണ് അതിന്റെ ഉത്ഭവവും […]
By രിസാല on January 23, 2021
1417, Article, Articles, Issue, വർത്തകൾക്കപ്പുറം
അബ്ദുന്നാസിര്‍ മഅ്ദനി എന്ന ഹതഭാഗ്യന് ഇന്ന് ഒരു മുഖവുരയുടെ ആവശ്യമോ പരിചയപ്പെടുത്തലിന്റെ വിശദാംശങ്ങളോ ആവശ്യമില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരായിരിക്കുമത്. മഅ്ദനി ഇന്ന് ഒരു പ്രതീകവും പ്രതിഭാസവും ദുരന്തവുമാണ്. 20വര്‍ഷത്തെ കാരാഗൃഹവാസം വികലാംഗനായ ആ പണ്ഡിതനെ നമ്മുടെ കാലത്തിന്റെ ആധിയും വ്യവസ്ഥിതിയുടെ ഇരയുമായി വളര്‍ത്തിയെടുത്തു. മഅ്ദനി പലര്‍ക്കും പലതുമാണ്. ഒരു കൂട്ടര്‍ക്ക് ഹിന്ദുത്വഫാഷിസം പരന്നൊഴുകിയ 1990കള്‍ക്ക് ശേഷമുള്ള കെട്ടകാലത്തെ ഭരണകൂട ഭീകരതയുടെ ഇരയാണദ്ദേഹം. മറ്റൊരു കൂട്ടര്‍ക്ക് ബാബരിയാനന്തര ഇന്ത്യയില്‍, 2001 […]
By രിസാല on January 21, 2021
1417, Article, Articles, Issue, പ്രതിവാർത്ത
ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറച്ച് ദിവസം നിയമസഭ സമ്മേളിച്ചത് നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണെന്ന് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്) നേരത്തേ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മുന്‍ഗാമി കേശുഭായി പട്ടേലിന്റെ കാലത്ത് വര്‍ഷത്തില്‍ ശരാശരി 49 ദിവസം സഭ സമ്മേളിച്ചിരുന്നെങ്കില്‍ മോഡിയുടെ കാലത്ത് അത് വര്‍ഷത്തില്‍ 30 ദിവസമായി കുറഞ്ഞു. ചര്‍ച്ചയോ കൂടിയാലോചനകളോ കൂടാതെയായിരുന്നൂ മോഡിയുടെ കാലത്ത് ഗുജറാത്തിലെ നിയമസഭാ സമ്മേളനങ്ങള്‍. സഭയില്‍ ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ മോഡിസര്‍ക്കാരിന് നിമിഷങ്ങള്‍ മതിയായിരുന്നു. കൂടിയാലോചനകളോടും ജനാധിപത്യനടപടിക്രമങ്ങളോടുമുള്ള ഈ […]
By രിസാല on January 21, 2021
1417, Article, Articles, Issue
വിശുദ്ധ ഖുര്‍ആനില്‍ ‘ലൈലത്തുല്‍ ഖദ്ര്’ എന്ന വിശുദ്ധരാവിനെ പരാമര്‍ശിക്കുന്നുണ്ട്. ‘ആ രാത്രി ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്, മാലാഖമാര്‍ അല്ലാഹുവിന്റെ ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരും, പ്രഭാതോദയം വരെ ആ രാത്രി സമാധാനമാണ്(അധ്യായം: അല്‍ ഖദ്ര്). പരാമര്‍ശിത വചനങ്ങളില്‍ നിന്നും വ്യക്തമാവുന്നത് ലൈലത്തുല്‍ ഖദ്ര് ഒരു നിശ്ചിത സമയത്ത് ലോകത്തെല്ലായിടത്തും സംഭവിക്കുമെന്നാണ്. പക്ഷേ, ഭൂമിയുടെ ഭ്രമണാനുസൃതമാണല്ലോ രാവും പകലും മാറിമാറി വന്നുകൊണ്ടിരിക്കുന്നത്. ഇവിടെ പകലാകുമ്പോള്‍ ഭൂമിയുടെ നേര്‍വിപരീത ദിശയിലുള്ള പ്രദേശങ്ങളില്‍ രാത്രി ആയിരിക്കും. എന്നിരിക്കെ, ലൈലത്തുല്‍ ഖദ്ര് […]
By രിസാല on January 20, 2021
1417, Article, Articles, Issue
വ്യക്തി ശുചിത്വത്തിന്റെയും, സാംസ്കാരിക അവബോധത്തിന്റെയും ഭാഗമെന്ന നിലയില്‍ ഏതാണ്ടെല്ലാ മതങ്ങളിലും, സംസ്കാരങ്ങളിലും സ്നാനത്തിന് മഹത്തായ സ്ഥാനമുണ്ട്. സാംസ്കാരിക ഔന്നത്യത്തിന്റെയും, നാഗരിക പുരോഗതിയുടെയും അളവുകോലായാണ് സ്നാനഘട്ടങ്ങളും, ശുചിമുറികളും കണക്കാക്കപ്പെടുന്നത്. പൗരാണിക സമൂഹങ്ങളുടെ നഗരാവശിഷ്ടങ്ങളില്‍ കാണപ്പെടുന്ന കുളിപ്പുരകളും, ശുചിമുറികളും അവര്‍ എത്ര സംസ്കാര സമ്പന്നരായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു. ശുചിത്വത്തിന്റെ ഭാഗമെന്ന നിലയില്‍ സ്നാനത്തിന് ഇസ്ലാം വളരെയേറെ പ്രാധാന്യം നല്കിയിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇസ്ലാം കുളി അനിവാര്യമാക്കുകയും മറ്റു ചിലപ്പോള്‍ അഭികാമ്യമാക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥന (ജുമുഅ), പെരുന്നാളുകള്‍, ഗ്രഹണ നിസ്കാരം, […]